BCCI: തോന്നുംപോലെ വിശ്രമിക്കാന്‍ പറ്റില്ല, താരങ്ങള്‍ക്കെതിരെ ‘വടി’യെടുക്കാന്‍ ബിസിസിഐ
Indian cricket team management is planning to end the trend of players skipping important matches due to workload: ഫാസ്റ്റ് ബൗളര്‍മാരുടെ ജോലിഭാരം കൈകാര്യം ചെയ്യണമെന്ന നിലപാടിലാണ് ബിസിസിഐ. എന്നാല്‍ അതിന്റെ പേരില്‍ നിര്‍ണായക മത്സരങ്ങള്‍ ഒഴിവാക്കുന്ന രീതി അനുവദിക്കില്ല

ഇന്ത്യന്‍ ടീമിലെ 'വിഐപി' സംസ്‌കാരം പൂര്‍ണമായും അവസാനിപ്പിക്കാന്‍ മാനേജ്‌മെന്റ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ജോലിഭാരത്തിന്റെ പേരില്‍ ചില താരങ്ങള്‍ മത്സരങ്ങള്‍ ഒഴിവാക്കുന്ന രീതി അവസാനിപ്പിക്കുന്ന കാര്യത്തില്‍ പരിശീലകന്‍ ഗൗതം ഗംഭീറും, സെലക്ഷന്‍ കമ്മിറ്റിയും, ബിസിസിഐയും ഒരേ നിലപാടിലാണെന്നാണ് വിവരം (Image Credits: PTI)

ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നെന്ന് ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള നിലപാട് താരങ്ങളെ അറിയിക്കും (Image Credits: PTI)

എല്ലാ ഫോര്‍മാറ്റുകളിലുമുള്ള താരങ്ങളാണ് ചില മത്സരങ്ങള്‍ ഒഴിവാക്കാനുള്ള പ്രവണത കാണിക്കുന്നത്. ഈ സമീപനം സമീപഭാവിയില്‍ ഒഴിവാക്കുന്നതിനാണ് ബിസിസിഐയുടെ ശ്രമം (Image Credits: PTI)

എന്നാല്‍ ജോലിഭാരം ഒട്ടും പരിഗണിക്കില്ലെന്ന് അര്‍ത്ഥമില്ല. പകരം കൂടുതല്‍ വസ്തുനിഷ്ഠമായ സമീപനമാകും ഇക്കാര്യത്തില്‍ ബിസിസിഐ സ്വീകരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട് (Image Credits: PTI)

ഫാസ്റ്റ് ബൗളര്‍മാരുടെ ജോലിഭാരം കൈകാര്യം ചെയ്യണമെന്ന നിലപാടിലാണ് ബിസിസിഐ. എന്നാല്‍ അതിന്റെ പേരില്‍ നിര്‍ണായക മത്സരങ്ങള്‍ ഒഴിവാക്കുന്ന രീതി അനുവദിക്കില്ല (Image Credits: PTI)