'ഏത് വെല്ലുവിളിക്കും തയ്യാർ'; ഇന്ത്യക്കെതിരായ സൂപ്പർ ഫോർ മത്സരത്തിനൊരുങ്ങി പാകിസ്താൻ ക്യാപ്റ്റൻ | Asia Cup 2025 Pakistan Captain Salman Ali Agha Says They Are Ready For Any Kind Of Challenge Ahead Of The India Match Malayalam news - Malayalam Tv9

Asia Cup 2025: ‘ഏത് വെല്ലുവിളിക്കും തയ്യാർ’; ഇന്ത്യക്കെതിരായ സൂപ്പർ ഫോർ മത്സരത്തിനൊരുങ്ങി പാകിസ്താൻ ക്യാപ്റ്റൻ

Published: 

18 Sep 2025 18:48 PM

Salman Ali Agha Response: ഏത് വെല്ലുവിളിക്കും തയ്യാറാണെന്ന് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഘ. സൂപ്പർ ഫോറിൽ ഇന്ത്യ ആണ് പാകിസ്താൻ്റെ എതിരാളികൾ.

1 / 5ഇന്ത്യക്കെതിരായ സൂപ്പർ ഫോർ മത്സരത്തിന് തയ്യാറാണെന്ന് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഘ. ഏത് വെല്ലുവിളിക്കും തങ്ങൾ തയ്യാറാണെന്ന് യുഎഇക്കെതിരായ മത്സരവിജയത്തിന് ശേഷം പ്രസൻ്റേഷൻ സെറിമണിയിൽ വച്ച് സൽമാൻ അലി ആഘ പറഞ്ഞു. (Image Credits- PTI)

ഇന്ത്യക്കെതിരായ സൂപ്പർ ഫോർ മത്സരത്തിന് തയ്യാറാണെന്ന് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഘ. ഏത് വെല്ലുവിളിക്കും തങ്ങൾ തയ്യാറാണെന്ന് യുഎഇക്കെതിരായ മത്സരവിജയത്തിന് ശേഷം പ്രസൻ്റേഷൻ സെറിമണിയിൽ വച്ച് സൽമാൻ അലി ആഘ പറഞ്ഞു. (Image Credits- PTI)

2 / 5

"അതെ, ഞങ്ങൾ ഏത് വെല്ലുവിളിക്കും തയ്യാറാണ്. നല്ല ക്രിക്കറ്റ് കളിക്കണമെന്ന് മാത്രമേയുള്ളൂ. കഴിഞ്ഞ കുറേ മാസമായി കളിക്കുന്ന നല്ല ക്രിക്കറ്റ് കളിക്കാൻ കഴിഞ്ഞാൽ എനിക്ക് തോന്നുന്നത് ഏത് ടീമിനെതിരെയും നല്ല പ്രകടനം നടത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നു."- അദ്ദേഹം പറഞ്ഞു.

3 / 5

സൂപ്പർ ഫോർ ഘട്ടത്തിൽ പാകിസ്താൻ്റെ എതിരാളികൾ ഇന്ത്യ ആണ്. സെപ്തംബർ 21ന് ദുബായിൽ വച്ച് നടക്കുന്ന സൂപ്പർ ഫോർ മത്സരത്തിലാണ് ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടുക. ഗ്രൂപ്പ് എയിൽ നേരത്തെ നടന്ന മത്സരത്തിൽ ഇന്ത്യ പാകിസ്താനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.

4 / 5

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഹസ്തദാന വിവാദത്തെ തുടർന്നാണ് ശ്രദ്ധേയമായത്. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ഹസ്തദാനം നൽകരുതെന്ന് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഘയോട് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് ആവശ്യപ്പെട്ടു എന്ന് പിസിബി ആരോപിച്ചിരുന്നു.

5 / 5

റഫറിയെ മാറ്റിയില്ലെങ്കിൽ തങ്ങൾ ഏഷ്യാ കപ്പ് ബഹിഷ്കരിക്കുമെന്ന് പിസിബി ഭീഷണിമുഴക്കി. പിന്നീട് പൈക്രോഫ്റ്റും സൽമാൻ അലിയും ചേർന്ന് നടത്തിയ ചർച്ചയിൽ സമവായമാവുകയും പാകിസ്താൻ കളിക്കുകയും ചെയ്തു. ചർച്ചയ്ക്ക് ശേഷം വൈകിയാണ് പാകിസ്താൻ മത്സരത്തിനെത്തിയത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും