മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം | Actress Bhanupriya's life with broken memories after husband death now live with her mother, Daughter abhinaya not take care her Malayalam news - Malayalam Tv9

Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം

Published: 

05 Dec 2025 13:54 PM

Actress bhanupriya:വിവാഹമോചിതരായിട്ടും മകളുടെ കാര്യത്തിന് ഇരുവരും എന്നും ഒറ്റക്കെട്ടായിരുന്നു. മകളെ നൃത്തവും പാട്ടും എല്ലാം പഠിപ്പിക്കണം എന്നും രണ്ടുപേരും ആഗ്രഹിച്ചു. പക്ഷേ മകൾക്ക്...

1 / 6എല്ലാ ഓർമ്മകളും ഒരുപക്ഷേ മധുരമുള്ളതായിരിക്കണം എന്നില്ല. ചില ഓർമ്മകൾ ഒന്നും മറക്കുവാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആരും ആഗ്രഹിക്കാറുണ്ട്.  ഇത്തരം സാഹചര്യങ്ങളിലാണ് മറവി ഒരു അനുഗ്രഹമായി വന്നുഭവിക്കുന്നത്. എന്നാൽ നടി ഭാനുപ്രിയയുടെ ജീവിതത്തെ മുറിക്കുള്ളിൽ ആക്കിയ മറവി എന്ന അവസ്ഥ അനുഗ്രഹമോ ശാപമോ എന്ന ആർക്കും അറിയില്ല. (PHOTO: Social media screen grab)

എല്ലാ ഓർമ്മകളും ഒരുപക്ഷേ മധുരമുള്ളതായിരിക്കണം എന്നില്ല. ചില ഓർമ്മകൾ ഒന്നും മറക്കുവാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആരും ആഗ്രഹിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് മറവി ഒരു അനുഗ്രഹമായി വന്നുഭവിക്കുന്നത്. എന്നാൽ നടി ഭാനുപ്രിയയുടെ ജീവിതത്തെ മുറിക്കുള്ളിൽ ആക്കിയ മറവി എന്ന അവസ്ഥ അനുഗ്രഹമോ ശാപമോ എന്ന ആർക്കും അറിയില്ല. (PHOTO: Social media screen grab)

2 / 6

എന്നാൽ ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെയാണ് നടിയെ ഈ അവസ്ഥ ബാധിച്ചു തുടങ്ങിയത് എന്നത് മറ്റൊരു സത്യം. 58 വയസ്സ് മാത്രം പ്രായമുള്ള നടി. ഇനിയും മുന്നോട്ട് ഏറെ കഥാപാത്രങ്ങൾ സമ്മാനിക്കും ആയിരുന്നു. എന്നാൽ ഇപ്പോൾ താനാരാണെന്നോ തന്റെ പേര് എന്താണെന്നോ ഈ ലോകം എന്തെന്നും അറിയാതെ ജീവിക്കുന്നു. (PHOTO: Social media screen grab)

3 / 6

1998ൽ ആയിരുന്നു ഭാനുപ്രിയയുടെ വിവാഹം കഴിഞ്ഞത്. അന്ന് നടിക്ക് പ്രായം 31. ഡിജിറ്റൽ ഗ്രാഫിക്സ് എൻജിനീയറായ ആദർശ് കൗശലിനെയാണ് അവർ വിവാഹം കഴിച്ചത്.. ഭർത്താവിന്റെയും ഒരു കലാ കുടുംബം ആയിരുന്നു. അദ്ദേഹത്തിന്റെ അമ്മ സുമതി കൗശൽ ലോസ് ആഞ്ചലസിൽ ഒരു നൃത്ത വിദ്യാലയം നടത്തിയിരുന്നു.ഭർത്താവ് ഒരു സിത്താർ വാദകൻ കൂടിയായിരുന്നു. (PHOTO: Social media screen grab)

4 / 6

എന്നാൽ ആ ദാമ്പത്യം നീണ്ടുനിന്നത് വെറും ഏഴ് വർഷങ്ങൾ മാത്രമാണ്. ഇതിനിടയിൽ ഇരുവർക്കും അഭിനയ എന്ന ഒരു മകളും ഉണ്ടായി. മകളെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും അമേരിക്കയിലെ തന്റെ ജീവിതത്തെക്കുറിച്ചും എല്ലാം ഭാനുപ്രിയ സംസാരിക്കുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലാകുന്നുണ്ട്. അമ്മയുടെ ഇഷ്ടത്തിലായിരുന്നു അമേരിക്കയിൽ നിന്നും വിവാഹം കഴിച്ചതെന്നും അവിടെയെത്തിയ തനിക്ക് ആദ്യം നേരിട്ട് ഒരു പ്രശ്നം അവിടുത്തെ ജീവിതശൈലി ആയിരുന്നു. (PHOTO: Social media screen grab)

5 / 6

ഡ്രൈവിംഗ് പോലും അറിയാതെയാണ് താൻ വിവാഹത്തിനുശേഷം ഭർത്താവിനൊപ്പം അമേരിക്കയിൽ എത്തിയത്. അന്ന് എല്ലാത്തിനും പിന്തുണച്ചത് ആദർശ് ആയിരുന്നു. ഡ്രൈവിംഗ് അറിയില്ല എന്നതായിരുന്നു നേരിട്ട് ഏറ്റവും വലിയ വെല്ലുവിളി. അന്ന് തന്നെ പുറത്തുകൊണ്ടു പോവുകയും എല്ലാം ഭർത്താവാണ്. അമേരിക്കയിലെ ഒഴിവ് ദിവസങ്ങൾ വളരെ മനോഹരമായിരുന്നു എന്നും തങ്ങൾ ഒരുമിച്ച് ഒരുപാട് യാത്രകൾകൾ ചെയ്യുമായിരുന്നു എന്നും നടി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. (PHOTO: Social media screen grab)

6 / 6

വിവാഹമോചിതരായിട്ടും മകളുടെ കാര്യത്തിന് ഇരുവരും എന്നും ഒറ്റക്കെട്ടായിരുന്നു. മകളെ നൃത്തവും പാട്ടും എല്ലാം പഠിപ്പിക്കണം എന്നും രണ്ടുപേരും ആഗ്രഹിച്ചു. പക്ഷേ മകൾക്ക് ഇഷ്ടവും താല്പര്യവും പഠനത്തോട് ആയിരുന്നു. അങ്ങനെ ഉയർന്ന വിദ്യാഭ്യാസത്തിന് മകൾ ലണ്ടനിലേക്ക് പോയി. ഭർത്താവ് മരിച്ച വിവരം അറിഞ്ഞ ഒരു നോക്ക് കാണാനായി ഭാനുപ്രിയയും അമേരിക്കയിലേക്ക് ഓടിയെത്തി. എന്നാൽ അച്ഛൻ മരിച്ച ശേഷം മകൾ വിദേശത്തുതന്നെ പഠനം തുടരാനായി പോയി. പിന്നീട് സിനിമകളിൽ ഒന്നും ഭാനുപ്രിയ അത്രകണ്ട് സജീവമായിരുന്നില്ല. പതിയെ പതിയെയാണ് മറവി എന്ന ഈ രോഗം ഭാനുപ്രിയയെ കീഴടക്കിയത്. (PHOTO: Social media screen grab)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും