Athimanoharam : ബുള്ളറ്റിൽ മാസ്സ് എൻട്രി, പോലീസ് വേഷത്തിൽ ലാലേട്ടൻ റിട്ടേൺസ്! മിന്നിച്ചേക്കണേ എന്ന് ആരാധകർ | Athimanoharam Song: Mohanlal Makes Grand Entry on Bullet in Police Uniform, Fans Celebrate Malayalam news - Malayalam Tv9

Athimanoharam : ബുള്ളറ്റിൽ മാസ്സ് എൻട്രി, പോലീസ് വേഷത്തിൽ ലാലേട്ടൻ റിട്ടേൺസ്! മിന്നിച്ചേക്കണേ എന്ന് ആരാധകർ

Updated On: 

01 Nov 2026 | 05:46 PM

Mohanlal's Athimanoharam Movie: മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അതിമനോഹരം. ഡിസംബറിൽ ക്രിസ്മസ് റിലീസ് ആയാണ് സിനിമ തിയേറ്ററുകളിൽ എത്തുക. തുടരും എന്ന വലിയ ഹിറ്റിനുശേഷം തരുൺമൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്.

1 / 5
അതുകൂടാതെ നീണ്ട ഇടവേളക്കുശേഷം മോഹൻലാൽ പോലീസ് വേഷത്തിൽ എത്തുന്നു എന്നതും സിനിമയുടെ പ്രധാന ആകർഷണമാണ്. ടി.എസ് ലവ് ലജാൻ എന്ന പോലീസ് സബ് ഇൻസ്പെക്ടറുടെ  കഥാപാത്രത്തെയാണ് മോഹൻലാൽ അതിമനോഹരത്തിൽ അവതരിപ്പിക്കുന്നത്. ( Image Credit Source - Screen Grab )

2 / 5
സിനിമയുടെ ആദ്യ സോങ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിൽ  എം.ജി ശ്രീകുമാർ ആലപിച്ച സുന്ദര രാവണൻ  എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ ആദ്യ സിംഗിൾ ആയി പുറത്തുവന്നിരിക്കുന്നത്. ബി. കെ ഹരിനാരായണനാണ് പാട്ടിനു വരികൾ എഴുതിയിരിക്കുന്നത്.

3 / 5
സിനിമയെക്കുറിച്ച് ചില വ്യക്തമായ സൂചനകൾ  ഈ ആദ്യ സിംഗിൾ നൽകുന്നുണ്ട്. ഒരു മലയോര മേഖലയിലെ പോലീസ് സ്റ്റേഷനിലാണ്  മോഹൻലാൽ സബ് ഇൻസ്പെക്ടറായി ജോലിയെടുക്കുന്നത്. അവിടെ നടക്കുന്ന ചില സംഭവവികാസങ്ങളാണ് സിനിമയിലെ പ്രധാന  ഇതിവൃത്തം എന്ന് പാട്ടിലൂടെ മനസ്സിലാക്കാൻ കഴിയുന്നു.

4 / 5
ദീർഘനാളത്തെ ഇടവേളക്കുശേഷം  മോഹൻലാലും മീരാ ജാസ്മിനും ഒന്നിക്കുന്നു  എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. മോഹൻലാലിന്റെ ഭാര്യയാണ് മീരാ ജാസ്മിൻ  സിനിമയിൽ  ഉള്ളത്. പോലീസ് കഥ എന്നതിനപ്പുറം  ഇമോഷൻസിനു കൂടി പ്രാധാന്യം നൽകുന്ന സിനിമയാണ്  അതിമനോഹരം എന്ന് മനസ്സിലാക്കുന്നു.

5 / 5
മനോജ് കെ ജയൻ, ജഗദീഷ്, ലാലു അലക്സ് തുടങ്ങി നിരവധി താരങ്ങൾ സിനിമയിൽ വേഷമിടുന്നുണ്ട്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് സിനിമ  നിർമ്മിക്കുന്നത്. ഡിസംബർ 24 ന് ആണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

Loading...
Unable to load recommendations.
Follow Us
ആമസോൺ ദീപാവലി സെയിൽ: ഐക്യൂ Z11 ​ലൈറ്റ് 5G ഡിസ്കൗണ്ട്
കിടിലൻ മൈലേജും കുറഞ്ഞ വിലയും - ടി.വി.എസ് റേഡിയോൺ
കറിക്കത്തിക്ക് മൂര്‍ച്ചയില്ലേ? എളുപ്പത്തില്‍ പരിഹരിക്കാം
ഉച്ചയ്ക്ക് തൈര് കഴിച്ചാൽ കിട്ടുന്ന ​ഗുണങ്ങൾ അറിയാമോ?
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം