ബെംഗളൂരു ഹൈ സ്പീഡ് ട്രെയിനിന് 8 സ്റ്റോപ്പ്; മലയാളികള്‍ക്കും ഗുണം | Bengaluru to Chennai and Hyderabad high-speed bullet trains will have 8 stops with travel time of less than 2 hours Malayalam news - Malayalam Tv9

Bengaluru High Speed Rail: ബെംഗളൂരു ഹൈ സ്പീഡ് ട്രെയിനിന് 8 സ്റ്റോപ്പ്; മലയാളികള്‍ക്കും ഗുണം

Updated On: 

04 Feb 2026 | 09:27 AM

Bengaluru Chennai Bullet Train: മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരണാസി, വാരണാസി-സിലിഗുരി എന്നിങ്ങനെ ഏഴ് ഇടനാഴികളാണ് പുതുതായി വരാന്‍ പോകുന്നത്.

1 / 5
ട്രെയിന്‍ ഗതാഗതത്തില്‍ രാജ്യം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. വിദേശരാജ്യങ്ങളിലേതിന് സമാനമായി നിരവധി അതിവേഗ ട്രെയിനുകള്‍ ഇന്ത്യയില്‍ ഇതിനോടകം അവതരിപ്പിച്ച് കഴിഞ്ഞു. രാജ്യത്തെ പൗരന്മാര്‍ നിലവില്‍ കാത്തിരിക്കുന്നത് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച അതിവേഗ റെയില്‍ പദ്ധതിക്കായാണ്. ഏഴ് പുതിയ ഹൈ സ്പീഡ് റെയില്‍ റൂട്ടുകളാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. (Image Credits: TV9 Network)

2 / 5
മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരണാസി, വാരണാസി-സിലിഗുരി എന്നിങ്ങനെ ഏഴ് ഇടനാഴികളാണ് പുതുതായി വരാന്‍ പോകുന്നത്.

3 / 5
അതിവേഗ റെയിലുകളുടെ വരവ് യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാകും. അതിവേഗ റെയിലിന്റെ പരമാവധി വേഗത 350 കിലോമീറ്ററും,  പ്രവര്‍ത്തന വേഗത മണിക്കൂറില്‍ 320 കിലോമീറ്ററും ശരാശരി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററുമാണ്.

4 / 5
ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് പാതയില്‍ എട്ട് സ്റ്റേഷനുകള്‍ ഉണ്ടായിരിക്കാനാണ് സാധ്യത. വൈറ്റ്ഫീല്‍ഡ്, ഇലക്ട്രോണിക്‌സ് സിറ്റി എന്നിവ പ്രധാന സ്റ്റോപ്പുകളായിരിക്കും. 313 നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും കടന്നുപോകുന്ന ഈ അലൈന്‍മെന്റിന് 1,162 ഹെക്ടര്‍ ഭൂമി ആവശ്യമാണ്. ബെംഗളൂരു നഗരപരിധിക്കുള്ളില്‍ 14 കിലോമീറ്റര്‍ ഉള്‍പ്പെടെ 38 കിലോമീറ്റര്‍ തുരങ്കങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

5 / 5
ചെന്നൈയ്ക്കും ബെംഗളൂരുവിനും ഇടയിലുള്ള യാത്രാ സമയം അതിവേഗ റെയിലിന് 1 മണിക്കൂറും 13 മിനിറ്റുമായി കുറയ്ക്കാന്‍ സാധിക്കും. നിലവില്‍, ഏറ്റവും വേഗതയേറിയ ബെംഗളൂരു-ഹൈദരാബാദ് വന്ദേ ഭാരത് എക്‌സ്പ്രസ് 4.5 മണിക്കൂര്‍ എടുത്താണ് യാത്ര പൂര്‍ത്തിയാക്കുന്നത്. അതേസമയം മറ്റ് ട്രെയിനുകള്‍ 8.5 മണിക്കൂര്‍ വരെ സമയമെടുക്കും.

Follow Us
Related Photo Gallery
Gooseberry Benefits: ഭക്ഷണത്തിന് മുൻപ് നെല്ലിക്ക കഴിച്ചാൽ പ്രമേഹം പൂർണ്ണമായി മാറുമോ?; സത്യമെന്ത്
Shukra Nakshatra Parivartan: കുടുംബ കലഹം, ആരോഗ്യത്തിൽ പ്രശ്നം, ഓഫീസിൽ ചതി;മിഥുനം ഉൾപ്പെടെ രാശിക്കാർക്ക് ഇനി സങ്കടങ്ങളുടെ വരവ്! ശുക്രൻ രാശി മാറുന്നു
Reading Day 2026: വായന തുടങ്ങണം എന്നുണ്ടോ? കട്ടിപ്പേജുകളില്ലാതെ, ബോറടിക്കാതെ വായിക്കാൻ ഈ പുസ്തകങ്ങൾ തിരഞ്ഞെടുക്കാം….
Neem Leaf Benefits: കാശും കളയേണ്ട, കെമിക്കലും വേണ്ട, മുടിയുടെ സകല പ്രശ്നങ്ങൾക്കും ഒരൊറ്റ മൂലി; വേപ്പില ഇങ്ങനെ ഉപയോഗിക്കൂ
Cristiano Ronaldo: റൊണാൾഡോയെ മാറ്റുന്നതിൽ എന്ത് യുക്തി? വിമർശകരുടെ വായടപ്പിച്ച് മാർട്ടിനസ്
Health Tips: രുചിക്ക് മാത്രമല്ല, തടി കുറയ്ക്കാനും കറിവേപ്പില, അറിയാം ഈ അത്ഭുത ഗുണങ്ങൾ
പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
ചിലന്തിവല തൂത്ത് നടുവൊടിഞ്ഞോ? പരിഹാരമുണ്ട്!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ