WagonR Facelift : സർപ്രൈസോ? പുതിയ വാഗൺ ആർ ഫേസ് ലിഫ്റ്റ് ഓൺ ദി വേ
Maruti WagonR Facelift Model : ഇന്ത്യയിൽ നിവലിലുള്ളതിൽ വച്ച് മാരുതിയുടെ ഏറ്റവും ജനപ്രിയമായ ഹാച്ച് ബാക്ക് മോഡലുകളിൽ ഒന്നാണ് വാഗൺആർ (WagonR). കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാഹന ലോകത്ത് ഈ മോഡിലിനെ കുറിച്ചാണ് പ്രധാന ചർച്ച. കാരണം മറ്റൊന്നുമല്ല വാഗൺ ആറിന്റെ ഫേസ് ലിഫ്റ്റ് പ്രോട്ടോ ടൈപ്പ് മോഡൽ ടെസ്റ്റ് റൺ നടത്തുന്നത് സ്പൈ ക്യാമറകളിൽ പതിഞ്ഞിരുന്നു.

ഇത് നൽകുന്ന സൂചന മാരുതിയ ജനകീയ ഹാച്ച് ബാക്ക് ഉടൻ തന്നെ പുതിയ രൂപത്തിൽ എത്തുമെന്നാണ്. വാഗൺആറിന്റെ പരീക്ഷണ വാഹന ( ടെസ്റ്റ് മ്യൂൾ ) ഫോട്ടോകളെ അടിസ്ഥാനമാക്കി പലരും ഇതിനകം മാറ്റങ്ങൾ എന്തൊക്കെയെന്ന് കണ്ടെത്തിക്കഴിഞ്ഞു. ( Image Credit Source Maruti Website )

പുതിയ ഹെഡ്‌ലാമ്പും പുനർരൂപകൽപ്പന ചെയ്ത ടെയിൽ-ലൈറ്റുകളും ഈ പ്രോട്ടോടൈപ്പ് മോഡലിൽ ദൃശ്യമാണ്. കൂടാതെ, മുൻവശത്തെ ഗ്രില്ലിലും മാറ്റങ്ങളുണ്ടെന്നാണ് പുറത്ത് വന്ന ഫോട്ടോയെ അധാരമാക്കി പ്രമുഖ ഓട്ടോ മൊബൈൽ കണ്ടന്റ് ക്രിയേറ്റർമാർ പറയുന്നത്.

പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിൽ സ്റ്റീൽ വീലുകളാണ് കാണാൻ കഴിയുന്നത്, അപ്പോൾ സ്വാഭാവികമായും അലോയ് വീൽ ഡിസൈനിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ വാഗൺആറിന്റെ തനതായ 'ടോൾ-ബോയ്' രൂപത്തിൽ മാറ്റമൊന്നുമില്ല. പുൾ-ടൈപ്പ് ഡോർ ഹാൻഡിലുകളും അങ്ങനെ തന്നെ നിലനിർത്തിയിരിക്കുന്നു.

ബ്രെസ്സ (Brezza), ബലേനോ (Baleno) തുടങ്ങിയ മോഡലുകളിൽ പുതിയ എൻജിനുകൾ അവതരിപ്പിച്ച് ഈ അുത്തിടെയാണ് കമ്പനി ഉപഫോക്താക്കളെ ഞെട്ടിച്ചത്. അതിന് സമാനമായി വാഗൺ ആറിൽ പുത്തൻ എൻജിൻ ഓപ്ഷൻ വരുമോ എന്നാണ് പലരുടെയും സംശയം.

എൻജിനിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നിലവിൽ 1.0 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ എൻജിൻ, ഫാക്ടറി-ഫിറ്റഡ് സിഎൻജി ഓപ്ഷൻ, 1.2 ലിറ്റർ ഫോർ-സിലിണ്ടർ പെട്രോൾ എൻജിൻ എന്നിങ്ങനെയാണ് വാഗൺ ആറിന്റെ പവർട്രെയിൻ വരുന്നത്. നിലവിൽ LXi, VXi, ZXi, ZXi+ എന്നീ വകഭേദങ്ങളിലാണ് വാഗൺആർ ലഭ്യമാകുന്നത്. 4.99 ലക്ഷം മുതൽ 7.24 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില വരുന്നത്.