AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം

Namma Metro Train Frequency: ഡ്രൈവറില്ലാ ട്രെയിനുകളും ബിഎംആര്‍സിഎല്‍ കൊണ്ടുവരുന്നുണ്ട്. ഇതിനായി 414 കോടിയുടെ പുതിയ കരാറാണ് ബിഇഎംഎല്ലിന് കമ്പനി നല്‍കിയത്. 36 കോച്ചുകളുള്ള ആറ് ട്രെയിനുകള്‍ 2027 ല്‍ സര്‍വീസ് നടത്തുമെന്നാണ് വിവരം.

shiji-mk
Shiji M K | Published: 13 Dec 2025 09:24 AM
രാജ്യത്തെ തിരക്കേറിയ നഗരങ്ങളിലൊന്നാണ് ബെംഗളൂരു. ഗതാഗത കുരുക്കുമൂലം യാത്രാക്ലേശം അനുഭവിക്കുന്ന ബെംഗളൂരുകാര്‍ക്ക് രക്ഷകനാകുന്നത് നമ്മ മെട്രോയാണ്. എന്നാല്‍ മെട്രോ ട്രെയിനുകള്‍ക്കായുള്ള കാത്തിരിപ്പ് ലക്ഷ്യസ്ഥാനത്ത് വേഗത്തില്‍ എത്തുന്നതില്‍ നിന്ന് അവരെ വിലക്കുന്നു. (Image Credits: Social Media)

1 / 5
എന്നാലിതാ ബെംഗളൂരു നിവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ മെട്രോ ലൈനുകളിലും കാത്തിരിപ്പ് സമയം കുറയുമെന്ന പ്രഖ്യാപനമാണ് വന്നിരിക്കുന്നത്.

2 / 5
ഓരോ നാല് മിനിറ്റിലും ട്രെയിന്‍ സര്‍വീസ് നടത്താനാണ് ബിഎംആര്‍സിഎല്‍ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി തങ്ങളുടെ റോളിങ് സ്‌റ്റോക്ക് വേഗത്തില്‍ വികസിപ്പിക്കുകയും പുതിയ കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്യുന്ന തിരക്കിലാണ് കമ്പനി. ബെംഗളൂരുവിലെ തിരക്ക് നിയന്ത്രിക്കുകയും മലിനീകരണം കുറയ്ക്കുകയുമാണ് കമ്പനി ഇതുവഴി ലക്ഷ്യമിടുന്നത്.

3 / 5
ഡ്രൈവറില്ലാ ട്രെയിനുകളും ബിഎംആര്‍സിഎല്‍ കൊണ്ടുവരുന്നുണ്ട്. ഇതിനായി 414 കോടിയുടെ പുതിയ കരാറാണ് ബിഇഎംഎല്ലിന് കമ്പനി നല്‍കിയത്. 36 കോച്ചുകളുള്ള ആറ് ട്രെയിനുകള്‍ 2027 ല്‍ സര്‍വീസ് നടത്തുമെന്നാണ് വിവരം.

4 / 5
നിലവില്‍ യെല്ലോ ലൈനില്‍ അഞ്ച് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ആറാമത്തെ ട്രെയിന്‍ ഒരു മാസത്തിനുള്ളില്‍ എത്തുമെന്നാണ് വിവരം. ഓരോ 15 മിനിറ്റിലുമാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ആറാമത്തെ ട്രെയിന്‍ കൂടി എത്തുന്നതോടെ കാത്തിരിപ്പ് സമയം 12 മിനിറ്റായി കുറയും.

5 / 5