Amoebic meningoencephalitis: കുളത്തിൽ കുളിക്കുന്നവർക്ക് മാത്രമല്ല കുളിമുറിയിൽ കുളിക്കുന്നവർക്കും വരാം അമീബിക് മസ്തിഷ്കജ്വരം
Amoebic Meningoencephalitis: തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിച്ച് മൂക്ക് വൃത്തിയാക്കുക. രോഗസാധ്യതയുള്ള പ്രദേശങ്ങളിൽ കുളിക്കുമ്പോൾ മൂക്കിലേക്ക് വെള്ളം കയറാതെ ശ്രദ്ധിക്കുക.

അമീബിക് മസ്തിഷ്കജ്വരം കുളത്തിൽ കുളിച്ചാൽ മാത്രമല്ല കുളിമുറിയിൽ കുളിച്ചാലും പടരും എന്നറിയാമോ? ഈ രോഗത്തിന് കാരണമാകുന്നത് നൈഗ്ലേറിയ ഫൗളറി എന്ന അമീബയാണ്. ഇത് ശുദ്ധജലത്തിൽ, പ്രത്യേകിച്ച് ചെറുതായി ചൂടുള്ള വെള്ളത്തിൽ കാണപ്പെടുന്നു.

ഈ അമീബ കലർന്ന വെള്ളം മൂക്കിലൂടെ തലച്ചോറിലേക്ക് പ്രവേശിക്കുമ്പോഴാണ് രോഗം വരുന്നത്. വായിലൂടെ വെള്ളം കുടിച്ചാൽ രോഗം വരില്ല.

തലവേദന, പനി, കഴുത്തുവേദന, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം പെട്ടെന്ന് ഗുരുതരമാവുകയും കോമയിലേക്കും മരണത്തിലേക്കും നയിക്കുകയും ചെയ്യാം.

കിണറുകളിൽ നിന്നോ ടാങ്കുകളിൽ നിന്നോ വരുന്ന വെള്ളത്തിൽ ഈ അമീബ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, ഈ വെള്ളം ഉപയോഗിച്ച് മൂക്ക് കഴുകുകയോ മുഖം വെള്ളത്തിൽ മുക്കുകയോ ചെയ്യുന്നതിലൂടെ രോഗബാധ ഉണ്ടാകാം.

തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിച്ച് മൂക്ക് വൃത്തിയാക്കുക. രോഗസാധ്യതയുള്ള പ്രദേശങ്ങളിൽ കുളിക്കുമ്പോൾ മൂക്കിലേക്ക് വെള്ളം കയറാതെ ശ്രദ്ധിക്കുക.