AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Orange Juice vs Lemon Juice: പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഓറഞ്ച് ജ്യൂസോ നാരങ്ങാ വെള്ളമോ? ഏതാണ് നല്ലത്

Orange Juice vs Lemon Juice Benefits: രോഗപ്രതിരോധ ശേഷി ശക്തമായി നിലനിർത്തുന്നതിൽ വിറ്റാമിൻ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഓറഞ്ചും നാരങ്ങയും ഇവയുടെ മികച്ച ഉറവിടമാണ്. രണ്ടും നിങ്ങളുടെ ശരീരത്തിലെ അണുബാധകളെയും വീക്കത്തെയും ചെറുക്കാൻ സഹായിക്കുന്നവയാണ്.

neethu-vijayan
Neethu Vijayan | Published: 23 Sep 2025 13:26 PM
കാലാവസ്ഥാ വ്യതിയാനങ്ങളും നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവും എല്ലാം പ്രതിരോധശേഷിയെ ബാധിക്കുന്ന ഘടകങ്ങളാണ്. പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്ന നിരവധി പഴങ്ങളും പച്ചക്കറികളും ലഭ്യമാണ്. എന്നാൽ അവയിൽ ഓറഞ്ച് ജ്യൂസിനും നാരങ്ങാ വെള്ളത്തിനുമുള്ള പ്രാധാന്യം എത്രത്തോളമാണെന്ന് തിരിച്ചറിഞ്ഞേ മതിയാകൂ. ഇവയിലേതാണ് നല്ലതെന്ന് നോക്കാം. (Image Credits: Getty Images)

1 / 5
രണ്ടും ആരോഗ്യകരമാണെങ്കിലും, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഓറഞ്ച് ജ്യൂസാണോ നാരങ്ങാ വെള്ളമാണോ തിരഞ്ഞെടുക്കേണ്ടത് എന്ന കാര്യത്തിൽ പലരും പലപ്പോഴും ആശയക്കുഴപ്പത്തിലാണ്. രോഗപ്രതിരോധ ശേഷി ശക്തമായി നിലനിർത്തുന്നതിൽ വിറ്റാമിൻ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഓറഞ്ചും നാരങ്ങയും ഇവയുടെ മികച്ച ഉറവിടമാണ്.(Image Credits: Getty Images)

2 / 5
യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചറിൻ്റെ (യുഎസ്ഡിഎ) റിപ്പോർട്ട് പ്രകാരം, ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസിൽ (ഏകദേശം 240 മില്ലി) ഏകദേശം 90 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് മുതിർന്നവർക്ക് ദിവസേന ആവശ്യമായ അളവാണ്. എന്നാൽ ഒരു നാരങ്ങയിൽ ഏകദേശം 30-40 മില്ലിഗ്രാം വരെ മാത്രമെ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളൂ എന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. (Image Credits: Getty Images)

3 / 5
ഓറഞ്ച് ജ്യൂസിനേക്കാൾ കുറവാണെങ്കിലും, നാരങ്ങ വെള്ളവും ശക്തമായ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒന്നായി കണക്കാക്കപ്പെടുന്നു. എന്നാൽ ഓറഞ്ച് ജ്യൂസിൽ ഫ്ലേവനോയ്ഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിലെ ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. അതുവഴി ശരീരത്തെ രോ​ഗാണുക്കളിൽ നിന്ന് സംരക്ഷിക്കുന്നു. (Image Credits: Getty Images)

4 / 5
നാരങ്ങയിലാകട്ടെ പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്. അവ പ്രതിരോധശേഷിയെ പിന്തുണയ്ക്കുന്ന പ്രധാന ഘടകമാണ്. കൂടാതെ ആൻറി ബാക്ടീരിയൽ ഗുണങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ അണുബാധകളെ അകറ്റി നിർത്താൻ സഹായിക്കുന്നു. രണ്ടും നിങ്ങളുടെ ശരീരത്തിലെ അണുബാധകളെയും വീക്കത്തെയും ചെറുക്കാൻ സഹായിക്കുന്നവയാണ്. എന്നാൽ ഓറഞ്ച് ജ്യൂസാണ് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതെന്ന് മാത്രം. (Image Credits: Getty Images)

5 / 5