മറന്നുപോയോ പിള്ളേരോണം? നാളെയാണ്...; കുരുന്നുകൾക്ക് ആശംസ നേരാം | Avani Avittam or Pilleronam in karkidakam 2026 Unique Wishes and speciality in malayalam Malayalam news - Malayalam Tv9

Pilleronam 2026: മറന്നുപോയോ പിള്ളേരോണം? നാളെയാണ്…; കുരുന്നുകൾക്ക് ആശംസ നേരാം

Published: 

29 Jul 2026 | 08:32 PM

Avani Avittam or Pilleronam 2026: പിള്ളേർക്ക് മാത്രമായി ഒരു ഓണം ഉണ്ടെങ്കിൽ അത് കർക്കിടകത്തിലെ തിരുവോണ ദിവസമാണ്. ഇക്കൊല്ലത്തെ പിള്ളേരോണം വരുന്ന ജൂലൈ 30 വ്യാഴാഴ്ച്ചയാണ് (നാളെ). ചിങ്ങത്തിലെ ഓണം പോലെ തന്നെ പിള്ളേരോണത്തിനും കുട്ടികൾ കോടിയണിഞ്ഞ് സദ്യവട്ടങ്ങളൊക്കെ ഒരുക്കിയാണ് ഇത് ആചരിക്കുന്നത്. പണ്ടുകാലത്ത് ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പിള്ളേരോണം മുതലാണ് ആരംഭിക്കുന്നത്. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കിൽ കർക്കടകത്തിലെ പിള്ളേരോണം വാമനന്റേതെന്ന് പറയുന്നവരുണ്ട്.

1 / 5
പിള്ളേരോണം എന്ന് കേൾക്കുമ്പോൾ ഇന്നത്തെ തലമുറയ്ക്ക് അത്ര പരിചയം ഉണ്ടാകണമെന്നില്ല. എന്നാൽ പഴയക്കാല നല്ല ഓർമ്മകളിൽ ഏറ്റവും സ്മരണ ഉണർത്തുന്ന ഒരു ദിവസമാണ് കർക്കിടകത്തിലെ തിരുവോണം അഥവ പിള്ളേരോണം. പിള്ളേർക്ക് മാത്രമായി ഒരു ഓണം ഉണ്ടെങ്കിൽ അത് കർക്കിടകത്തിലെ തിരുവോണ ദിവസമാണ്. ഇക്കൊല്ലത്തെ പിള്ളേരോണം വരുന്ന ജൂലൈ 30 വ്യാഴാഴ്ച്ചയാണ് (നാളെ). ചിങ്ങത്തിലെ ഓണം പോലെ തന്നെ പിള്ളേരോണത്തിനും കുട്ടികൾ കോടിയണിഞ്ഞ് സദ്യവട്ടങ്ങളൊക്കെ ഒരുക്കിയാണ് ഇത് ആചരിക്കുന്നത്. (IMAGE CREDIT SOURCE: GETTY IMAGES/ PIT/ SOCIAL MEDAI)

2 / 5
പണ്ടുകാലത്ത് ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പിള്ളേരോണം മുതലാണ് ആരംഭിക്കുന്നത്. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കിൽ കർക്കടകത്തിലെ പിള്ളേരോണം വാമനന്റേതെന്ന് പറയുന്നവരുണ്ട്. പിള്ളേരോണം ആവണിയവിട്ടം എന്നും അറിയപ്പെടാറുണ്ട്. ഈ ദിവസം ആണ് ആചാര പ്രകാരം ബ്രാഹ്മണർ പൂണൂൽ മാറ്റുന്നത്. ബ്രാഹ്‌മണ മഠങ്ങളിലും ക്ഷേത്രങ്ങളിലും അന്നേദിവസം പൂണൂൽമാറ്റ ചടങ്ങുകൾ നടക്കുന്നുണ്ടാകും.

3 / 5
തിരുവോണത്തിനുള്ള പോലെ വല്യ ആഘോഷങ്ങൾ കേരളക്കരയിൽ ഇല്ലെങ്കിലും വീട്ടിലുള്ള കുട്ടികൾ മുറ്റത്ത് ചെറിയപൂക്കളം ഒരുക്കുന്ന പതിവുണ്ട്. പണ്ടുകാലങ്ങളിൽ കുട്ടികൾക്ക് ഏറ്റവും പ്രിങ്കരമായ ഉണ്ണിയപ്പം ഈ ദിനങ്ങളിൽ അമ്മമാർ തയാറാക്കി നൽകിയിരുന്നു. ചിലയിടങ്ങളിൽ കുട്ടികളെല്ലാം ഒത്തു ചേർന്ന് കൈകളിൽ മൈലാഞ്ചി അണിയുന്ന പതിവും ഉണ്ടത്രെ. ഇന്നത്തെ ജീവിതത്തിരക്കുകളിൽ പിള്ളേരോണത്തിന് നമ്മുടെ വീട്ടിലുള്ള കുരുന്നുകൾക്ക് ആശംസകൾ നേരാൻ മറന്നുപോകരുത്.

4 / 5
കൊച്ചുമിടുക്കന്മാർക്കും മിടുക്കികൾക്കും ഹൃദയം നിറഞ്ഞ പിള്ളേരോണ ആശംസകൾ!, പഴയകാല ബാല്യത്തിന്റെ ഓർമ്മ പുതുക്കാം... എല്ലാവർക്കും സന്തോഷം നിറഞ്ഞ പിള്ളേരോണം ആശംസിക്കുന്നു!, കുട്ടിപട്ടാളത്തിന് കർക്കിടകത്തിലെ തിരുവോണ ആശംസകൾ, പൂക്കളമിട്ടും സദ്യയുണ്ടും പാറിപറക്കുന്ന കുഞ്ഞുങ്ങൾക്ക് പിള്ളേരോണ ആശംസകൾ, വരും വർഷത്തിൽ എല്ലാവിധ സമൃദ്ധിയും ഐശ്വര്യവും നേർന്നുകൊണ്ട് കുഞ്ഞുങ്ങൾക്ക് പിള്ളേരോണ ആശംസകൾ.

5 / 5
സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായിൽ അരങ്ങേറിയിരുന്ന ചരിത്രപ്രസിദ്ധമായ മാമാങ്കത്തിന് തുടക്കം കുറിച്ചിരുന്നത് പിള്ളേരോണ നാളിലായിരുന്നു എന്നും ചിലർ വിശ്വസിക്കുന്നു. കൈകളിൽ മഞ്ഞളും മൈലാഞ്ചിയും അരച്ചണിയുന്നതും ഊഞ്ഞാലിടുന്നതും, ഉണ്ണിയപ്പം ഉണ്ടാക്കുന്നതുമെല്ലാം പിള്ളേരോണത്തിന്റെ മനോഹരമായ ഓർമ്മകളാണ്. കുട്ടികൾ തൊടിയിൽ നിന്ന് പറിച്ചെടുക്കുന്ന പൂക്കൾ കൊണ്ടാണ് ഈ ദിവസം ചെറിയ പൂക്കളമിടുന്നത്.

Follow Us
Related Photo Gallery
സ്വന്തം ടീമിലെ താരങ്ങളോട് മത്സരിക്കാൻ ഒട്ടും താത്പര്യമില്ല; സംസാരിച്ചത് സാധാരണ കാര്യങ്ങൾ: സഞ്ജു
Avore EX : പെട്രോൾ ബൈക്കുകൾക്ക് ബൈ… 260 കിലോ മീറ്റർ റേഞ്ച്, ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിൽ മാസ് എൻട്രിയുമായി അവോർ
Gardening: ചിരട്ട വെറുതെ കളയരുത്! പണം ചെലവാക്കാതെ ഗാർഡൻ ഭംഗിയാക്കാം
ഇന്ത്യൻ ക്യാമ്പ് വിട്ടു, ഇനി കൊൽക്കത്തയുടെ തന്ത്രജ്ഞൻ; നൈറ്റ് റൈഡേഴ്സിൽ പുതിയ ചുമതലയേറ്റ് റയാൻ ടെൻ ഡോഷേറ്റ്
Pearle Maaney: വ്യക്തതയ്ക്കും വ്യക്തത പോരാ… നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട്
Ashadh Purima 2026 Grah Gochar: മകരം ഉൾപ്പടെ രാശികളുടെ ഭാ​ഗ്യം തെളിയുന്നു!ആഷാഢ പൂർണ്ണിമയിൽ സമസപ്തക് രാജയോഗം
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
ആഗസ്റ്റ് 1 വരെ ശക്തമായ മഴ, കാരണം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി