Bengaluru Special Train: ബെംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് ട്രെയിന്‍; ടിക്കറ്റ് ബുക്കിങ് ഇന്ന് മുതല്‍
Bengaluru to Kottayam Onam Special Train 2026: Booking Opens July 30: ട്രെയിന്‍ നമ്പര്‍ 07354 ന്റെ മടക്കയാത്ര ഓഗസ്റ്റ് 30നാണ്. രാത്രി 10.30 ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 8.5 ന് ട്രെയിന്‍ ഹുബ്ബള്ളിയിലെത്തും. ഈ ട്രെയിനുകള്‍ക്ക് പുറമെ ഓണം തിരക്ക് കുറയ്ക്കാനായി കൂടുതല്‍ സ്‌പെഷ്യല്‍ വണ്ടികള്‍ വരുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. മറ്റ് യാത്രാ മാര്‍ഗങ്ങള്‍ ആശ്രയിക്കാതെ കേരളത്തിലേക്ക് വരാന്‍ മലയാളികളെ സഹായിക്കുമെന്ന ഉറപ്പ് റെയില്‍വേയും നല്‍കുന്നു.

ഓണത്തിന് നാട്ടിലേക്ക് വരാന്‍ കാത്തിരിക്കുന്ന മലയാളികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദക്ഷിണ റെയില്‍വേ. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് മറ്റൊരു ട്രെയിന്‍ സര്‍വീസ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് റെയില്‍വേ. ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് ജൂലൈ 30 ന് ആരംഭിക്കും. ഹുബ്ബള്ളിയില്‍ നിന്ന് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. ഓണം തിരക്ക് കുറയ്ക്കാനായി ഇതിനകം തന്നെ നിരവധി സ്‌പെഷ്യല്‍ ട്രെയിനുകള്‍ ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. (Image Credit Source: PTI and Getty Images)

ഹുബ്ബള്ളി-കോട്ടയം എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ നമ്പന്‍ 07351 ന്റെ ആദ്യ സര്‍വീസ് തിരുവോണത്തിന് തലേദിവസം ഉത്രാടം ദിനത്തില്‍, അതായത് ഓഗസ്റ്റ് 25ന് വൈകിട്ട് 6.30ന് ഹുബ്ബള്ളിയില്‍ നിന്ന് യാത്ര ആരംഭിക്കും. പിറ്റേദിവസം വൈകുന്നേരം 4.40 നാണ് ട്രെയിന്‍ കോട്ടയത്ത് എത്തിച്ചേരുക. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കുന്നതാണ്.

ഹുബ്ബള്ളി, ഹാവേരി, ദാവന്‍ഗരെ, ബിരൂര്‍, അര്‍സിക്കരെ, തുംകൂര്‍, എസ്എംവിടി ബെംഗളൂരു, കൃഷ്ണരാജപുരം, ബംഗരാപേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോഡന്നൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം എന്നിവിടങ്ങളിലാണ് ട്രെയിനിന്റെ മറ്റ് സ്‌റ്റോപ്പുകള്‍. മധ്യ കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുറമെ കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്ക് ഈ ട്രെയിന്‍ പ്രയോജനം ചെയ്യും.

07352 ന്റെ മടക്കയാത്ര തിരുവോണം ദിനമായ ഓഗസ്റ്റ് 26ന് രാത്രിയാണ്. 10.30ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാത്രി 8 മണിക്ക് ഹുബ്ബള്ളിയില്‍ എത്തിച്ചേരും. ഓഗസ്റ്റ് 29, 30 തീയതികളിലാണ് അടുത്ത സര്‍വീസ്. ഹുബ്ബള്ളി-കോട്ടയം സ്‌പെഷ്യല്‍ ട്രെയിന്‍ 07353 ഓഗസ്റ്റ് 29ന് ഉച്ച കഴിഞ്ഞ് 3.15ന് ഹുബ്ബള്ളിയില്‍ നിന്ന് പുറപ്പെടും, പിറ്റേദിവസം വൈകുന്നേരം 4.15നാണ് കോട്ടയത്ത് എത്തുന്നത്.

ട്രെയിന്‍ നമ്പര്‍ 07354 ന്റെ മടക്കയാത്ര ഓഗസ്റ്റ് 30നാണ്. രാത്രി 10.30 ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 8.5 ന് ട്രെയിന്‍ ഹുബ്ബള്ളിയിലെത്തും. ഈ ട്രെയിനുകള്‍ക്ക് പുറമെ ഓണം തിരക്ക് കുറയ്ക്കാനായി കൂടുതല്‍ സ്‌പെഷ്യല്‍ വണ്ടികള്‍ വരുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. മറ്റ് യാത്രാ മാര്‍ഗങ്ങള്‍ ആശ്രയിക്കാതെ കേരളത്തിലേക്ക് വരാന്‍ മലയാളികളെ സഹായിക്കുമെന്ന ഉറപ്പ് റെയില്‍വേയും നല്‍കുന്നു.