Kitchen Gardening: മുറ്റത്തൊരു വഴുതന ഉണ്ടെങ്കിൽ അടുക്കളച്ചെലവ് പകുതിയാക്കാം; ആ രഹസ്യം ഇതാണ്
How to Grow Brinjal at Home: അടുക്കളത്തോട്ടം ഒരുക്കാൻ നിങ്ങളും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ വഴുതനങ്ങയിൽ നിന്ന് തന്നെ തുടങ്ങാം. കത്തിരിക്ക, വഴുതന എന്നിങ്ങനെ അറിയപ്പെടുന്ന ഇവ കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായതും വർഷം മുഴുവൻ വിളവെടുക്കാവുന്നതുമായ ഒരു പച്ചക്കറിയാണ്. ടെറസിലും അടുക്കളത്തോട്ടത്തിലും ഒരുപോലെ വിജയകരമായി കൃഷി ചെയ്യാൻ കഴിയുന്ന വഴുതനങ്ങയുടെ കൃഷിരീതി പഠിക്കാം...
ഇനിയും വിഷമടങ്ങിയ പച്ചക്കറികൾ കഴിക്കണോ? ഇന്ന് പലരും ആരോഗ്യത്തിന് പ്രാധാന്യം കൊടുത്ത്, സ്വന്തം വീട്ടുമുറ്റത്തും ബാൽക്കണയിലുമൊക്കെ തങ്ങൾക്ക് ആവശ്യമുള്ള പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്. അത്തരത്തിൽ അടുക്കളത്തോട്ടം ഒരുക്കാൻ നിങ്ങളും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ വഴുതനങ്ങയിൽ നിന്ന് തന്നെ തുടങ്ങാം. കത്തിരിക്ക, വഴുതന എന്നിങ്ങനെ അറിയപ്പെടുന്ന ഇവ കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായതും വർഷം മുഴുവൻ വിളവെടുക്കാവുന്നതുമായ ഒരു പച്ചക്കറിയാണ്. ടെറസിലും അടുക്കളത്തോട്ടത്തിലും ഒരുപോലെ വിജയകരമായി കൃഷി ചെയ്യാൻ കഴിയുന്ന വഴുതനങ്ങയുടെ കൃഷിരീതി പഠിക്കാം…
വഴുതനങ്ങ കൃഷിരീതി: അറിയേണ്ട കാര്യങ്ങൾ
ശ്വേത, സൂര്യ, ഹരിത, നീലിമ (ബാക്ടീരിയൽ വാട്ടത്തിനെതിരെ പ്രതിരോധശേഷിയുള്ളവ) എന്നിവയാണ് പ്രധാന ഇനങ്ങൾ. കേരളത്തിൽ വർഷത്തിൽ എപ്പോൾ വേണമെങ്കിലും കൃഷി ചെയ്യാം. എങ്കിലും, ഓഗസ്റ്റ്–സെപ്റ്റംബർ, ഡിസംബർ–ജനുവരി മാസങ്ങൾ നടീലിന് ഏറ്റവും മികച്ചതാണ്. വിത്തുകൾ നേരിട്ട് നടുന്നതിനേക്കാൾ തൈകൾ പാകി മുളപ്പിച്ചു നടുന്നതാണ് നല്ലത്. പ്രോട്രേകളിലോ ചെറിയ ചട്ടികളിലോ ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവ മിക്സ് ചെയ്ത് വിത്ത് പാകാം. 20–25 ദിവസത്തിനുള്ളിൽ തൈകൾ മാറ്റി നടാൻ പാകമാകും.
ALSO READ: ‘നൂറു കറിക്ക്’ വെറുതെ പൈസ കൊടുക്കണോ? ഒരു ചട്ടി ഇങ്ങെടുത്തേ…
ചകിരിച്ചോറ്, ചാണകപ്പൊടി/കമ്പോസ്റ്റ്, മേൽമണ്ണ് എന്നിവ 1:1:1 അനുപാതത്തിൽ കലർത്തി ഗ്രോബാഗുകൾ നിറയ്ക്കുക. അടിവളമായി അല്പം വേപ്പിൻപിണ്ണാക്കും അസ്ഥിപ്പൊടിയും ചേർത്തുകൊടുക്കാം. മണ്ണ് നന്നായി ഇളക്കി അടിവളമായി ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർത്ത് 60 സെ.മീ അകലത്തിൽ വരികളായി തൈകൾ നടാം.
പരിചരണവും വിളവെടുപ്പും
ദിവസവും രാവിലെയും വൈകുന്നേരവും നേരിയ രീതിയിൽ നനച്ചു കൊടുക്കണം. വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. തൈകൾ നട്ട് 15 ദിവസത്തിന് ശേഷം കടലപ്പിണ്ണാക്ക് പുളിപ്പിച്ച വെള്ളം നേർപ്പിച്ച് ഒഴിച്ചു കൊടുക്കാം. മൂന്ന് ആഴ്ച കൂടുമ്പോൾ ജൈവവളങ്ങൾ നൽകാം. കേടുവന്ന തണ്ടുകളും കായ്കളും ഉടൻ തന്നെ നശിപ്പിച്ചു കളയുക. വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം അല്ലെങ്കിൽ സ്യൂഡോമോണസ് ആഴ്ചയിലൊരിക്കൽ തളിച്ചു കൊടുക്കാം.
വാട്ടരോഗം ബാധിച്ച ചെടികൾ വേരോടെ പിഴുതു മാറ്റി നശിപ്പിക്കണം. പ്രതിരോധശേഷിയുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുന്നത് ഇത് തടയാൻ സഹായിക്കും. തൈകൾ നട്ട് 60–75 ദിവസത്തിനുള്ളിൽ ആദ്യ വിളവെടുപ്പ് നടത്താം. കായ്കൾ അധികം മൂക്കുന്നതിന് മുൻപ് തന്നെ പറിച്ചെടുക്കാൻ ശ്രദ്ധിക്കുക. ശരിയായ പരിചരണം നൽകിയാൽ 1–2 വർഷം വരെ തുടർച്ചയായി വിളവ് ലഭിക്കും.
English Summary:
Brinjal is a vegetable perfectly suited to Kerala’s climate, offering harvests throughout the year. Let’s learn how to cultivate it—a crop that can be grown successfully on terraces as well as in kitchen gardens.