ഇപ്പോള്‍ മിഥുനത്തിലേത് പോലെ, പണ്ട് പൊന്നാണ് ചക്കരയാണ് എന്നൊക്കെ പറയുമായിരുന്നു; വിവാഹ ബന്ധത്തെ കുറിച്ച് സ്വാസിക | Actress Swasika Vijay And Husband Prem Jacob Reveals What Happened After Marriage Life Starts Malayalam news - Malayalam Tv9

Swasika: ഇപ്പോള്‍ മിഥുനത്തിലേത് പോലെ, പണ്ട് പൊന്നാണ് ചക്കരയാണ് എന്നൊക്കെ പറയുമായിരുന്നു; വിവാഹ ബന്ധത്തെ കുറിച്ച് സ്വാസിക

Published: 

25 Sep 2024 20:29 PM

Swasika Vijay and Prem Jacob: കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളാണ് സ്വാസികയും പ്രേം ജേക്കബും. ഇരുവരുടെയും വിവാഹം ഈ വര്‍ഷം ആദ്യമാണ് കഴിഞ്ഞത്. പ്രണയ വിവാഹം ആയിരുന്നു. ഇപ്പോഴിതാ താരങ്ങള്‍ തങ്ങളുടെ വിവാഹത്തെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

1 / 5തങ്ങളുടെ ആദ്യത്തെ ഓണാഘോഷത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചുമാണ് സ്വാസികയും പ്രേം ജേക്കബും മനസ് തുറക്കുന്നത്. തന്റെ വീട്ടില്‍ ഓണം അങ്ങനെ ആഘോഷിക്കാറില്ലെന്നും ആദ്യത്തെ ഓണം സ്വാസികയുടെ വീട്ടിലായിരുന്നുവെന്നുമാണ് പ്രേം പറയുന്നത്. എല്ലാ ആഘോഷങ്ങളും ഗംഭീരമാക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും അതിനാല്‍ ഓണം അടിപൊളിയാക്കിയെന്നുമാണ് സ്വാസിക പറയുന്നത്. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറക്കുന്നത്. (Image Credits: Instagram)

തങ്ങളുടെ ആദ്യത്തെ ഓണാഘോഷത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചുമാണ് സ്വാസികയും പ്രേം ജേക്കബും മനസ് തുറക്കുന്നത്. തന്റെ വീട്ടില്‍ ഓണം അങ്ങനെ ആഘോഷിക്കാറില്ലെന്നും ആദ്യത്തെ ഓണം സ്വാസികയുടെ വീട്ടിലായിരുന്നുവെന്നുമാണ് പ്രേം പറയുന്നത്. എല്ലാ ആഘോഷങ്ങളും ഗംഭീരമാക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും അതിനാല്‍ ഓണം അടിപൊളിയാക്കിയെന്നുമാണ് സ്വാസിക പറയുന്നത്. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറക്കുന്നത്. (Image Credits: Instagram)

2 / 5

തങ്ങളുടേത് ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നില്ല. സംസാരിച്ച് മനസിലാക്കിയ ശേഷം സിങ്കായതാണ്. താന്‍ സ്വാസികയെ ആദ്യമായി കാണുമ്പോള്‍ പുള്ളിക്കാരി സ്റ്റേറ്റ് അവാര്‍ഡ് ഒക്കെ വാങ്ങിച്ച് നില്‍ക്കുന്ന സമയമാണ്. മനംപോലെ മാംഗല്യം സീരിയലില്‍ ഒരു റീപ്ലേസ്‌മെന്റ് പോലെയാണ് താന്‍ വരുന്നത്. അതുകൊണ്ട് സ്വാസികയുടെ ഓപ്പോസിറ്റ് നിന്ന് അഭിനയിക്കാന്‍ തനിക്ക് പേടിയായിരുന്നുവെന്ന് പ്രേം പറയുന്നു. (Image Credits: Instagram)

3 / 5

ഇത്രയും വലിയൊരു നടിയാണല്ലോ എന്ന ടെന്‍ഷനായിരുന്നു, പിന്നീട് സംസാരിച്ച് തുടങ്ങിയപ്പോഴാണ് പാവമാണ് ജാഡയൊന്നുമില്ലെന്ന് മനസിലായത്. നന്നായി സംസാരിച്ചപ്പോള്‍ വൈഫ് മെറ്റീരിയല്‍ ആണെന്നും മനസിലായി. ഡൗണായിരുന്ന സമയത്തെല്ലാം സ്വാസിക കൂടെ നിന്നിട്ടുണ്ടെന്നും താരം പറയുന്നു. (Image Credits: Instagram)

4 / 5

സ്വാസിക വളരെ ഹൈപ്പറാണ് താനാണെങ്കില്‍ ഇന്‍ട്രോവര്‍ട്ടും. കണ്‍സിഡറേഷന്‍ കൂടുതല്‍ കൊടുക്കണമെന്നതാണ് സ്വാസികയുടെ പ്രധാന പരിഭവമെന്നും പ്രേം പറഞ്ഞ് നിര്‍ത്തിയതും സ്വാസിക തുടങ്ങി. പ്രേമിക്കുന്ന സമയത്ത് പ്രേം ഭയങ്കര കൊഞ്ചലായിരുന്നു. എപ്പോഴും ഇങ്ങനെ തന്നെ ആയിരിക്കുമോ എന്നെല്ലാം താന്‍ അന്ന് ചിന്തിച്ചിരുന്നു. നീ എന്റെ പൊന്നാണ്, ചക്കരയാണ് എന്നൊക്കെ പ്രേമിക്കുന്ന സമയത്ത് പറയുമായിരുന്നു, എന്നാലിപ്പോള്‍ പറയാറില്ല. (Image Credits: Instagram)

5 / 5

പഴയ മെസേജും ഇപ്പോഴത്തെ മെസേജും തമ്മില്‍ ഒരുപാട് മാറ്റമുണ്ട്. അതേ കുറിച്ച് തമ്മില്‍ വഴക്കുണ്ടാകും. അപ്പോള്‍ മിഥുനത്തെ ഉര്‍വശിയെ പോലെ പഴയ മെസേജും പൊക്കിപ്പിടിച്ച് താന്‍ ചെയ്യാറുണ്ടെന്നും സ്വാസിക പറയുന്നു. (Image Credits: Instagram)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ