AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Parenting Tips: ഡയപ്പറുകൾ കുഞ്ഞിൻ്റെ വൃക്കയെ ബാധിക്കുമോ? ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു

Baby Health Care: അടുത്തിടെ, ഡയപ്പറുകളുടെ ഉപയോ​ഗം കുട്ടികളുടെ വൃക്കകളെ ദോഷകരമായി ബാധിക്കുമെന്ന് സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിൽ അവകാശപ്പെട്ടിരുന്നു. ഈ വീഡിയോ വൈറലായതോടെ പല മാതാപിതാക്കളിലും ഇത് ആശങ്ക സൃഷ്ടിക്കുകയും ചെയ്തു.

Neethu Vijayan
Neethu Vijayan | Published: 15 Nov 2025 | 06:00 PM
ഇക്കാലത്ത്, പല മാതാപിതാക്കളും കുഞ്ഞുങ്ങൾക്ക് ഡയപ്പറുകളാണ് ഉപയോഗിക്കുന്നത്. ജനിച്ച് വീണതുമുതൽ രണ്ട് മൂന്ന് വയസുവരെ സാധാരണ കുഞ്ഞുങ്ങൾക്ക് ഡയപ്പറുകൾ ഉപയോ​ഗിച്ചുവരുന്നു. കുഞ്ഞുങ്ങളുടെ സ്വകാര്യഭാ​ഗങ്ങൾ വൃത്തിയായി സൂക്ഷിക്കാനും മലമൂത്ര വിസർജനങ്ങൾ ആ​ഗിരണം ചെയ്യാനും ഡയപ്പറുകൾ വളരെ ഉപയോ​ഗപ്രദമാണ്. (Image Credits: Getty Images)

1 / 5
എന്നാൽ അടുത്തിടെ, ഡയപ്പറുകളുടെ ഉപയോ​ഗം കുട്ടികളുടെ വൃക്കകളെ ദോഷകരമായി ബാധിക്കുമെന്ന് സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിൽ അവകാശപ്പെട്ടിരുന്നു. ഈ വീഡിയോ വൈറലായതോടെ പല മാതാപിതാക്കളിലും ഇത് ആശങ്ക സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ ഇതിന് പിന്നിലെ സത്യാവസ്ഥയെക്കുറിച്ചാണ്  ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ കോളേജിലെ പീഡിയാട്രിക്സ് വിഭാഗം മുൻ മേധാവി ഡോ. ഷെല്ലി അവസ്തി പറയുന്നത്. (Image Credits: Getty Images)

2 / 5
ഡോ. ഷെല്ലി അവസ്തി വീഡിയോയിൽ ആവകാശപ്പെട്ടിരിക്കുന്ന വിവരത്തെ പൂർണ്ണമായും നിഷേധിക്കുകയാണ് ചെയ്തത്. ഡയപ്പറുകൾക്ക് വൃക്കകളുടെ പ്രവർത്തനവുമായി നേരിട്ട് യാതൊരു ബന്ധവുമില്ലെന്നും, മലമൂത്രം വിസർജനത്തെ ആഗിരണം ചെയ്യുക എന്നത് മാത്രമാണ് അവയുടെ ജോലിയെന്നും ഡോക്ടർ വിശദീകരിച്ചു. (Image Credits: Getty Images)

3 / 5
വൃക്കകൾ രക്തം ഫിൽട്ടർ ചെയ്യുന്ന ആന്തരിക അവയവങ്ങളാണെന്നും ഡയപ്പറുകൾ ബാഹ്യ ഉപയോ​ഗത്തിനുള്ള വസ്തവാണെന്നും ആരോ​ഗ്യ വിദ​ഗ്ധ ചൂണ്ടികാട്ടി. ഡയപ്പറുകൾ ഇടയ്ക്കിടെ മാറ്റാതിരിക്കുമ്പോഴാണ് കുഞ്ഞുങ്ങളിൽ ചില ചർമ്മപ്രശ്നങ്ങളും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുന്നതെന്നും അവർ വ്യക്തമാക്കുന്നു. അതിനാൽ ഓരോ 3 മുതൽ 4 മണിക്കൂർ ഇടവേളകളിൽ ഡയപ്പറുകൾ മാറ്റാൻ ശ്രമിക്കണം. (Image Credits: Getty Images)

4 / 5
ശുചിത്വക്കുറവ് മൂലം മൂത്രാശയത്തിലോ ചർമ്മത്തിലോ അണുബാധ, തിണർപ്പ്, ഡയപ്പർ ഡെർമറ്റൈറ്റിസ് തുടങ്ങിയ അവസ്ഥയ്ക്ക് കാരണമാകുന്നു. മൂത്രാശയ അണുബാധ കുഞ്ഞുങ്ങളിൽ ​ഗുരുതരമാകുകയാണെങ്കിൽ, അത് ചില സാഹചര്യങ്ങളിൽ വൃക്കകളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. പക്ഷേ ഒരിക്കലും അത് ഡയപ്പറുകളുടെ ഉപയോ​ഗം മൂലമല്ല, മറിച്ച് ശുചിത്വക്കുറവ് മൂലം മാത്രമാണ്. (Image Credits: Getty Images)

5 / 5