Bethlehem Kudumba Unit OTT: നിവിനും മമിതയും ഇനി വീടുകളിലേക്ക്, ബെത്ലഹേം കുടുംബയൂണിറ്റ് ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു
Bethlehem Kudumba Unit OTT Release: ഓണം റിലീസ് ആയി വന്ന് സിനിമ പ്രേക്ഷകരുടെ മനം കവർന്ന ചിത്രം ബത്ലഹേം കുടുംബയൂണിറ്റ് ഒ.ടി.ടി റിലീസിന് എത്തുകയാണ്. എന്നാണ് ഈ സിനിമ ഓ ടി ടി യിലേക്ക് എത്തുന്നത് എന്ന് അറിയുന്നതിന് ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. ബോക്സ് ഓഫീസിൽ വിസ്മയം തീർത്ത ഈ സിനിമ ഇനി സ്വീകരണ മുറികളിലേക്ക് എത്തുകയാണ്.

നിവിൻ പോളി നായകനായ എത്തിയ ഈ സിനിമ എന്നാണ് ഒ.ടി.ടിയിൽ റിലീസ് ചെയ്യുക എന്നും ഏത് പ്ലാറ്റ്ഫോമിലാണ് റിലീസ് എന്നും എന്നും അറിയാം. ജിയോ ഹോട്ട് സ്റ്റാർ ആണ് ബേത്ലഹേം കുടുംബയൂണിറ്റിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം നേടിയിരിക്കുന്നത്. ( Image Credit Source Social Media )

ഒക്ടോബർ രണ്ടിനാണ് ജിയോ ഹോട്ട് സ്റ്റാറിലൂടെ ബത്ലഹേം കുടുംബയൂണിറ്റ് സ്ട്രീമിംഗ് ആരംഭിക്കുക. നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ഈ റൊമാന്റിക് കോമഡി ഫാമിലി ചിത്രം ഇതിനോടകം തന്നെ റെക്കോർഡ് കളക്ഷനാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.

300 കോടി ക്ലബ്ബിൽ കടക്കുന്ന രണ്ടാമത്തെ ചിത്രമായി ബേത്ലഹേം കുടുംബയൂണിറ്റ് മാറി. അതും വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ഓഗസ്റ്റ് 21ന് തിയേറ്ററുകളിലെത്തിയ ഈ സിനിമ ഇതിനോടകം വേൾഡ് വൈഡ് ആയി 327 കോടി രൂപയാണ് കളക്ഷൻ നേടിയത്.

മമിത ബൈജുവും നിവിൻ പോളിയും ആദ്യമായി ഒന്നിച്ച സിനിമ എന്ന പ്രത്യേകതയും ബേത്ലഹേം കുടുംബയൂണിറ്റിന് ഉണ്ടായിരുന്നു. ഒരു നാട്ടിൻപുറത്തെ പ്രണയത്തെ പശ്ചാത്തലമാക്കി ഒരുക്കിയ സിനിമ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

നിവിൻ പോളിയെ സംബന്ധിച്ചിടത്തോളം ഇത് തുടർച്ചയായ രണ്ടാമത്തെ ഹിറ്റാണ്. കഴിഞ്ഞ ക്രിസ്മസ് റിലീസായി എത്തിയ സർവ്വം മായയും ഇപ്പോഴിതാ ഓണം റിലീസ് ആയി എത്തിയ ബേത്ലഹേം കുടുംബയൂണിറ്റും നിവിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളായിട്ടാണ് വിലയിരുത്തപ്പെടുന്നത്.