Sakshi Agarwal: തമിഴ് സിനിമ മേഖലയാണ് സുരക്ഷിതം! കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ നേരിട്ടുവെന്ന് നടി സാക്ഷി അഗർവാൾ
Sakshi agarwal: നമുക്ക് അംഗീകരിക്കാൻ സാധിക്കാത്ത ആവശ്യങ്ങളുമായി തന്നെ പലരും സമീപിച്ചു. തമിഴ്, മലയാളം, തെലുങ്ക് കന്നട ഭാഷകൾക്ക് പുറമേ ഓടിടിയിൽ നിന്നും മികച്ച അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.

സിനിമ മേഖലയിൽ നിന്നും മോശം അനുഭവങ്ങൾ നേരിട്ടുവെന്ന് തുറന്നു പറഞ്ഞു നടി സാക്ഷി അഗർവാൾ. കാസ്റ്റിങ് കൗച്ചും ദുരനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും നടി പറയുന്നു. . അപ്പോഴൊക്കെ താൻ ഒഴിഞ്ഞു മാറിയിട്ടുണ്ട് എന്നാൽ അതൊന്നും തന്റെ കരിയറിനെ ബാധിക്കാൻ അനുവദിച്ചിട്ടില്ല. (Photo: Social media)

മറിച്ച് തന്റെ കഴിവിനെ വിലമതിക്കുകയും കഴിവിന് പ്രാധാന്യം നൽകുകയും ചെയ്യുന്ന ആളുകളിലേക്ക് താൻ എത്തിച്ചേരുകയായിരുന്നു എന്നും സാക്ഷി. സൗത്തിൽ തന്നോട് നോർത്ത് ഇന്ത്യൻ നടിയെ പോലെ ഉണ്ടെന്നാണ് പറയുന്നത് എന്നാൽ നോർത്തിൽ പോകുമ്പോൾ അവർ പറയുന്നത് സൗത്ത് ഇന്ത്യയിലെ നായികയെ പോലെയാണ് എന്നാണ്. (Photo: Social media)

എന്നാൽ താനൊരു ഇന്ത്യൻ നടിയാണെന്നും തന്റെ ജന്മദേശമല്ല മറിച്ച് തന്നിലുള്ള കലയേക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നും സാക്ഷി അഗർവാൾ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കൗസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ ഒരുപാട് നേരിട്ടിരുന്നു. നമുക്ക് അംഗീകരിക്കാൻ സാധിക്കാത്ത ആവശ്യങ്ങളുമായി തന്നെ പലരും സമീപിച്ചു. തമിഴ്, മലയാളം, തെലുങ്ക് കന്നട ഭാഷകൾക്ക് പുറമേ ഓടിടിയിൽ നിന്നും മികച്ച അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.(Photo: Social media)

ഒരു സിനിമ മേഖല മറ്റേതിനേക്കാൾ സുരക്ഷിതമാണെന്ന് പറയാൻ സാധിക്കില്ല എന്നാലും തമിഴ് സിനിമയിൽ കുറച്ചുകൂടെ സുരക്ഷിതമാണെന്നും സാക്ഷി. തമിഴ് സിനിമ മേഖലയ്ക്ക് അച്ചടക്കവും തൊഴിൽപരമായ അതിർവരമ്പുകളും ഉണ്ടെന്നും നടി പറയുന്നു. 2013ൽ റിലീസ് ചെയ്ത രാജാറാണി എന്ന സിനിമയിലൂടെയാണ് സാക്ഷി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. (Photo: Social media)

കന്നട സിനിമകളാണ് നടിയെന്ന നിലയിൽ സാക്ഷിക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കിയത്. പിന്നീട് ഒരുപാട് സിനിമകളിലൂടെ സാക്ഷി അഗർവാൾ പ്രേക്ഷക പ്രീതി പിടിച്ചുപറ്റി. ഒരായിരം കിനാക്കളാൽ എന്ന മലയാള ചിത്രത്തിലൂടെയാണ് സാക്ഷി മലയാളികൾക്കിടയിൽ സുപരിചിതയാകുന്നത്.(Photo: Social media)