21ആം നൂറ്റാണ്ടിൽ ഇതാദ്യം!; മെൽബണിൽ ചരിത്രം തിരുത്തിക്കുറിച്ച് ഇംഗ്ലണ്ട് പേസർ | Ashes 2025 England Pacer Josh Tounge Sets World Record By Claiming 5 Wickets Against Australia In The 4th Test Malayalam news - Malayalam Tv9

Ashes 2025: 21ആം നൂറ്റാണ്ടിൽ ഇതാദ്യം!; മെൽബണിൽ ചരിത്രം തിരുത്തിക്കുറിച്ച് ഇംഗ്ലണ്ട് പേസർ

Published: 

26 Dec 2025 | 03:32 PM

Josh Tounge Record In Ashes: ആഷസിൽ റെക്കോർഡിട്ട് ഇംഗ്ലണ്ട് പേസർ ജോഷ് ടോംഗ്. മെൽബണിൽ നടക്കുന്ന മത്സരത്തിനിടെയാണ് താരം റെക്കോർഡ് കുറിച്ചത്.

1 / 5മെൽബണിൽ ചരിത്രമെഴുതി ഇംഗ്ലീഷ് പേസർ ജോഷ് ടോംഗ്. ആഷസ് പരമ്പരയിലെ നാലാം മത്സരത്തിനിടെയാണ് ടോംഗ് റെക്കോർഡ് നേട്ടം കുറിച്ചത്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ താരം അപൂർവമായ ഒരു റെക്കോർഡ് തൻ്റെ പേരിലാക്കി. (Image Credits - PTI)

മെൽബണിൽ ചരിത്രമെഴുതി ഇംഗ്ലീഷ് പേസർ ജോഷ് ടോംഗ്. ആഷസ് പരമ്പരയിലെ നാലാം മത്സരത്തിനിടെയാണ് ടോംഗ് റെക്കോർഡ് നേട്ടം കുറിച്ചത്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ താരം അപൂർവമായ ഒരു റെക്കോർഡ് തൻ്റെ പേരിലാക്കി. (Image Credits - PTI)

2 / 5

21ആം നൂറ്റാണ്ടിൽ, മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇംഗ്ലണ്ട് ബൗളറെന്നതാണ് ടോംഗിൻ്റെ നേട്ടം. മുൻപ് ഡാരൻ ഗോഫും ഡീൻ ഹാഡ്ലിയും ഈ നേട്ടം കുറിച്ചിരുന്നുവെങ്കിലും അത് 21ആം നൂറ്റാണ്ടിന് മുൻപായിരുന്നു. ഇതോടെയാണ് ടോംഗ് ഈ റെക്കോർഡിട്ടത്.

3 / 5

1998ലാണ് ഇതിന് മുൻപ് അവസാനമായി ഒരു ഇംഗ്ലണ്ട് ബൗളർ മെൽബണിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. 27 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 45 റൺസ് വഴങ്ങി ഡാരൻ ഗോഫ് മെൽബണിൽ ഈ നേട്ടം കുറിച്ചു. 11.2 ഓവറാണ് താരം ഇന്നിംഗ്സ് എറിഞ്ഞത്.

4 / 5

ഓപ്പണർ ജാക്ക് വെതറാൾഡിനെ വീഴ്ത്തി വിക്കറ്റ് വേട്ട ആരംഭിച്ച ടോംഗ് പിന്നീട് മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത് എന്നീ ടോപ്പ് ഓർഡർമാരെയും വീഴ്ത്തി. മിച്ചൽ നെസർ, സ്കോട്ട് ബോളണ്ട് എന്നിവരെ വീഴ്ത്തിയ ടോംഗ് അഞ്ച് വിക്കറ്റ് നേടി ഓസീസ് ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു.

5 / 5

ആഷസ് പരമ്പര ഇംഗ്ലണ്ടിന് നഷ്ടമായിക്കഴിഞ്ഞു. ആദ്യ മൂന്ന് കളി പരാജയപ്പെട്ട ഇംഗ്ലണ്ട് നാലാമത്തെ കളി ആദ്യ ഇന്നിംഗ്സിൽ 44 റൺസിൻ്റെ ലീഡ് വഴങ്ങി. ഓസീസിനെ 152 റൺസിന് മടക്കിയെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 110 റൺസിന് എല്ലാവരും പുറത്തായി.

കോലിയ്ക്ക് പുതിയ റെക്കോർഡ്; പിന്തള്ളിയത് മൈക്കൽ ബെവനെ
ചോക്ലേറ്റ് കഴിക്കുന്നത് ഇങ്ങനെയാണോ; ശ്രദ്ധിക്കൂ
കടല വെള്ളത്തിലിടാൻ മറന്നുപോയോ? ഒരു മണിക്കൂർ മതി...
വനിതാ ടീം കോച്ച്‌ അമോൽ മജുംദാറിന്റെ ശമ്പളമെത്ര?
തിരുവനന്തപുരം മേയറായി വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്യുന്നു
Viral Video: പിടിച്ചെടുക്കുന്നത് 1 കോടി രൂപ
കാറിൽ നിന്നും ചെയ്യുന്നത് കണ്ടോ?
ഇത് രണ്ടാം ജന്മം; സൂറത്തില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു താഴേക്ക് വീണയാള്‍ ഗ്രില്ലില്‍ കുടുങ്ങി, അത്ഭുതകരമായ രക്ഷപ്പെടല്‍