നൈറ്റ് ക്ലബിലെ തല്ലുകേസ്; സ്റ്റോക്‌സും, അറ്റ്കിന്‍സണും പുറത്ത്; ഇംഗ്ലണ്ടിനെ റൂട്ട് നയിക്കും | Ben Stokes dropped after nightclub incident; Joe Root named interim England test captain vs New Zealand Malayalam news - Malayalam Tv9

England Cricket: നൈറ്റ് ക്ലബിലെ തല്ലുകേസ്; സ്റ്റോക്‌സും, അറ്റ്കിന്‍സണും പുറത്ത്; ഇംഗ്ലണ്ടിനെ റൂട്ട് നയിക്കും

Published: 

10 Jun 2026 | 09:19 PM

Ben Stokes Nightclub Incident: ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ നിന്ന് ബെൻ സ്റ്റോക്സിനെ ഒഴിവാക്കി. ജോ റൂട്ടിനെ താത്കാലിക ക്യാപ്റ്റനായി നിയമിച്ചു. സ്റ്റോക്സിനെയും പേസർ ഗസ് അറ്റ്കിൻസണെയും ടീമിൽ ഉൾപ്പെടുത്തിയില്ല. പകരം ജോഫ്ര ആർച്ചറെയും ജോർദാൻ കോക്സിനെയും സ്ക്വാഡിൽ ഉൾപ്പെടുത്തി.

1 / 5
ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ നിന്ന് ബെൻ സ്റ്റോക്സിനെ ഒഴിവാക്കി. ജോ റൂട്ടിനെ താത്കാലിക ക്യാപ്റ്റനായി നിയമിച്ചു. ടീമിന്റെ അച്ചടക്ക നിയമങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ സ്റ്റോക്സിനെയും പേസർ ഗസ് അറ്റ്കിൻസണെയും ടീമിൽ ഉൾപ്പെടുത്തിയില്ല. ഇരുവര്‍ക്കും പകരം ജോഫ്ര ആർച്ചറെയും ജോർദാൻ കോക്സിനെയും 15 അംഗ സ്ക്വാഡിൽ ഉൾപ്പെടുത്തി  (Image Credit Source: PTI).

2 / 5
ലോർഡ്സിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് 115 റൺസിന് വിജയിച്ചിരുന്നു. പിന്നീടാണ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ചെൽസിയിലുള്ള ഒരു നൈറ്റ് ക്ലബ്ബിൽ വെച്ചുണ്ടായ ഒരു തർക്കത്തിൽ ഇരുവരും അകപ്പെടുകയായിരുന്നു. റഗ്ബി താരമായ ടോട്ടോവ ഔവയുമായാണ് ഇവര്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടത്.

3 / 5
തുടര്‍ന്ന് സ്റ്റോക്‌സിനെതിരെ ടീം മാനേജ്‌മെന്റ് അന്വേഷണം ആരംഭിച്ചു. ഈ സാഹചര്യത്തില്‍ ഹാരി ബ്രൂക്ക് ടീമിനെ നയിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ബ്രൂക്കിനെ പെട്ടെന്ന് ക്യാപ്റ്റൻസി ഏൽപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ മാനേജ്മെന്റ് ടീമിന് ചില ആശങ്കകൾ ഉണ്ടായിരുന്നു. തുടര്‍ന്നാണ്‌ ജോ റൂട്ടിനെ ചുമതല ഏല്‍പിച്ചത്.

4 / 5
35-കാരനായ റൂട്ട് 2017-2022 കാലഘട്ടത്തിൽ 64 ടെസ്റ്റ് മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്. എന്നാൽ 17 മത്സരങ്ങളിൽ ഒന്നിൽ മാത്രം വിജയിക്കാനായതിനെത്തുടർന്ന് അദ്ദേഹം ആ പദവി ഒഴിഞ്ഞു കൊടുത്തു. തുടര്‍ന്ന് ക്യാപ്റ്റന്‍സിയിലേക്ക് സ്റ്റോക്‌സിനെ പിന്തുണച്ചു. അതേസമയം, ബെൻ സ്റ്റോക്സ് ഇംഗ്ലണ്ട് ക്രിക്കറ്റർ എന്ന നിലയിലുള്ള തന്റെ ഭാവി കാര്യങ്ങൾ പുനഃപരിശോധിക്കുന്നതായാണ് റിപ്പോര്‍ട്ട്.

5 / 5
ചെൽസിയിലെ റെക്സ് റൂംസ് നൈറ്റ് ക്ലബ്ബിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ഇസിബിയുടെ അന്വേഷണം തുടരുകയാണ്‌. ഞായറാഴ്ച വൈകുന്നേരം വെസ്റ്റ് ലണ്ടനിലെ ഒരു പബ്ബിൽ വെച്ച് ഇംഗ്ലണ്ട് റഗ്ബി ക്യാപ്റ്റൻ മാരോ ഇറ്റോജെയ്ക്കൊപ്പം 25 പൗണ്ട് വിലവരുന്ന ഡബിൾ റം ആൻഡ് കോക്ക് സ്റ്റോക്സ് കുടിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്.  അതിനുശേഷമാണ് മറ്റൊരു റഗ്ബി താരവുമായി രാത്രി വൈകി ഉണ്ടായ തർക്കത്തിൽ അദ്ദേഹം ചെന്നുപെട്ടത്. വിഐപി ഏരിയയിലെ ടേബിളുകളെച്ചൊല്ലിയുണ്ടായ തർക്കമാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്.

Follow Us
ഉണക്കമീന്‍ കഴിച്ചാല്‍ വൃക്കയ്ക്ക് പണിയാണ്, പക്ഷെ ഇങ്ങനെ കഴിക്കാം
ലോകകപ്പിലെ 10 പ്രധാന താരങ്ങള്‍
ഈ ഭാ​ഗങ്ങളിൽ വേദനയുണ്ടോ? ഹാർട്ട് അറ്റാക്കാകാം
പീസ് ലില്ലി വായുവിനെ ശുദ്ധീകരിക്കുമോ? ഗുണങ്ങളേറെ
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ
Viral Video: വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ
Viral Video: മഴയത്ത് വൈറലായൊരു പോലീസുകാരൻ
AC റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം