Honey Rose: ഠോ..ഠോ..! വെടിയൊച്ചയും തീയും പുകയും; റേച്ചലിലെ വെല്ലുവിളി നിറഞ്ഞ രംഗത്തെക്കുറിച്ച് ഹണി റോസ്
Honey Rose: അത് ഷോൾഡറിൽ വച്ച് മുഖഭാവം മാറാതെ ഉപയോഗിക്കുക എന്നതാണ് എനിക്ക് ഏറ്റവും ബുദ്ധിമുട്ടായും തോന്നിയത്...

പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ഹണി റോസ് നായികയാകുന്ന റേച്ചൽ. ഒരു ഇടവേളയ്ക്കുശേഷം നടിയുടെ തിരിച്ചുവരിവാകും റേച്ചൽ എന്നാണ് സൂചന. ചിത്രം 2025ൽ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം ലഭിച്ച സൂചനയെങ്കിലും പുതിയ റിലീസ് തീയതി ഉടനെ പുറത്തു വിടും. ഹണി റോസിന്റെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രമായാണ് റേച്ചലിൽ എത്തുന്നത് എന്നാണ് ടീസറുകളും പോസ്റ്ററുകളും നൽകുന്ന സൂചന. (PHOTO: INSTAGRAM)

മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് സഹരചയിതാവുന്ന ചിത്രം സംവിധാനം ചെയ്തത് ആനന്ദിനി ബാലയാണ്. റേച്ചിലിൽ ഒരു ഇറച്ചി വെട്ടുകാരിയുടെ കഥാപാത്രവുമായാണ് ഹണി റോസ് എത്തുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. (PHOTO: INSTAGRAM)

കുടുംബബന്ധങ്ങളെയും അതിൽ ഉണ്ടാകുന്ന സംഭവങ്ങളെയും പ്രതികാരത്തെയും കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടുപോകുന്നത് എന്നാണ് റിപ്പോർട്ട്. ഈ കഥാസന്ദർഭത്തെ ഹണി റോസ് എങ്ങനെ അവതരിപ്പിക്കും എന്നതിലാണ് ആരാധകർ ആകാംക്ഷയിൽ ആകുന്നത്. ഇപ്പോഴിതാ സിനിമയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു സീനിന്റെ അനുഭവത്തെക്കുറിച്ച് ഹണി റോസ് സംസാരിക്കുകയാണ്. (PHOTO: INSTAGRAM)

ചിത്രത്തിൽ തോക്ക് ഉപയോഗിക്കുന്ന സീനാണ് തനിക്ക് ഏറ്റവും ബുദ്ധിമുട്ട് ആയി തോന്നിയത് എന്നാണ് ഹണി പറയുന്നത്. നാടൻ തോക്കാണ് ഉപയോഗിക്കുന്നത്. അതിന് ഏകദേശം മൂന്നര കിലോയോളം ഭാരം ഉണ്ടാകും. അത് ഷോൾഡറിൽ വച്ച് മുഖഭാവം മാറാതെ ഉപയോഗിക്കുക എന്നതാണ് എനിക്ക് ഏറ്റവും ബുദ്ധിമുട്ടായും തോന്നിയത്. ഷോൾഡറിൽ വെച്ച് ഫയർ ചെയ്യുന്നത് ആലോചിച്ച് എനിക്കിപ്പോഴും പേടിയാണ്. നമുക്കൊന്നും പറ്റില്ല കാരണം അതിൽ ഉണ്ട ഒന്നും ഇല്ല. (PHOTO: INSTAGRAM)

എന്നാൽ ഫയർ ചെയ്യുമ്പോൾ ഭയങ്കര ഠോ... എന്ന ശബ്ദവും തീയും പുകയും ഒക്കെ ഉണ്ടാകും. അതെങ്ങനെ മുഖത്ത് ഒരു ഗൗരവ ഭാവവും ആറ്റിറ്റ്യൂഡും ഒക്കെ വച്ച് ചെയ്യുക എന്നുള്ളതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ളതായി തോന്നിയത്. അത് ബാലൻസ് ചെയ്ത് നിൽക്കുക എന്നുള്ളത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നും പറയുന്നു. ഒരുപാട് സമയമെടുത്ത് താനാ രംഗങ്ങൾ എല്ലാം പൂർത്തിയാക്കിയത് എന്നും ഹണി പറഞ്ഞു. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ ഇന്റർവ്യൂവിൽ ആണ് താരം ഇതേക്കുറിച്ച് സംസാരിച്ചത്. (PHOTO: INSTAGRAM)