AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Haircare Routine: കട്ടൻകാപ്പി മുടി വളരാൻ നല്ലതോ? മുടി കറുപ്പിക്കാനും ബെസ്റ്റ്; എങ്ങനെ ഉപയോഗിക്കാം?

Hair Wash Using Coffee Powder: വിപണിയിൽ കിട്ടുന്ന വിലകൂടിയ കെമിക്കൽ ഷാംപൂകളും ഹെയർ മാസ്കുകളും വാങ്ങി പരീക്ഷിക്കുന്നവരാണ് പലരും. കൂടാതെ ബ്യൂട്ടി പാർലറിൽ പോയി വളരെയധികം പണവും ഇതിനായി ചെലവഴിക്കാറുണ്ട്. എന്നാൽ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട് മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒരു എളുപ്പവഴി, അതാണ് കട്ടൻകാപ്പി. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ മുടി കൊഴിച്ചിൽ തടയാനും തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

Neethu Vijayan
Neethu Vijayan | Published: 11 Oct 2026 | 11:53 AM
തലമുടി കൊഴിച്ചിൽ, വരണ്ട മുടി, അകാലനര തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് വിഷമിക്കാത്തവരായി ആരും ഉണ്ടാകില്ല. ഇതിനായി വിപണിയിൽ കിട്ടുന്ന വിലകൂടിയ കെമിക്കൽ ഷാംപൂകളും ഹെയർ മാസ്കുകളും വാങ്ങി പരീക്ഷിക്കുന്നവരാണ് പലരും. കൂടാതെ ബ്യൂട്ടി പാർലറിൽ പോയി വളരെയധികം പണവും ഇതിനായി ചെലവഴിക്കാറുണ്ട്. എന്നാൽ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട് മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒരു എളുപ്പവഴി, അതാണ് കട്ടൻകാപ്പി. (Image Credit Source Getty Images)

1 / 5
രാവിലെ ഊർജ്ജം നൽകാൻ മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും ഭംഗിക്കും കട്ടൻകാപ്പി വളരെ മികച്ചതാണെന്ന് എത്ര പേർക്ക് അറിയാം? കട്ടൻകാപ്പി മുടിയിൽ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നും അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും നമുക്ക് നോക്കാം.  കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ മുടി കൊഴിച്ചിൽ തടയാനും തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

2 / 5
കട്ടൻകാപ്പിയുടെ കറുത്ത നിറം മുടിക്ക് സ്വാഭാവികമായ തിളക്കവും കറുപ്പും നൽകാൻ സഹായിക്കും. നരച്ച മുടിയുള്ളവർക്ക് ഇതൊരു മികച്ച പ്രകൃതിദത്ത ഡൈ ആയി ഉപയോഗിക്കാം. മുടി വളർച്ചയെ മന്ദീഭവിപ്പിക്കുന്ന ഹോർമോണുകളെ ചെറുക്കാൻ കഫീനിന് വളരെയേറെ കഴിവുണ്ട്. ഇത് മുടി വേഗത്തിൽ വളരാൻ സഹായിക്കുന്നു. വരണ്ട് ജീവനില്ലാതെ കിടക്കുന്ന മുടിക്ക് തിളക്കവും നല്ല സോഫ്റ്റ് ഫീലുകളും നൽകാൻ കട്ടൻകാപ്പി സഹായിക്കും.

3 / 5
രണ്ട് സ്പൂൺ കാപ്പിപ്പൊടി എടുത്ത് ഒന്നര കപ്പ് വെള്ളത്തിൽ നന്നായി തിളപ്പിച്ച് കട്ടൻകാപ്പിയാക്കി മാറ്റുക. ഇത് തണുത്ത ശേഷം നന്നായി അരിച്ചെടുക്കുക. ഷാംപൂ ചെയ്ത് തലയോട്ടി വൃത്തിയാക്കിയ ശേഷം, അവസാനമായി ഈ കട്ടൻകാപ്പി മുടിയിലും തലയോട്ടിയിലും ഒഴിച്ചു കൊടുക്കാം. 10-15 മിനിറ്റിനു ശേഷം പച്ചവെള്ളത്തിൽ കഴുകി കളയാം. ഇത് മുടിക്ക് നല്ല തിളക്കം നൽകും.

4 / 5
മൈലാഞ്ചിപ്പൊടി ഉപയോഗിക്കുന്നവർ അതിലേക്ക് അല്പം കട്ടൻകാപ്പി തണുപ്പിച്ചത് ചേർത്ത് കുഴച്ചു വെക്കുക.  ഏതാനും മണിക്കൂറുകൾക്ക് ശേഷം ഇത് മുടിയിൽ പുരട്ടുക. ഇത് നരച്ച മുടിക്ക് സ്വാഭാവികമായ നല്ല കറുപ്പ് നിറം നൽകാൻ സഹായിക്കും. രണ്ട് സ്പൂൺ കാപ്പിപ്പൊടിയും, ഒരു സ്പൂൺ വെളിച്ചെണ്ണയും, അല്പം തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് തലയോട്ടിയിലും മുടിയിഴകളിലും പുരട്ടി അരമണിക്കൂർ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. മുടിക്ക് നല്ല ഈർപ്പവും കരുത്തും ലഭിക്കാൻ ഇത് സഹായിക്കും.

5 / 5
Follow Us