'ഞങ്ങളുടെ എല്ലാം'; കെ.എല്‍ രാഹുലിന്റെ ജന്മദിനത്തിൽ കുഞ്ഞിന്റെ പേരുവെളിപ്പെടുത്തി ഭാര്യ അതിയ | Athiya Shetty, KL Rahul reveal their baby girl's name with her first picture Malayalam news - Malayalam Tv9

KL Rahul and Athiya Shetty: ‘ഞങ്ങളുടെ എല്ലാം’; കെ.എല്‍ രാഹുലിന്റെ ജന്മദിനത്തിൽ കുഞ്ഞിന്റെ പേരുവെളിപ്പെടുത്തി ഭാര്യ അതിയ

Published: 

18 Apr 2025 18:12 PM

KL Rahul and Athiya Shetty's Daughter Name:കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന രാഹുലും കുഞ്ഞിനെ നോക്കുന്ന ആതിയയുടെയും ചിത്രത്തിനൊപ്പമാണ് പേര് വെളിപ്പെടുത്തി എത്തിയത്

1 / 5മകളുടെ പേര് വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലും പങ്കാളി ആതിയ ഷെട്ടിയും. രാഹുലിന്റെ  33-ാം ജന്മ​ദിനമായ ഇന്നാണ് കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയത്. ഇക്കാര്യം ആതിയ ഷെട്ടി തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചു.  (image credits:instagram)

മകളുടെ പേര് വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലും പങ്കാളി ആതിയ ഷെട്ടിയും. രാഹുലിന്റെ 33-ാം ജന്മ​ദിനമായ ഇന്നാണ് കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയത്. ഇക്കാര്യം ആതിയ ഷെട്ടി തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചു. (image credits:instagram)

2 / 5

ഇവാര വിപുല രാഹുൽ എന്നാണ് കുഞ്ഞിന്റെ പേര്. പേരിന്റെ അർഥവും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന രാഹുലും കുഞ്ഞിനെ നോക്കുന്ന ആതിയയുടെയും ചിത്രത്തിനൊപ്പമാണ് പേര് വെളിപ്പെടുത്തി എത്തിയത്. .

3 / 5

'ഞങ്ങളുടെ മകൾ, ഞങ്ങളുടെ എല്ലാം. ഇവാര - ദൈവത്തിന്റെ സമ്മാനം,' എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം പങ്കുവെച്ചത്. കുട്ടിയുടെ മുത്തശ്ശിയോടുള്ള ബഹുമാനം കൊണ്ടാണ് വിപുല എന്ന പേര് രണ്ടാമത് ചേർത്തിരിക്കുന്നതെന്നും ആതിയ പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയിലുണ്ട്.

4 / 5

മാർച്ച് 24-ന് ആണ് രാഹുലിനും ആതിയക്കും പെൺകുഞ്ഞ് ജനിച്ചത്. 2024 നവംബറിൽ അതിയയും കെ എൽ രാഹുലും തങ്ങൾ മാതാപിതാക്കളാകാൻ പോകുന്നുവെന്ന വിവരം പങ്കുവെച്ചിരുന്നു. മനോഹരമായ ആ അനുഗ്രഹം ഞങ്ങളെ തേടിയെത്തുന്നു എന്നാണ് ഇരുവരും മാതാപിതാക്കളാകുന്ന വിശേഷം പങ്കുവച്ച് കൊണ്ട് കുറിച്ചത്.

5 / 5

2023 ജനുവരിയിലാണ് ഇരുവരും വിവാഹിതരായത്. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം കഴിഞ്ഞത്. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകളാണ് അതിയ.

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം