Asia Cup 2025: പാകിസ്ഥാനെതിരെ അര്‍ഷീപിനെ കളിപ്പിക്കണം, ഹാര്‍ദ്ദിക്കിനെതിരെ പത്താന്റെ ഒളിയമ്പ്
Irfan Pathan about Arshdeep Singh: ഓള്‍ റൗണ്ടര്‍മാരായ ഹാര്‍ദ്ദിക് പാണ്ഡ്യയെയോ, ശിവം ദുബെയെയോ ഒഴിവാക്കണമെന്നാണ് പത്താന്‍ പരോക്ഷമായി പറയുന്നത്. സമ്മര്‍ദ്ദ ഘട്ടത്തില്‍ യോര്‍ക്കറുകള്‍ എറിയാന്‍ ഇരുവര്‍ക്കും സാധിക്കുമോയെന്ന് പത്താന്‍

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ന് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തില്‍ യുഎഇയ്‌ക്കെതിരെയും, പാകിസ്ഥാനെതിരെയും കളിച്ച പ്ലേയിങ് ഇലവനില്‍ ഇന്ത്യ കാര്യമായ മാറ്റങ്ങള്‍ വരുത്തിയേക്കില്ല. പാകിസ്ഥാനെതിരെ അര്‍ഷ്ദീപ് സിങിനെ കളിപ്പിക്കണമെന്ന് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു (Image Credits: PTI)

ഒമാനെതിരെ അര്‍ഷ്ദീപ് കളിച്ചിരുന്നു. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കിയാണ് അര്‍ഷ്ദീപിനെ കളിപ്പിച്ചത്. എന്നാല്‍ ബുംറ തിരികെ എത്തുന്നതോടെ ഇന്ന് അര്‍ഷ്ദീപ് പുറത്തായേക്കും. എന്നാല്‍ സൂപ്പര്‍ ഫോറില്‍ അര്‍ഷ്ദീപ് ബുംറയ്‌ക്കൊപ്പം കളിക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പത്താന്‍ പറഞ്ഞു (Image Credits: PTI)

ഓള്‍ റൗണ്ടര്‍മാരായ ഹാര്‍ദ്ദിക് പാണ്ഡ്യയെയോ, ശിവം ദുബെയെയോ ഒഴിവാക്കണമെന്നാണ് പത്താന്‍ പരോക്ഷമായി പറയുന്നത്. സമ്മര്‍ദ്ദ ഘട്ടത്തില്‍ യോര്‍ക്കറുകള്‍ എറിയാന്‍ ഇരുവര്‍ക്കും സാധിക്കുമോയെന്ന് പത്താന്‍ ചോദിച്ചു. അതേസമയം, ഹാര്‍ദ്ദിക് പാണ്ഡ്യയെ ഉന്നം വച്ചാണ് പത്താന്‍ പറയുന്നതെന്നാണ് ആരാധകരുടെ കണ്ടുപിടിത്തം (Image Credits: PTI)

നേരത്തെ, ഐപിഎല്‍ കമന്ററി പാനലില്‍ നിന്ന് പത്താനെ നീക്കം ചെയ്തതിന് പിന്നില്‍ ഹാര്‍ദ്ദിക്കാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് പത്താന്‍ തന്നെ സൂചനകള്‍ നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ആരാധകരുടെ പുതിയ കണ്ടുപിടിത്തം (Image Credits: PTI)

എന്നാല്‍ വിന്നിങ് കോമ്പിനേഷനില്‍ മാറ്റം വരുത്താന്‍ സാധ്യത കുറവാണെന്നും പത്താന്‍ ചൂണ്ടിക്കാട്ടി. അര്‍ഷ്ദീപിനെ പരിഗണിക്കണം. എന്നാല്‍ പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്തുക പ്രയാസകരമായിരിക്കും. ഒരു ബാറ്ററെ കുറയ്ക്കാന്‍ മാനേജ്‌മെന്റ് ആഗ്രഹിക്കില്ല. അത് കഠിനമായ തീരുമാനമായിരിക്കുമെന്നും പത്താന്‍ പറഞ്ഞു (Image Credits: PTI)