AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: വ്യക്തിത്വം നഷ്ടപ്പെടുത്താതിരിക്കുക! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Today's Horoscope in March 10: സാമ്പത്തികപരമായും തൊഴിൽ രംഗത്തും നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം...

Today’s Horoscope: വ്യക്തിത്വം നഷ്ടപ്പെടുത്താതിരിക്കുക! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope
Ashli C
Ashli C | Updated On: 10 Mar 2026 | 07:02 AM

ഇന്ന് മാർച്ച് 10 ചൊവ്വാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: സമ്മിശ്രമായ ദിവസമായിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ ദിവസം നിങ്ങൾക്ക് അനുകൂലമായിരിക്കും.

ഇടവം: സാമ്പത്തികപരമായും തൊഴിൽ രംഗത്തും നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

മിഥുനം: സാമ്പത്തികമായും കുടുംബജീവിതത്തിലും സമാധാനവും നേട്ടവും ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

കർക്കിടകം: ആരോഗ്യ കാര്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

ചിങ്ങം: കുടുംബത്തിൽ ഉണ്ടാകുന്ന ചെറിയ പൊരുത്തക്കേടുകൾ ഒഴിച്ചാൽ പൊതുവിൽ ദിവസം നല്ലതായി പോകും . തൊഴിൽ രംഗത്ത് നേട്ടങ്ങൾക്ക് സാധ്യത.

കന്നി: ആരോഗ്യകാര്യത്തിൽ ഇന്ന് വലിയ ബുദ്ധിമുട്ടുണ്ടാകില്ല. മറ്റുകാര്യങ്ങളെ നിങ്ങൾ സമീപിക്കുന്നതിനനുസരിച്ച് നിങ്ങൾക്ക് സമ്മിശ്രമായ ഫലം ലഭിക്കും.

തുലാം: ആരോഗ്യത്തിലും സാമ്പത്തികപരമായും ഇന്ന് സമാധാനവും നേട്ടവും ഉണ്ടാകും. മറ്റു കാര്യങ്ങൾ നിങ്ങൾ ചിന്തിച്ച് ചെയ്യുന്നതിനനുസരിച്ച് നല്ല ഫലങ്ങൾ ലഭിക്കും.

വൃശ്ചികം: സാമ്പത്തിനേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ നിങ്ങൾ എങ്ങനെ ആ പ്രശ്നത്തെ അഭിമുഖീകരിക്കുന്നുവോ അതിനനുസരിച്ച് സമ്മിശ്രമായ ഫലം ലഭിക്കും.

ധനു: സാമ്പത്തികമായ ഞെരുക്കങ്ങൾ ഒഴിച്ചാൽ പൊതുവേ ഗുണകരമായ ദിവസമായിരിക്കും.

മകരം: ദാമ്പത്യ ജീവിതത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

കുംഭം: ആരോഗ്യത്തിന് വലിയ പ്രശ്നങ്ങളൊക്കെ സാധ്യതയില്ല. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളോ ബുദ്ധിമുട്ടുകളോ നേരിട്ടേക്കാം.

മീനം: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളോ ബുദ്ധിമുട്ടുകളോ നേരിട്ടേക്കാം.

Follow Us