Ahaana Krishna: ദിയ വരാഞ്ഞിട്ടാണോ, അതോ നിങ്ങള്‍ ഒഴിവാക്കിയതോ! കുടുംബസമേതം ദുബായിൽ! ചിത്രങ്ങൾ പങ്കിട്ട് അഹാന
കുടുംബസമേതമായി ഇത്തവണ ദുബായിലേക്കാണ് പോയത്. ഇതിന്റെ ചിത്രങ്ങൾ അഹാന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കുറേക്കാലമായി ആഗ്രഹിച്ച വെക്കേഷന്‍ എന്ന ക്യാപ്ഷനോടെയായിരുന്നു അഹാന ചിത്രങ്ങള്‍ പങ്കുവെച്ചത്.

മലയാളികൾക്ക് സുപരിചിതരാണ് നടൻ കൃഷ്ണകുമാറിന്റെ പെൺമക്കൾ. സോഷ്യൽ മീഡിയയിൽ നാല് മക്കളും സജീവമാണ്. അച്ഛന്റെ പാത പിന്തുടർന്ന് അഹാന സിനിമയിലെത്തി. എന്നാൽ പിന്നീട് അവസരങ്ങൾ ലഭിക്കാതെ വരുന്ന കാഴ്ചയാണ് കണ്ടത്. ഇതിനു പിന്നാലെ ഇഷാനിയും അഭിനയ രംഗത്ത് ചുവടുവച്ചു. (Image Credits: Instagram)

എന്നാൽ യൂട്യൂബിലൂടെയും, ഇന്‍സ്റ്റഗ്രാമിലൂടെയുമായി ജീവിത വിശേഷങ്ങള്‍ പങ്കുവെക്കാൻ ആരും മറക്കാറില്ല. വീട്ടിലെ വിശേഷങ്ങളും, യാത്രകളുമൊക്കെയാണ് വ്‌ളോഗിലെ കണ്ടന്റ്. അടുത്തിടെ സാരി ബിസിനസിലേക്കും അമ്മയും മക്കളും തിരിഞ്ഞിരുന്നു.

പലപ്പോഴും വലിയ രീതിയിലുള്ള വിമർശനങ്ങളും പരിഹാസങ്ങളും ഇവരെ തേടിയെത്താറുണ്ട്.എന്നാല്‍ അതൊന്നും തങ്ങളെ ബാധിക്കുന്നിലെന്നാണ് എല്ലാവരും പറഞ്ഞത്.യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. പലപ്പോഴും കുടുംബം ഒന്നിച്ചാണ് യാത്ര നടത്താറുള്ളത്.

ഇപ്പോഴിതാ പുതിയ യാത്ര വിശേഷങ്ങളാണ് അഹാന പങ്കുവച്ചിരിക്കുന്നത്. കുടുംബസമേതമായി ഇത്തവണ ദുബായിലേക്കാണ് പോയത്. ഇതിന്റെ ചിത്രങ്ങൾ അഹാന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കുറേക്കാലമായി ആഗ്രഹിച്ച വെക്കേഷന്‍ എന്ന ക്യാപ്ഷനോടെയായിരുന്നു അഹാന ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഇതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. പലരും ദിയയെ ഒപ്പം കൂട്ടാത്തതിലുള്ള നീരസം പ്രകടിപ്പിച്ചു. ഇത്തവണയും ദിയയെ കൂട്ടിയില്ലേ, ദിയയുടെ കുറവ് കാണാനുണ്ട്. ദിയ വരാഞ്ഞിട്ടാണോ, അതോ നിങ്ങള്‍ വിളിച്ചില്ലേ, തുടങ്ങിയ പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെയുള്ളത്.