Vegetable Price: പച്ചക്കറി വില റെക്കോഡ് താഴ്ചയില്‍; മുരിങ്ങാക്കോലോ, തക്കാളിയോ എന്തുവേണേലും വാങ്ങിക്കോളൂ
Bengaluru Vegetable Prices Crash: ഉള്ളിയ്ക്കാണ് വില നന്നായി കുറഞ്ഞിരിക്കുന്നത്. ക്വിന്റലിന് നേരത്തെ 1,600 മുതല്‍ 2,000 രൂപ വരെ വിലയുണ്ടായിരുന്ന ഉള്ളിക്ക് നിലവില്‍ 1,200 രൂപ വരെയേ വിലയുള്ളൂ. ഇതില്‍ നിന്ന് കര്‍ഷകര്‍ക്ക് ലഭിക്കുന്നതാകട്ടെ മൂന്ന് മുതല്‍ ആറ് രൂപ വരെയും. വില ഇനിയും കുറയുമെന്ന ആശങ്കയിലാണ് വ്യാപാരികളും കര്‍ഷകരും.

ഇറാന്‍-ഇസ്രായേല്‍-യുഎസ് എന്നിവര്‍ തമ്മിലുള്ള യുദ്ധം കാരണം, ഇന്ത്യക്കാര്‍ക്ക് ദോഷം മാത്രമല്ല അല്‍പം ഗുണവുമുണ്ട്. അതില്‍ എടുത്ത് പറയേണ്ടത് പച്ചക്കറിവിലയാണ്. കര്‍ണാടകയിലെ കാര്‍ഷിക വിപണികളിലെല്ലാം പച്ചക്കറികള്‍ക്ക് വില കുത്തനെ ഇടിയുകയാണ്. കര്‍ഷകരെ കണ്ണീര്‍ കയത്തിലാക്കിയാണ് വിലയിടിവ്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് യുദ്ധം ആശ്വാസമാകുന്നു. (Image Credits: Getty and PTI Images)

ഉള്ളിയ്ക്കാണ് വില നന്നായി കുറഞ്ഞിരിക്കുന്നത്. ക്വിന്റലിന് നേരത്തെ 1,600 മുതല്‍ 2,000 രൂപ വരെ വിലയുണ്ടായിരുന്ന ഉള്ളിക്ക് നിലവില്‍ 1,200 രൂപ വരെയേ വിലയുള്ളൂ. ഇതില്‍ നിന്ന് കര്‍ഷകര്‍ക്ക് ലഭിക്കുന്നതാകട്ടെ മൂന്ന് മുതല്‍ ആറ് രൂപ വരെയും. വില ഇനിയും കുറയുമെന്ന ആശങ്കയിലാണ് വ്യാപാരികളും കര്‍ഷകരും.

വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ ലഭ്യതക്കുറവ് മൂലം ഹോട്ടലുകളും മറ്റ് ഭക്ഷണശാലകളും അടച്ചുപൂട്ടിയതും കൂടുതല്‍ വേവുള്ള പച്ചക്കറില്‍ ആരും വാങ്ങിക്കാത്തതും വിലയിടിവിന് കാരണമാണ്. മാത്രമല്ല, തെലങ്കാന, ഒഡീഷ, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ കൃഷികള്‍ക്ക് നല്ല വിളവ് ലഭിച്ചതും കര്‍ണാടകയിലെ ഉത്പന്നങ്ങളെ പ്രതികൂലമായി ബാധിച്ചു.

തക്കാളി വിലയിലും വലിയ ഇടിവാണ് സംഭവിച്ചത്. നേരത്തെ 15 പെട്ടി തക്കാളിക്ക് 500-600 രൂപയായിരുന്നു വില. എന്നാലിപ്പോള്‍ വെറും 200 രൂപയും അതിന് താഴെയുമാണുള്ളത്. തക്കാളിയുടെ ചില്ലറ വില്‍പന കിലോയ്ക്ക് ഏകദേശം 8 മുതല്‍ 10 രൂപ വരെയായി കുറഞ്ഞുവെന്ന് കര്‍ഷകര്‍ പറയുന്നു.

ബീന്‍സ്, കാപ്‌സിക്കം, കാരറ്റ് എന്നിവയുള്‍പ്പെടെയുള്ള വിലയും ഏകദേശം 50 ശതമാനം കുറഞ്ഞിട്ടുണ്ട്. വഴുതന, കാബേജ്, ബീറ്റ്‌റൂട്ട്, വെണ്ട, ഉരുളക്കിഴങ്ങ് എന്നിവയുടെ വില കിലോഗ്രാമിന് 20-20 രൂപയാണ്. കൊപ്പല്‍, ബെല്ലാരി, വിജയപുര തുടങ്ങിയ ജില്ലകളിലെ കര്‍ഷകരാണ് വിലയിടിവിന്റെ ആഘാതം കൂടുതല്‍ അനുഭവിക്കുന്നത്.