Actress Urvashi: ജയറാമിനോട് സിനിമ വേണ്ടെന്ന് പറഞ്ഞത് പാർവതി, തീരുമാനത്തിനു പിന്നിലെ രഹസ്യം പങ്കുവെച്ച് ഉർവശി
Actress Urvashi About Jayaram and Parvathi: ഭാഗ്യം കൊണ്ട് തനിക്ക് തുടർച്ചയായി നല്ല കഥാപാത്രങ്ങൾ ലഭിച്ചപ്പോൾ ഇനിയും അഭിനയിക്കണം എന്നാണ് തോന്നിയതെന്നും, എന്നാൽ പാർവതിയുടെ ചിന്തകൾ വ്യത്യസ്തമായിരുന്നുവെന്നും ഉർവശി കൂട്ടിച്ചേർത്തു. ഒരുകാലത്ത് നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ച ഉർവശിയും പാർവതിയും തമ്മിൽ വ്യക്തിജീവിതത്തിലും അടുത്ത സൗഹൃദമാണുള്ളത്.

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും പ്രണയകാലത്തെക്കുറിച്ചും, പാർവതി അഭിനയം നിർത്തിയതിനെക്കുറിച്ചും മനസ്സ് തുറന്ന് നടി ഉർവശി. വിവാഹശേഷമല്ല, അതിന് മുൻപ് തന്നെ അഭിനയം നിർത്താൻ പാർവതി തീരുമാനിച്ചിരുന്നുവെന്നും, ജയറാമിനോട് പോലും സിനിമ ഉപേക്ഷിക്കാൻ പാർവതി ആവശ്യപ്പെട്ടിരുന്നുവെന്നും ഉർവശി വെളിപ്പെടുത്തി. (Image Credit source: Facebook)

തന്റെ പുതിയ ചിത്രമായ 'പരിമളം ആൻഡ് കോ'യുടെ പ്രമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഉർവശി പഴയകാല ഓർമ്മകൾ പങ്കുവെച്ചത്. പലവിധത്തിലുള്ള ചെറുതും വലുതുമായ മികച്ച കഥാപാത്രങ്ങൾ കരിയറിന്റെ തുടക്കത്തിൽ തന്നെ ചെയ്തതിനാലാകാം പാർവതിക്ക് അങ്ങനെയൊരു തോന്നലുണ്ടായതെന്ന് ഉർവശി പറയുന്നു.

"വിവാഹത്തിന് ശേഷമല്ല, വിവാഹത്തിന് മുൻപ് തന്നെ പാർവതി അഭിനയം നിർത്തണമെന്ന് തീരുമാനിച്ചിരുന്നു. കരിയറിന്റെ പീക്കിൽ നിൽക്കുന്ന സമയത്ത് ജയറാമിനൊപ്പം നിറയെ പടങ്ങളിൽ പാർവതി അഭിനയിച്ചിട്ടുണ്ട്. ഇവരുടെ പ്രണയം തന്നെ അക്കാലത്ത് വലിയ സംഭവമായിരുന്നു. ആ സമയത്ത് തന്നെ, കല്യാണം കഴിഞ്ഞാൽ അഭിനയിക്കില്ലെന്ന് പാർവതി ഉറപ്പിച്ചിരുന്നു.

അഭിനയം നിർത്തണം എന്ന രീതിയിൽ ഒരഭിപ്രായം പോലും ജയറാം പാർവതിയോട് പറഞ്ഞിട്ടുണ്ടാകില്ല. സത്യത്തിൽ ജയറാമിനോട് 'ഇനി അഭിനയിക്കണ്ട' എന്ന് പറഞ്ഞത് പാർവതിയാണ്. നമ്മൾ രണ്ട് പേരും അഭിനയിക്കണ്ട, നിങ്ങൾ വേറെ എന്തെങ്കിലും ജോലി നോക്ക്, ഇല്ലെങ്കിൽ നമുക്ക് എന്തെങ്കിലും ബിസിനസ് ചെയ്യാം എന്ന് പാർവതി ജയറാമിനോട് പറയുമായിരുന്നു. സിനിമയിൽ വരുന്നതിന് മുൻപേ ജയറാം സിദ്ദിഖ്-ലാൽ ടീമിനൊപ്പം തിളങ്ങിനിന്ന മികച്ചൊരു മിമിക്രി ആർട്ടിസ്റ്റ് ആയിരുന്നു. അങ്ങനെയുള്ള ഒരാളോടാണ് പാർവതി സിനിമ നിർത്താൻ പറഞ്ഞത്."

ഭാഗ്യം കൊണ്ട് തനിക്ക് തുടർച്ചയായി നല്ല കഥാപാത്രങ്ങൾ ലഭിച്ചപ്പോൾ ഇനിയും അഭിനയിക്കണം എന്നാണ് തോന്നിയതെന്നും, എന്നാൽ പാർവതിയുടെ ചിന്തകൾ വ്യത്യസ്തമായിരുന്നുവെന്നും ഉർവശി കൂട്ടിച്ചേർത്തു. ഒരുകാലത്ത് നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ച ഉർവശിയും പാർവതിയും തമ്മിൽ വ്യക്തിജീവിതത്തിലും അടുത്ത സൗഹൃദമാണുള്ളത്. വർഷങ്ങൾക്ക് ശേഷമുള്ള ഉർവശിയുടെ ഈ വെളിപ്പെടുത്തൽ ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമാ ഗ്രൂപ്പുകളിലും വലിയ ചർച്ചയായിരിക്കുകയാണ്.