AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: പ്രഖ്യാപിച്ച രീതിയിലടക്കം അശുഭ സൂചന; ഏഷ്യാ കപ്പില്‍ സഞ്ജുവിന്റെ സ്ഥാനം ബെഞ്ചിലോ?

Asia Cup 2025 Indian Team Sanju Samson: പ്ലേയിങ് ഇലവനില്‍ സഞ്ജു ഉള്‍പ്പെടുമോയെന്നതില്‍ ആരാധകര്‍ക്ക് ആശങ്ക. അടുത്തിടെ നടന്ന ടി20 പരമ്പരകളില്‍ സഞ്ജുവും, അഭിഷേക് ശര്‍മയുമായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍

Jayadevan AM
Jayadevan AM | Updated On: 01 Sep 2025 | 05:39 PM
ഏഷ്യാ കപ്പിലുള്ള ഇന്ത്യന്‍ സ്‌ക്വാഡിലെത്തിയെങ്കിലും പ്ലേയിങ് ഇലവനില്‍ സഞ്ജു ഉള്‍പ്പെടുമോയെന്നതില്‍ ആരാധകര്‍ക്ക് ആശങ്ക. അടുത്തിടെ നടന്ന ടി20 പരമ്പരകളില്‍ സഞ്ജുവും, അഭിഷേക് ശര്‍മയുമായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ഒന്നാം നമ്പര്‍ ബാറ്ററായ അഭിഷേക് ഏഷ്യാ കപ്പിലും ഓപ്പണറായിരിക്കുമെന്ന് ഉറപ്പാണ്. ഇടതുകയ്യന്‍ ബാറ്ററാണെന്നതും അഭിഷേകിന് അനുകൂലമാണ് (Image Credits: PTI)

1 / 5
 സഹ ഓപ്പണര്‍ ആരാകുമെന്നതിലാണ് ചര്‍ച്ചകള്‍ ശക്തമാകുന്നത്. വൈസ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്‍ സ്‌ക്വാഡില്‍ ഇടം പിടിച്ചതോടെ താരം പ്ലേയിങ് ഇലവനിലും സ്വഭാവികമായും ഉണ്ടാകും. അതുകൊണ്ട് തന്നെ ഗില്‍ അഭിഷേകിന്റെ സഹ ഓപ്പണറാകാനാണ് സാധ്യത. ഇത് സഞ്ജുവിന് തിരിച്ചടിയായേക്കാം  (Image Credits: PTI)

2 / 5
ടീം പ്രഖ്യാപനത്തില്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ജിതേഷ് ശര്‍മയുടെ പേരാണ് ആദ്യം പ്രഖ്യാപിച്ചത്. ഏഷ്യാ കപ്പിലെ പ്രധാന വിക്കറ്റ് കീപ്പറായി ജിതേഷിനെ പരിഗണിക്കുന്നതിന്റെ സൂചനയാണോ ഇതെന്നാണ് ആരാധകരുടെ സംശയം. ഐപിഎല്ലില്‍ ഫിനിഷറെന്ന നിലയില്‍ ആര്‍സിബിക്കായി ജിതേഷ് തിളങ്ങിയിരുന്നു. അതുകൊണ്ട് തന്നെ സഞ്ജുവിനെ മറികടന്ന് ജിതേഷ് പ്ലേയിങ് ഇലവനില്‍ എത്തിയേക്കാം  (Image Credits: PTI)

3 / 5
നിലവിലെ സാഹചര്യത്തില്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യുന്ന വിക്കറ്റ് കീപ്പറിനാണ് സാധ്യത കൂടുതല്‍. സഞ്ജു ഏത് പൊസിഷനിലും അനുയോജ്യനാണെങ്കിലും സമീപനാളുകളില്‍ ടോപ് ഓര്‍ഡറിലാണ് ബാറ്റ് ചെയ്തിരുന്നത്. എന്നാല്‍ മൂന്നാം നമ്പറില്‍ തിലക് വര്‍മയും, നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും ഏഷ്യാ കപ്പില്‍ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അതുകൊണ്ട് തന്നെ ഒഴിവുള്ള മറ്റ് പൊസിഷനുകളില്‍ ജിതേഷിനെ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍  (Image Credits: PTI)

4 / 5
 യശ്വസി ജയ്‌സ്വാളും, ശുഭ്മാന്‍ ഗില്ലും ഇല്ലാത്തതിനാലാണ് സഞ്ജു ഓപ്പണറായതെന്ന മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ വാക്കുകളും അശുഭ സൂചനയായാണ് ആരാധകര്‍ വിലയിരുത്തുന്നത്. ഓപ്പണര്‍ ആരാകുമെന്നതില്‍ യുഎഇയില്‍ വച്ച് ക്യാപ്റ്റന്‍ സൂര്യകുമാറും, പരിശീലകന്‍ ഗൗതം ഗംഭീറും തീരുമാനമെടുക്കുമെന്നാണ് അഗാര്‍ക്കര്‍ പറഞ്ഞത്. ഓപ്പണറായി കളിച്ചില്ലെങ്കിലും സഞ്ജുവിനെ ഏതെങ്കിലും പൊസിഷനില്‍ കളിപ്പിക്കുമെന്നാണ് ആരാധകരുടെ പ്രത്യാശ. സഞ്ജു ഏത് പൊസിഷനിലും അനുയോജ്യനാണെന്നും ആരാധകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം സിംബാബ്‌വെയ്‌ക്കെതിരെ നടന്ന ടി20 പരമ്പരയില്‍ നാലാം നമ്പറില്‍ തകര്‍പ്പന്‍ പ്രകടനം താരം പുറത്തെടുത്തത് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു  (Image Credits: PTI)

5 / 5