AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thiruvananthapuram Water Supply: ഈ സ്ഥലങ്ങളിൽ വെള്ളമെത്തില്ല, തിരുവനന്തപുരത്ത് ഇന്നും ജലവിതരണം മുടങ്ങും

Thiruvananthapuram Water Supply Disruption Today: കുര്യാത്തി, പാറ്റൂർ എന്നീ സെക്ഷൻ പരിധിയിൽ വരുന്ന ഇടങ്ങളിലാണ് ഇന്ന് കുടിവെള്ളം തടസ്സപ്പെടുന്നത്. രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് മണി വരെ ജലവിതരണം നിർത്തി വയ്ക്കുമെന്ന് KWA അറിയിപ്പ് നൽകി.

Thiruvananthapuram Water Supply: ഈ സ്ഥലങ്ങളിൽ വെള്ളമെത്തില്ല, തിരുവനന്തപുരത്ത് ഇന്നും ജലവിതരണം മുടങ്ങും
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 18 Feb 2026 | 08:28 AM

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രധാന കേന്ദ്രങ്ങളിൽ ഇന്ന് (ഫെബ്രുവരി 18) ജല വിതരണം മുടങ്ങുമെന്ന് സംസ്ഥാന ജല അതോറിറ്റി അറിയിച്ചു. കുര്യാത്തി, പാറ്റൂർ എന്നീ സെക്ഷൻ പരിധിയിൽ വരുന്ന ഇടങ്ങളിലാണ് ഇന്ന് കുടിവെള്ളം തടസ്സപ്പെടുന്നത്. രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് മണി വരെ ജലവിതരണം നിർത്തി വയ്ക്കുമെന്നും ഉപയോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും KWA അറിയിപ്പ് നൽകി.

കുര്യാത്തി സെക്ഷൻ, പാറ്റൂർ സെക്ഷൻ എന്നിവിടങ്ങളിലെ വാർഡുകളിലാണ് കുടിവെള്ളം മുടങ്ങുന്നത്. ജല അതോറിറ്റിയുടെ വെള്ളയമ്പലത്തുള്ള ജല ശുദ്ധീകരണ ശാലയിൽ ശുചീകരണ പ്രവർത്തനങ്ങളും ഭൂതല ജല സംഭരണികളെ ബന്ധിപ്പിക്കുന്ന 600എംഎം വാൽവ് മാറ്റിസ്ഥാപിക്കുന്ന പ്രവർത്തിയും നടക്കുന്നതിനാലാണ് ജല വിതരണം തടസ്സപ്പെടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

കുര്യാത്തി സെക്ഷനിലെ തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്‌, ആറ്റുകാൽ, വള്ളക്കടവ്‌, മുട്ടത്തറ, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി വാർഡുകളിലും പാറ്റൂർ സെക്ഷനിലെ ശ്രീകണ്ഠേശ്വരം, പാൽകുളങ്ങര വാർഡുകളി തുടങ്ങിയ വാർഡുകളിലുമാണ് ജലവിതരണം മുടങ്ങുക.

 

കുടയെടുത്തോ… കൊടുംചൂടല്ല, ഇനി മഴയോട് മഴ; ഇന്നത്തെ കാലാവസ്ഥ

 

സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. നേരിയ മഴ സാധ്യത മുൻനിർത്തി ജില്ലകളിൽ ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ( ഫെബ്രുവരി 18) ഒരു ജില്ലയിലും മഴ അലർ‌ട്ട് നൽകിയിട്ടില്ല. ഫെബ്രുവരി 19 മുതൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

ഫെബ്രുവരി 19ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങിലും ഫെബ്രുവരി 20, 21ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലുമാണ് ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഭൂമധ്യ രേഖാ പ്രദേശത്ത് രൂപപ്പെട്ട ന്യൂനമർദമാണ് മഴയ്ക്ക് കാരണം. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖ ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദം ഫെബ്രുവരി പതിനെട്ടോടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അനുബന്ധ മേഖലയ്ക്കും മുകളിൽ കൂടുതൽ ശക്തമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.