'നിങ്ങളുടെ പേരെന്താണ്? മമ്മൂട്ടിയെന്ന് പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു'; മനോഹര നിമിഷം പങ്കുവെച്ച് ബേസിൽ ജോസഫ് | Basil Joseph Recalls Heartwarming Evening with Mammootty, Shares Daughter’s Innocent Question and the Star’s Humble Reply Malayalam news - Malayalam Tv9

Basil Joseph: ‘നിങ്ങളുടെ പേരെന്താണ്? മമ്മൂട്ടിയെന്ന് പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു’; മനോഹര നിമിഷം പങ്കുവെച്ച് ബേസിൽ ജോസഫ്

Published: 

05 Oct 2025 15:09 PM

Basil Joseph Share About Mammootty: അദ്ദേഹം തന്റെ ക്യാമറയിൽ പകർത്തിയെന്നും മകൾ ഹോപ്പിനൊപ്പം നിരവധി സെൽഫികൾ പകർത്തിയെന്നും ബേസിൽ പറയുന്നു.

1 / 5മകൾ മമ്മൂട്ടിയെ കണ്ട നിമിഷം പങ്കുവച്ച് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. തന്റെ കുടുംബത്തിന് ഒരിക്കലും മറക്കാനാവാത്ത നിമിഷമായിരുന്നു ഇതെന്ന് കുറിച്ചുകൊണ്ടായിരുന്നു ബേസിൽ ഇൻസ്റ്റാ​ഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചത്. മകൾ ഹോപ്പുമായി മമ്മൂട്ടി നടത്തിയ രസകരമായ സംഭാഷണത്തെക്കുറിച്ചും ബേസിൽ കുറിപ്പിൽ പറയുന്നുണ്ട്. (Image Credits: Instagram)

മകൾ മമ്മൂട്ടിയെ കണ്ട നിമിഷം പങ്കുവച്ച് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. തന്റെ കുടുംബത്തിന് ഒരിക്കലും മറക്കാനാവാത്ത നിമിഷമായിരുന്നു ഇതെന്ന് കുറിച്ചുകൊണ്ടായിരുന്നു ബേസിൽ ഇൻസ്റ്റാ​ഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചത്. മകൾ ഹോപ്പുമായി മമ്മൂട്ടി നടത്തിയ രസകരമായ സംഭാഷണത്തെക്കുറിച്ചും ബേസിൽ കുറിപ്പിൽ പറയുന്നുണ്ട്. (Image Credits: Instagram)

2 / 5

ചിത്രത്തിനൊപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. ഒരു ഇതിഹാസത്തോടൊപ്പം ഒരു വൈകുന്നേരം ചെലവഴിക്കാനുള്ള അപൂർവ ഭാഗ്യം ലഭിച്ചുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. മമ്മൂട്ടിയോട് നിഷ്കളങ്കമായി മകൾ പേര് എന്താണെന്ന് ചോദിച്ചുവെന്നും അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ‘മമ്മൂട്ടി’ എന്ന് മറുപടി നൽകിയെന്നുമാണ് ബേസിൽ പോസ്റ്റിൽ കുറിച്ചത്.

3 / 5

വിനയത്തോടെയുള്ള അദ്ദേഹത്തിൻ്റെ മറുപടി എക്കാലവും ഹൃദയത്തിലുണ്ടാകുമെന്നും പോസ്റ്റിൽ പറയുന്നു. അദ്ദേഹം തന്റെ ക്യാമറയിൽ പകർത്തിയെന്നും മകൾ ഹോപ്പിനൊപ്പം നിരവധി സെൽഫികൾ പകർത്തിയെന്നും ബേസിൽ പറയുന്നു.

4 / 5

ഒരു അടുത്ത സുഹൃത്തിനെ പോലെ അത്രയും നേരം അദ്ദേഹം തങ്ങളുടെ ഒപ്പമിരുന്നുവെന്നും അത്തരമൊരു പൂർണ്ണതയും, സൗമ്യതയും വാക്കുകളിൽ ഒതുക്കാൻ കഴിയില്ലെന്നും ഈ സ്നേഹത്തിനും സമയം ചെലവഴിച്ചതിനും നന്ദിയെന്നും ബേസിൽ കുറിച്ചു.ഹൈദരാബാദിൽ നിന്നാണ് ബേസിൽ ഭാര്യ എലിസബത്തിനും മകൾക്കുമൊപ്പം മമ്മൂട്ടിയെ കണ്ടത്.

5 / 5

അതേസമയം ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം സെപ്റ്റംബർ അവസാനമാണ് മമ്മൂട്ടി വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് താരം.

ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി