Actress Shriya Saran: ഈ വിഡ്ഢി ആരാണ്? ഈ വൃത്തികെട്ടവന് വേറേ പണിയൊന്നും ഇല്ലേ? ഫേക്ക് ഐഡി ഉണ്ടാക്കിയവനെ രൂക്ഷമായി വിമർശിച്ച് നടി ശ്രിയ ശരൺ
Actress Shriya Saran: ഈ വൃത്തികെട്ട വ്യക്തി താൻ ആരാധിക്കുന്ന ഒപ്പം പ്രവർത്തിക്കുന്ന ഇഷ്ടപ്പെടുന്ന ആളുകളിലേക്കും എത്തുകയാണ് ഇപ്പോൾ. വിചിത്രം തന്നെ. എന്തിനാണ് ഇങ്ങനെ ചെയ്യാൻ സമയം കളയുന്നത്. മറ്റുള്ളവരുടെ...

നിരവധി ആരാധകരുള്ള തെന്നിന്ത്യൻ നടിയാണ് ശ്രീയ ശരൺ. തെലുങ്ക് ചിത്രത്തിലൂടെയാണ് താരം സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. 2002ൽ റിലീസ് ചെയ്ത സന്തോഷമാണ് എന്ന സിനിമയാണ് ശ്രിയയുടെ ആദ്യ ഹിറ്റ്. തുടർന്ന് ഹിന്ദി തമിഴ് ചിത്രങ്ങളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു. ശ്രീയയ്ക്ക് മലയാളത്തിലും ആരാധകർ ഏറെയാണ്. (PHOTO: INSTAGRAM)

മമ്മൂട്ടി പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച പോക്കിരിരാജ എന്ന സിനിമയിൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയത് ശ്രീയ ആയിരുന്നു. അത്തരത്തിൽ ഒരു അഭിനയത്രി എന്ന നിലയിൽ വിവിധ ഭാഷകളിലും മേഖലകളിലും ശ്രീയ തിളങ്ങി. സിനിമയിൽ എന്നോണം സോഷ്യൽ മീഡിയയിലും സജീവമാണ് താരം. (PHOTO: INSTAGRAM)

ഫോട്ടോഷൂട്ട് ചിത്രങ്ങളും തന്റെ കുടുംബ വിശേഷങ്ങളും എല്ലാം സിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പേര് ഫേക്ക് ഐഡി ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന വ്യക്തിക്കെതിരെ അതി രൂക്ഷ വിമർശനമായി രംഗത്തിരിക്കുകയാണ് നടി. ഈ വിഡ്ഢി ആരാണ് എന്ന് ചോദിച്ചുകൊണ്ടാണ് നടി വിമർശനം ആരംഭിക്കുന്നത്. (PHOTO: INSTAGRAM)

ദയവായി ഇത്തരത്തിൽ മറ്റുള്ള ആളുകളെ കുറിച്ച് എഴുതുന്നതി സമയം കളയുന്നത് നിർത്തു എന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇത് നിർഭാഗ്യകരവും വിചിത്രവുമാണ്. ആളുകളുടെ സമയം കളയുന്നതിൽ തനിക്ക് വിഷമം ഉണ്ട്. ഇത് താനല്ല തന്റെ നമ്പർ അല്ല. (PHOTO: INSTAGRAM)

ഈ വൃത്തികെട്ട വ്യക്തി താൻ ആരാധിക്കുന്ന ഒപ്പം പ്രവർത്തിക്കുന്ന ഇഷ്ടപ്പെടുന്ന ആളുകളിലേക്കും എത്തുകയാണ് ഇപ്പോൾ. വിചിത്രം തന്നെ. എന്തിനാണ് ഇങ്ങനെ ചെയ്യാൻ സമയം കളയുന്നത്. മറ്റുള്ളവരുടെ വേഷം കെട്ടാതെ സ്വന്തമായി ഒരു ജീവിതം നയിക്കും എന്നും നടി വിമർശിച്ചു. താരത്തിന് പിന്തുണയുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നത്. (PHOTO: INSTAGRAM)

സിനിമയിലും സോഷ്യൽ മീഡിയയിലും സജീവമായ ശ്രീയ ഒരു കുടുംബിനി കൂടിയാണ്. 2018 ലാണ് താരം വിവാഹിതയാകുന്നത്. റഷ്യൻ ടെന്നീസ് താരം ആൻഡ്രി കോസ്ചീവ് ആണ് നടിയുടെ പങ്കാളി. ഇരുവർക്കും ഇപ്പോൾ ഒരു കുട്ടിയും ഉണ്ട്.(PHOTO: INSTAGRAM)