Eye Health: രാത്രിയിൽ കണ്ണിന് കാഴ്ച്ച മങ്ങുന്നുണ്ടോ? കാരണം ഇതാകാം, ശ്രദ്ധിച്ചില്ലെങ്കിൽ
Eye Complications Due To Bad Lifestyle: പൂർണ്ണമായ അന്ധതയിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ, ചില ലക്ഷണങ്ങളിലൂടെ നേത്രരോഗം മനസ്സിലാക്കാം. വായിക്കുന്നതിനോ, മുഖങ്ങൾ തിരിച്ചറിയുന്നതിനോ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ഇന്ത്യയിൽ 11 ദശലക്ഷത്തിലധികം ആളുകളാണ് റെറ്റിനയുമായി ബന്ധപ്പെട്ട രോഗങ്ങളാൽ ബുദ്ധിമുട്ടുന്നത്.

കണ്ണുകളുടെ പല രോഗങ്ങളിലും ആദ്യ ലക്ഷണങ്ങൾ നിശബ്ദമായിരിക്കും. കാര്യമായി ബാധിക്കുന്നതുവരെ ലക്ഷണങ്ങൾ കാണിക്കില്ല എന്നുതന്നെ പറയാം. ഇന്ത്യയിൽ 11 ദശലക്ഷത്തിലധികം ആളുകളാണ് റെറ്റിനയുമായി ബന്ധപ്പെട്ട രോഗങ്ങളാൽ ബുദ്ധിമുട്ടുന്നത്. ഇന്ത്യയിൽ 77 ദശലക്ഷം ആളുകൾ പ്രമേഹ രോഗികളായതിനാൽ, ഡയബറ്റിക് റെറ്റിനോപ്പതി പോലുള്ള പ്രമേഹ നേത്ര രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ദിനംപ്രതി വർദ്ധിച്ചുവരികയാണ്. (Image Credits: Getty Images)

കൃത്യമായി ചികിത്സ നൽകിയില്ലെങ്കിൽ കാഴ്ച നഷ്ടപ്പെടാനും അന്ധതയ്ക്കും കാരണമാകുന്നതാണ് പല നേത്രരോഗങ്ങളും. ഒരുപക്ഷേ കാഴ്ച്ചശക്തി കുറയുമ്പോൾ മാത്രമാണ് അവരെ അലട്ടുന്ന നേത്രരോഗങ്ങളെപ്പറ്റി പലരും അറിയുന്നത്. പതിവായി റെറ്റിനയുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തുന്നത് നേരത്തെയുള്ള രോഗനിർണയത്തിന് സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. (Image Credits: Getty Images)

ഗവേഷണങ്ങളനുസരിച്ച്, പ്രമേഹരോഗികളിൽ 16.9% പേർക്കും ഡയബറ്റിക് റെറ്റിനോപ്പതി (DR) എന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതിൽ ഏകദേശം 3.6% പേർക്ക് കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. രോഗ നിർണയം വൈകുന്നതാണ് ഇതിനുള്ള പ്രധാന കാരണം. ലോകത്തിലെ കാഴ്ച വൈകല്യമുള്ള ജനസംഖ്യയുടെ മൂന്നിലൊന്ന് ഇന്ത്യയിലാണെന്നാണ് സർവേകൾ ചൂണ്ടികാട്ടുന്നത്. (Image Credits: Getty Images)

പൂർണ്ണമായ അന്ധതയിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ, ചില ലക്ഷണങ്ങളിലൂടെ നേത്രരോഗം മനസ്സിലാക്കാം. വായിക്കുന്നതിനോ, മുഖങ്ങൾ തിരിച്ചറിയുന്നതിനോ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. പ്രകാശത്തോടുള്ള സംവേദനക്ഷമത, രാത്രിയിലെ കാഴ്ച്ചക്കുറവ് എന്നിവയും ഇതിൻ്റെ ലക്ഷണമാണ്. കാലക്രമേണ, അത്തരം പ്രശ്നങ്ങൾ ജീവിതശൈലിയിലെ മാറ്റങ്ങൾക്കും വൈകാരിക സമ്മർദ്ദത്തിനും കാരണമാകുന്നു. (Image Credits: Getty Images)

പ്രമേഹമുള്ളവർ ഇടയ്ക്കിടെ റെറ്റിനയുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തുക. പ്രത്യേകിച്ച് 40 വയസിന് മുകളിലുള്ളവർ. രോഗം നേരത്തെ തിരിച്ചറിയുന്നത് കാഴ്ച്ച നഷ്ടപ്പെടാനുള്ള സാധ്യത വളരെയധികം കുറയ്ക്കുന്നു. (Image Credits: Getty Images)