ആശ്വാസമില്ല! ബെംഗളൂരുവില്‍ കനത്ത താപനില, ഇനിയും ചൂട് ഉയരും | Bengaluru temperature rises heatwave warning issued key precautions for public Malayalam news - Malayalam Tv9

Bengaluru Weather: ആശ്വാസമില്ല! ബെംഗളൂരുവില്‍ കനത്ത താപനില, ഇനിയും ചൂട് ഉയരും

Edited By: 

Arun Nair | Updated On: 28 Apr 2026 | 07:48 PM

Bengaluru Faces Rising Heat Officials Warn Public to Take Precautions: രാത്രികാലങ്ങളില്‍ വീടുകളില്‍ തങ്ങാന്‍ പോലും സാധിക്കാത്ത സ്ഥിതിവിശേഷവുമുണ്ട്. രാത്രിയില്‍ ഏകദേശം 30 ഡിഗ്രിക്ക് അടുത്താണ് താപനില രേഖപ്പെടുത്തുന്നത്. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 35.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്. ചൂട് ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശമുണ്ട്.

1 / 5
കനത്ത ചൂടില്‍ വലഞ്ഞ് ബെംഗളൂരു നിവാസികള്‍. താപനിലയില്‍ വലിയ വര്‍ധനവാണ് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചൂടില്‍ നിന്ന് ആശ്വാസം നല്‍കാന്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. കഴിഞ്ഞ ദിവസം വൈകിട്ടോടെ എത്തിയ നേരിയ മഴ മാത്രമാണ് ബെംഗളൂരുവിന് ആശ്വാസം പകര്‍ന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ അതും ഉണ്ടാകാന്‍ പോകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. (Image Credit source : PTI)

2 / 5
വരും ദിവസങ്ങളിലും നഗരത്തില്‍ കനത്ത താപനില അനുഭവപ്പെടാന്‍ തന്നെയാണ് സാധ്യത. 35.4 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് നഗരത്തില്‍ താപനില രേഖപ്പെടുത്തിയത്. എന്നാല്‍ അത് 40 ലേക്കും ചിലയവസരങ്ങളില്‍ അതിന് മുകളിലേക്കും ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് സ്വകാര്യ കാലാവസ്ഥ പ്രവചന കേന്ദ്രങ്ങള്‍ നല്‍കുന്നു.

3 / 5
രാത്രികാലങ്ങളില്‍ വീടുകളില്‍ തങ്ങാന്‍ പോലും സാധിക്കാത്ത സ്ഥിതിവിശേഷവുമുണ്ട്. രാത്രിയില്‍ ഏകദേശം 30 ഡിഗ്രിക്ക് അടുത്താണ് താപനില രേഖപ്പെടുത്തുന്നത്. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 35.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്. ചൂട് ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശമുണ്ട്.

4 / 5
താപനിലയിലെ വര്‍ധനവ് എല്ലാവരെയും ഒരുപോലെ ആയിരിക്കില്ല ബാധിക്കുക. അതിനാല്‍ തന്നെ പുറത്തിറങ്ങുമ്പോള്‍ സ്വയം മുന്‍കരുതല്‍ സ്വീകരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക. ചൂടില്‍ നിന്ന് സംരക്ഷണം ലഭിക്കാനായി കുട ഉപയോഗിക്കാം. മാത്രമല്ല, മുഖവും മറ്റ് ശരീരഭാഗവും നന്നായി കവര്‍ ചെയ്യാന്‍ സാധിക്കുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്.

5 / 5
ധാരാളം വെള്ളം കുടിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. താപനില ഉയരുമ്പോള്‍ നിര്‍ജ്ജലീകരണം സംഭവിക്കും. അതിനാല്‍ ദിവസവും 3 ലിറ്റര്‍ വരെ വെള്ളം കുടിക്കുന്നത് അത്യാവശ്യമാണ്. രാവിലെ 11 മണി മുതല്‍ വൈകിട്ട് 4 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. കുട, തൊപ്പി, കണ്ണട എന്നിവ ഉപയോഗിക്കുക. ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്.

Follow Us
വിട്ടുമാറാത്ത ജലദോഷമാണോ? ഈ വഴികൾ പരീക്ഷിക്കൂ
അടുക്കളയിലെ പാറ്റകളെ എങ്ങനെ ഓടിക്കാം?
രുചിയ്ക്കൊപ്പം ആരോ​ഗ്യവും ഉറപ്പ്, മഴക്കാലത്ത് ഇത് കഴിച്ചോളൂ
ചോറിനൊപ്പം പപ്പായ അച്ചാർ ആയാലോ, സംഗതി സിമ്പിളല്ലേ..
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്