AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Simple one EV Scooter : ഫാമിലി സെഗ്മെൻ്റിലും കൈവയ്ക്കാൻ സിംപിംൾ എനർജി, പുതിയ മോഡൽ ഉടൻ

Simple Energy EV Scooter New Model : പെർഫോമൻസ് സ്കൂട്ടർ എന്ന ലേബലിൽ നിന്ന് മാറ്റത്തിന് ഒരുങ്ങുകയാണ് ബാ​ഗ്ലൂർ ആസ്ഥാനമായ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ സിംപിൾ എനർജിയ. തങ്ങളുടെ ലൈനപ്പിലെ ആദ്യത്തെ ഫാമിലി സ്കൂട്ടറിനെ വൈകാതെ തന്നെ സിംപിൾ എനർജി പുറത്തിറക്കും എന്നാണ് വിവരം. സ്റ്റാർട്ടപ്പ് കമ്പനിയായ സിംപിൾ എനർജി സെപ്റ്റംബർ 2 ന് പുതിയ മോഡലിനെ ആഗോളതലത്തിൽ അവതരിപ്പിക്കാനാണ് തയ്യാറെടുക്കുന്നത്.

Simple one EV Scooter : ഫാമിലി സെഗ്മെൻ്റിലും കൈവയ്ക്കാൻ സിംപിംൾ എനർജി, പുതിയ മോഡൽ ഉടൻ
Representational ImageImage Credit source: Facebook / Simple Energy
Amal KV
Amal KV | Published: 25 Jul 2026 | 09:43 PM

പെർഫോമൻസ് സ്കൂട്ടർ എന്ന ലേബലിൽ നിന്ന് മാറ്റത്തിന് ഒരുങ്ങുകയാണ് ബാ​ഗ്ലൂർ ആസ്ഥാനമായ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ സിംപിൾ എനർജിയ. തങ്ങളുടെ ലൈനപ്പിലെ ആദ്യത്തെ ഫാമിലി സ്കൂട്ടറിനെ വൈകാതെ തന്നെ സിംപിൾ എനർജി പുറത്തിറക്കും എന്നാണ് വിവരം. സ്റ്റാർട്ടപ്പ് കമ്പനിയായ സിംപിൾ എനർജി സെപ്റ്റംബർ 2 ന് പുതിയ മോഡലിനെ ആഗോളതലത്തിൽ അവതരിപ്പിക്കാനാണ് തയ്യാറെടുക്കുന്നത്. ഇതോടെ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. കുറഞ്ഞ കാലം കൊണ്ട് തന്നെ ഉപഭോക്താക്കളുടെ മനസ്സിൽ ഇടം നേടിയ ബ്രാൻഡ് കൂടിയാണ് ഇത്. ഇതുവരെ പെർഫോമൻസ് ഓറിയന്റഡ് ഇരുചക്ര വാഹനങ്ങളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ച് പോന്നിരുന്നത്.

വാഹനം അവതരിപ്പിക്കും എന്ന് കമ്പനി അറിയിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മോഡലിന്റെ പേരെന്തായിരിക്കും എന്നോ സവിശേഷതകൾ എങ്ങനെയാകുമെന്നോ ഇതുവരെ സൂചനകൾ ലഭിച്ചിട്ടില്ല. എങ്കിലും നൂതന സാങ്കേതിക വിദ്യകൾ വാഹനത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫാമിലി സെഗ്മെന്റിലേക്ക് ഒരു വാഹനം അവതരിപ്പിക്കുമ്പോൾ പ്രധാനമായും ഉറപ്പാക്കേണ്ട ചില ഘടകങ്ങളാണ് വിലയും മൈലേജ് റേഞ്ചും ഉൾപ്പെടെയുള്ളവ. ദൈനംദിന ഉപയോഗത്തിന് ഉപകരിക്കുന്ന മറ്റു ഘടകങ്ങളും വാഹനത്തിൽ പ്രതീക്ഷിക്കാം. ഏഥർ റിസ്ത, ടിവിഎസ് ഐക്യൂബ് തുടങ്ങി മോഡലുകളാവും പുതിയ സ്കൂട്ടറിന്റെ പ്രധാന എതിരാളികൾ.

Also Read: എതിരാളികൾക്ക് ചേതക്കിന്റെ ചെക്ക്! രണ്ട് പുത്തൻ മോഡലുകൾ കൂടി വിപണിയിലേക്ക്

അടുത്തിടെയാണ് കമ്പനി തങ്ങളുടെ ലൈനപ്പിലേക്ക് ഫ്ലാഗ്ഷിപ്പ് മോഡലായ സിമ്പിൾ അൾട്രയെ പുറത്തിറക്കിയത്. 6.5 കിലോ വാട്ട് ബാറ്ററി പാക്കാണ് വാഹനത്തിൽ ഉപയോഗിച്ചത്. ഈ വാഹനത്തിന്റെ മറ്റൊരു ആകർഷണം മൈലേജ് ആയിരുന്നു. ഫുൾ ചാർജ് ചെയ്താൽ 400 കിലോമീറ്റർ ആണ് ഈ സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നത്. നിലവിൽ ഇന്ത്യൻ വിപണിയിലുള്ള സ്കൂട്ടുകളിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന മൈലേജ് റെയിഞ്ച് ആണിത്.

കഴിഞ്ഞ വർഷമാണ് പുതിയ ഇലക്ട്രിക് സ്കൂട്ടറിനായി കമ്പനി ഡിസൈൻ പേറ്റന്റ് സമർപ്പിച്ചത്. നിലവിലുള്ള സ്പോർട്ടി ശൈലിയിലുള്ള മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, കൂടുതൽ പരമ്പരാഗതമായ ഡിസൈനാണ് പുതിയ വാഹനത്തിന് നൽകിയിരിക്കുന്നത് എന്ന് പേറ്റന്റ് ചിത്രങ്ങൾ സൂചനൽകുന്നു. നീളമുള്ള സീറ്റ്, ബാക്ക്‌റെസ്റ്റ്, എൽഇഡി ഡിആർഎൽ (DRL) ഉൾപ്പെടെയുള്ള ഹെഡ്‌ലാമ്പ്, ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്പെൻഷൻ, ഫൈവ് സ്പോക്ക് അലോയ് വീലുകൾ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. പവർട്രെയിൻ, ബാറ്ററി കരുത്ത്, റേഞ്ച് എന്നിവ സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. സാങ്കേതിക വിവരങ്ങൾ, സവിശേഷതകൾ, വില എന്നിവയുൾപ്പെടെയുള്ള കൂടുതൽ കാര്യങ്ങൾ ലോഞ്ച് ചടങ്ങിന് മുൻപായി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

English Summary

Bengaluru-based electric vehicle manufacturer Simple Energy is preparing to move beyond the performance scooter label. Reports indicate that the company will soon launch the first family scooter in its lineup. The startup is gearing up to unveil the new model globally on September 2.

Follow Us