Health Tips: രാത്രി കിടക്കും മുൻപ് ഇവ കുടിക്കൂ; ആരോഗ്യകരമായി വണ്ണം കുറയ്ക്കാൻ 5 പാനീയങ്ങൾ | Bedtime Drinks for Weight Loss, 5 Healthy Night Drinks to Boost Metabolism and Burn Fat Malayalam news - Malayalam Tv9

Health Tips: രാത്രി കിടക്കും മുൻപ് ഇവ കുടിക്കൂ; ആരോഗ്യകരമായി വണ്ണം കുറയ്ക്കാൻ 5 പാനീയങ്ങൾ

Published: 

13 Jun 2026 | 08:49 PM

Bedtime Drinks for Weight Loss: ശരീരഭാരം കുറയ്ക്കാനായി കഠിനമായ ഡയറ്റുകളും കനത്ത വ്യായാമങ്ങളും ചെയ്ത് മടുത്തവരാണോ നിങ്ങൾ? പലപ്പോഴും ഇത്തരം രീതികൾ ശരീരത്തിൽ പോഷകക്കുറവിനും കടുത്ത മടുപ്പിനും കാരണമാകാറുണ്ട്. എന്നാൽ വണ്ണം കുറയ്ക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമാക്കേണ്ടതില്ലെന്ന് ഫിറ്റ്നസ് ട്രെയിനറായ അമാര പറയുന്നു.

1 / 5
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ വ്യായാമത്തിലും ഭക്ഷണക്രമത്തിലും മാറ്റങ്ങൾ വരുത്താറുണ്ട്. എന്നാൽ പലപ്പോഴും ഇത് പോഷകക്കുറവിലേക്കും കടുത്ത മടുപ്പിലേക്കും നയിക്കാം. കഠിനമായ ഡയറ്റുകൾക്ക് പകരം രാത്രി കിടക്കുന്നതിന് മുൻപ് കുടിക്കുന്ന ചില ആരോഗ്യകരമായ പാനീയങ്ങൾ ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കുമെന്ന് ഫിറ്റ്നസ് ട്രെയിനറായ അമാര വ്യക്തമാക്കുന്നു. അമിത കൊഴുപ്പ് ഇല്ലാതാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന 5 കിടപ്പറ പാനീയങ്ങൾ ഇതാ. (Image Credit Source: Getty Images)

2 / 5
രാത്രി കിടക്കുന്നതിന് 20–30 മിനിറ്റ് മുൻപ് ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ നാരങ്ങാനീര് പിഴിഞ്ഞ് ചേർത്ത് കുടിക്കുന്നത് ദഹനം സുഗമമാക്കും. ഇത് വയറു വീർക്കുന്ന അവസ്ഥ കുറയ്ക്കാനും ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിച്ച് തടി കുറയ്ക്കാനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കറുവപ്പട്ട മികച്ചതാണ്. ഇത് അമിത വിശപ്പ് കുറയ്ക്കുകയും രാത്രി ഉറങ്ങുമ്പോൾ ശരീരത്തിലെ കൊഴുപ്പ് കത്തിച്ചു കളയാൻ സഹായിക്കുകയും ചെയ്യും. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ കറുവപ്പട്ട പൊടിയോ ഒരു ചെറിയ കഷ്ണമോ ഇട്ട് അഞ്ച് മിനിറ്റ് തിളപ്പിച്ച് ഇത് തയ്യാറാക്കാം.

3 / 5
വയറിനെ ശാന്തമാക്കാനും കൊഴുപ്പ് ഇല്ലാതാക്കാനും ഇഞ്ചി ചായ ഉത്തമമാണ്. തിളപ്പിച്ച ഒരു ഗ്ലാസ് വെള്ളത്തിൽ ചെറിയൊരു കഷ്ണം ഇഞ്ചി അരിഞ്ഞതോ അരച്ചതോ ചേർത്ത ശേഷം അതിലേക്ക് ഒരു ഗ്രീൻ ടീ ബാഗ് കൂടി മുക്കിവെക്കുക. പിന്നീട് ഇത് അരിച്ചെടുത്ത് കുടിക്കാം. ഇത് നല്ല ഉറക്കത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

4 / 5
ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാനും ദഹനം മെച്ചപ്പെടുത്താനും ആപ്പിൾ സിഡെർ വിനെഗർ സഹായിക്കും. ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെഗറും ഒരു ടീസ്പൂൺ ഇഞ്ചി അരച്ചതും ചേർത്ത് മിശ്രിതമാക്കുക. കിടക്കുന്നതിന് 30 മിനിറ്റ് മുൻപ് വേണം ഇത് കുടിക്കാൻ.

5 / 5
നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന മികച്ചൊരു ഹെർബൽ ചായയാണിത്. മികച്ച ഉറക്കം ശരീരത്തിൽ നല്ല മെറ്റബോളിസം ഉറപ്പാക്കുന്നു, ഇത് വണ്ണം കുറയ്ക്കാൻ അത്യാവശ്യമാണ്. ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ ഒരു ചമോമൈൽ ടീ ബാഗ് 5 മിനിറ്റ് മുക്കിവെച്ച ശേഷം കുടിക്കാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ