Asia Cup 2025: ‘ആർക്കെതിരായാണ് ആദ്യ പന്ത് സിക്സടിച്ചതെന്ന് നമുക്കറിയാം’; നൈസായിട്ട് ഷഹീനെ ‘വാരി’ അഭിഷേക് ശർമ്മയുടെ അമ്മ
Abhishek Sharma Mother Against Shaheen Shan Afridi: ഷഹീൻ അഫ്രീദിയെ പരിഗണിച്ച് അഭിഷേക് ശർമ്മയുടെ അമ്മ മഞ്ജു ശർമ്മ. ഇന്ത്യ - പാക് മത്സരശേഷമായിരുന്നു പരാമർശം.

പാക് പേസർ ഷഹീൻ ഷാ അഫ്രീദിയെ പരിഹസിച്ച് ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയുടെ അമ്മ. മത്സരത്തിന് ശേഷം മാധ്യമപ്രവർത്തകനായ വിമൽ കുമാറിനോട് സംസാരിക്കുന്നതിനിടെയാണ് അഭിഷേകിൻ്റെ അമ്മ മഞ്ജു ശർമ്മയുടെ പരാമർശം. കളിയിൽ അഭിഷേക് 74 റൺസ് നേടിയിരുന്നു. (Image Courtesy- Social Media)

"അവൻ ബാറ്റ് ചെയ്യുന്നത് കാണാൻ തന്നെ നല്ല രസമായിരുന്നു. ആദ്യ പന്തിൽ ആർക്കെതിരെയാണ് അവൻ സിക്സടിച്ചതെന്ന് നമുക്കറിയാം. അത് കാണാൻ ഒരു പ്രത്യേക രസമായിരുന്നു. ഇത് അവനൊരു പതിവാക്കി എടുത്തിരിക്കുകയാണ്. നിങ്ങളൊക്കെ അവനെ പിന്തുണയ്ക്കൂ."- മഞ്ജു ശർമ്മ പറഞ്ഞു.

അഭിഷേകിൻ്റെ സഹോദരി കോമളും താരത്തിൻ്റെ പ്രകടനത്തിൽ സന്തോഷമറിയിച്ചു. "ഇന്ത്യ- പാകിസ്താൻ മത്സരം കാണണമെന്ന് എപ്പോഴും ഞങ്ങൾ ആഗ്രഹിക്കുമായിരുന്നു. ഇന്ന് കാണാൻ വന്നു. അവൻ നന്നായി കളിച്ചു. മാൻ ഓഫ് ദി മാച്ച് ആവുകയും ചെയ്തു. വേറെന്ത് വേണം."- കോമൾ പറഞ്ഞു.

സൂപ്പർ ഫോറിൽ പാകിസ്താനെതിരെ അനായാസമായിരുന്നു ഇന്ത്യയുടെ ജയം. പാകിസ്താൻ മുന്നോട്ടുവച്ച 172 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 18.5 ഓവറിൽ ഇന്ത്യ മറികടന്നു. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനെതിരെ ഏഴ് വിക്കറ്റ് ജയമാണ് ഇന്ത്യ കുറിച്ചിരുന്നത്.

സൂപ്പർ ഫോർ മത്സരത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്താൻ 151 റൺസ് നേടിയത്. 58 റൺസുമായി സഹിബ്സാദ ഫർഹാൻ ടോപ്പ് സ്കോററായി. ഇന്ത്യൻ നിരയിൽ അഭിഷേകിനൊപ്പം ശുഭ്മൻ ഗില്ലും (47) തിളങ്ങി. മലയാളി താരം സഞ്ജു സാസൺ 13 റൺസ് മാത്രം നേടി പുറത്തായി.