സ്റ്റീവ് ജോബ്സിനെ 'തള്ളി'! ടച്ച് സ്ക്രീനുമായി ആദ്യ മാക്ബുക് പ്രോ ലോഞ്ച് ചെയ്തു; ഇന്ത്യയിൽ വില 3.5 ലക്ഷം | Apple's first touchscreen laptop: MacBook Pro with Pro Display XDR launched; specs, Indian pricing, and more Malayalam news - Malayalam Tv9

സ്റ്റീവ് ജോബ്സിനെ ‘തള്ളി’! ടച്ച് സ്ക്രീനുമായി ആദ്യ മാക്ബുക് പ്രോ ലോഞ്ച് ചെയ്തു; ഇന്ത്യയിൽ വില 3.5 ലക്ഷം

Published: 

29 Oct 2026 | 01:22 PM

MacBook Pro with Pro Display XDR launched: ആപ്പിളിന്റെ ആദ്യ ടച്ച് സ്ക്രീൻ ലാപ്ടോപ് എന്ന പ്രത്യേകതയുമായി മാക്ബുക്ക് പ്രോ ലോഞ്ച് ചെയ്തു. മുൻകാല മാക്ബുക്ക് പ്രോ മോഡലുകളിൽ ഉപയോഗിച്ചിരുന്ന മിനി-എൽഇഡി ഡിസ്‌പ്ലേയ്ക്ക് പകരമായി, പുതിയ 'ടാൻഡം OLED' പാനലാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇതിനെ ആപ്പിൾ 'PROLED XDR' എന്ന് വിളിക്കുന്നു. പുതിയ മാക്ബുക്ക് പ്രോയുടെ PROLED XDR ഡിസ്‌പ്ലേയുള്ള 14 ഇഞ്ച് മോഡലിന് (M5 Pro ചിപ്) 3,49,900 രൂപയാണ് ഇന്ത്യയിലെ വില.

1 / 7
 ആപ്പിളിന്റെ ആദ്യ ടച്ച് സ്ക്രീൻ ലാപ്ടോപ് എന്ന പ്രത്യേകതയുമായി മാക്ബുക്ക് പ്രോ (MacBook Pro) ലോഞ്ച് ചെയ്തു. ടച്ച് സർഫേസുകൾ (സ്പർശിക്കാവുന്ന പ്രതലങ്ങൾ) ലംബമായി നിൽക്കുന്നത് അ‌ത്ര മികച്ച ആശയമല്ല എന്നായിരുന്നു  ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സിന്റെ നിലപാട്. ലാപ്ടോപ്പ് സ്ക്രീനിലേക്ക് ദീർഘനേരം കൈ നീട്ടി പ്രവർത്തിക്കുന്നത് ഉപയോക്താക്കളുടെ കൈകൾക്ക് ക്ഷീണമുണ്ടാക്കുമെന്നായിരുന്നു അ‌ദ്ദേഹത്തിന്റെ പക്ഷം. (Image credit: Apple)

2 / 7
 വിൻഡോസ് ലാപ്ടോപ്പുകളിൽ ടച്ച്‌സ്‌ക്രീനുകൾ സാധാരണമായി മാറിയപ്പോഴും, ആപ്പിൾ പഴയ സ്റ്റീവ് ജോബ്സ് നിലപാടിൽ ഉറച്ചുനിന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിയിരിക്കുന്നു. പുതിയ സിഇഒ ജോൺ ടെർനസിന്റെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാമത്തെ പ്രധാന ലോഞ്ചിൽ ആപ്പിൾ തങ്ങളുടെ ടച്ച്സ്ക്രീനുള്ള ആദ്യ മാക്ബുക്ക് പുറത്തിറക്കിയിരിക്കുന്നു.

3 / 7
 ലോസ് ഏഞ്ചൽസിൽ നടന്ന 'പ്രോ ആൻഡ് ടെൽ' ഇവന്റിൽ അ‌വതരിപ്പിച്ച പുതിയ മാക്ബുക്ക് പ്രോയിൽ ടച്ച് സൗകര്യവുമുണ്ട്. മുൻകാല മാക്ബുക്ക് പ്രോ മോഡലുകളിൽ ഉപയോഗിച്ചിരുന്ന മിനി-എൽഇഡി ഡിസ്‌പ്ലേയ്ക്ക് പകരമായി, പുതിയ 'ടാൻഡം OLED' പാനലാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇതിനെ ആപ്പിൾ 'PROLED XDR' എന്ന് വിളിക്കുന്നു.

4 / 7
 കീബോർഡിനും ട്രാക്ക്‌പാഡിനും ഒപ്പമാണ് പുതിയ മാക്ബുക്കിൽ ടച്ച് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഫൈനൽ കട്ട് പ്രോ  പോലുള്ള സോഫ്റ്റ്‌വെയറുകളിൽ ടൈംലൈനിലൂടെ നീങ്ങുമ്പോഴോ, ക്ലിപ്പുകൾ കൈകാര്യം ചെയ്യുമ്പോഴോ, ഡിസൈനുകളിൽ പെട്ടെന്നുള്ള മാറ്റങ്ങൾ വരുത്തുമ്പോഴോ ഇത് സഹായകമാകും. സംഗീതജ്ഞർക്ക് ലോജിക് പ്രോയിൽ ടച്ച് അധിഷ്ഠിത കൺട്രോളും സാധ്യമാകും.

5 / 7
 14 ഇഞ്ച്, 16 ഇഞ്ച് വലിപ്പങ്ങളിൽ ലഭ്യമാകുന്ന ഈ ലാപ്ടോപ്പുകളിൽ, പുതുതായി പുറത്തിറക്കിയ M5 Pro, M5 Max പ്രോസസറുകളാണ് കരുത്ത് പകരുന്നത്. 128GB വരെ യൂണിഫൈഡ് മെമ്മറിയെയും 16TB വരെ സ്റ്റോറേജിനെയും പുതിയ മാക്ബുക്ക് പ്രോ പിന്തുണയ്ക്കുന്നു. 24 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു. കൂടാതെ, ഡൈനാമിക് ഐലൻഡ് സംവിധാനവും ആപ്പിൾ മാക്കിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. 12MP സെന്റർ സ്റ്റേജ് ക്യാമറയും ഇതിലുണ്ട്.

6 / 7
  വില: പുതിയ മാക്ബുക്ക് പ്രോയുടെ PROLED XDR ഡിസ്‌പ്ലേയുള്ള 14 ഇഞ്ച് മോഡലിന് (M5 Pro ചിപ്) 3,49,900 രൂപയാണ് ഇന്ത്യയിലെ വില. 16 ഇഞ്ച് മോഡലിന് 4,09,900 രൂപയും. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള പ്രത്യേക ഇളവുകൾ പ്രയോജനപ്പെടുത്തിയാൽ വില യഥാക്രമം 3,31,900 രൂപയായും 3,85,900 രൂപയായും കുറയ്ക്കാം.

7 / 7
 M5 Max ചിപ്പുള്ള മാക്ബുക്ക്  പ്രോ 14 ഇഞ്ച് വേരിയന്റിന് 5,49,900 രൂപയും 16 ഇഞ്ച് വേരിയന്റിന് 5,89,900 രൂപയുമാണ് വില. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ ഇവ യഥാക്രമം 5,12,900 രൂപയായും 5,52,900 രൂപയായും കുറയും. ആക്‌സസറികൾ പ്രത്യേകം വാങ്ങേണ്ടതാണ്. 70W പവർ അഡാപ്റ്ററിന് 5,800 രൂപയും, 96W അഡാപ്റ്ററിന് 8,900 രൂപയും, 140W അഡാപ്റ്ററിന് 11,900 രൂപയുമാണ് വില. വേൾഡ് ട്രാവൽ അഡാപ്റ്റർ കിറ്റിന് 4,900 രൂപയാണ് വില. പ്രീ-ഓർഡറുകൾ ആരംഭിച്ചിട്ടുണ്ട്, വിൽപ്പന നവംബർ 6 മുതലാണ്.

Loading...
Unable to load recommendations.
Follow Us
ചായ കുടിക്കുമ്പോൾ ഈ 7 തെറ്റുകൾ വേണ്ട, കരളിനെ ബാധിച്ചേക്കാം
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
ടെസ്റ്റോസ്റ്റിറോൺ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്