AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ചോറ് ഒഴിവാക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് പരീക്ഷിക്കാം അതിലും സ്വാദുള്ള കോളിഫ്ലവർ ചിക്കൻ റൈസ്!

Try This Healthy Cauliflower Chicken Rice Instead of White Rice: ശരീരഭാരം വേഗത്തിൽ കുറയ്ക്കാനും കാർബോഹൈഡ്രേറ്റ് തീരെ കുറഞ്ഞ ഭക്ഷണക്രമം ദിവസവും പിന്തുടരാനും ആഗ്രഹിക്കുന്ന ആളുകൾക്ക് ചോറ് പൂർണ്ണമായി ഒഴിവാക്കുക എന്നത് പലപ്പോഴും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെയുള്ളവർക്ക് ഉച്ചഭക്ഷണമായോ അല്ലെങ്കിൽ അത്താഴമായോ ധൈര്യമായി കഴിക്കാൻ കഴിയുന്ന വളരെ സ്വാദിഷ്ടമായ വിഭവമാണ് കോളിഫ്ലവർ ചിക്കൻ റൈസ്. ഇത് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാം.

Sumeesh T Unneen
Sumeesh T Unneen | Published: 11 Nov 2026 | 03:37 PM
കലോറി വളരെ കുറഞ്ഞ ഈ വിഭവത്തിൽ മധുരമോ കൊഴുപ്പോ അടങ്ങിയ സോസുകൾ യാതൊന്നും തന്നെ ചേർക്കുന്നില്ല എന്നതാണ് പ്രത്യേകത. പകരം ഇഞ്ചി, വെളുത്തുള്ളി എന്നിവയാണ് പ്രധാനമായും സ്വാദിനായി ഇതിൽ ഉപയോഗിക്കുന്നത്. കൂടാതെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ധാരാളമായി ലഭിക്കുന്നതിന് വേണ്ടി ചിക്കനും മുട്ടയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. (Image credit Source: Unsplash)

1 / 5
600 ഗ്രാം കോളിഫ്ലവർ ചെറുതായി അരിഞ്ഞത് ഇതിനൊപ്പം പാചകം ചെയ്യാൻ ആവശ്യത്തിന് വെളിച്ചെണ്ണ, ചെറുതായി അരിഞ്ഞ ഇഞ്ചി അഞ്ച് ടേബിൾ സ്പൂൺ, ചെറുതായി അരിഞ്ഞ വെളുത്തുള്ളി അഞ്ച് ടേബിൾ സ്പൂൺ കൂടാതെ ഗ്രിൽ ചെയ്തതോ വേവിച്ചതോ ആയ ചിക്കൻ അര കിലോ, മൂന്നര ടേബിൾ സ്പൂൺ ഉള്ളിത്തണ്ട്, കാൽ കപ്പ് ആപ്പിൾ സെഡർ വിനിഗർ, ആവശ്യത്തിന് ഉപ്പ് എന്നിവയാണ് ആവശ്യമായ ചേരുവകൾ.

2 / 5
പാചകം ആരംഭിക്കുന്നതിനായി ആദ്യം തന്നെ കോളിഫ്ലവർ നല്ല വെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒരു ഗ്രേറ്റർ ഉപയോഗിച്ച് ചോറിന്റെ പരുവത്തിൽ തീരെ ചെറുതായി ഗ്രേറ്റ് ചെയ്തെടുക്കുക. മിക്സിയോ ഫുഡ് പ്രോസസറോ ഉപയോഗിച്ച് ചോറിൻ്റെ പരുവത്തിൽ അടിച്ചെടുക്കുകയും ചെയ്യാം. അതിനുശേഷം എടുത്ത് വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും തീരെ ചെറിയ കഷ്ണങ്ങളായി വളരെ ശ്രദ്ധയോടെ അരിഞ്ഞെടുത്ത് മാറ്റിവെക്കണം. ഇതോടെ ആദ്യ ഘട്ടം പൂർത്തിയായി.

3 / 5
അടുത്തതായി ഒരു വലിയ ചീനച്ചട്ടി അടുപ്പിൽ വെച്ച് നന്നായി ചൂടാക്കുക. ഇതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക. ഡയറ്റിൽ ഉള്ളവർക്ക് വെളിച്ചെണ്ണ ഏറെ ഗുണകരമാണ്. എങ്കിലും അളവ് അധികമാകാതെ ശ്രദ്ധിക്കണം എണ്ണ ചൂടായി വരുമ്പോൾ നേരത്തെ അരിഞ്ഞുവെച്ചിരിക്കുന്ന ഇഞ്ചി ചേർത്ത് വഴറ്റുക. ഇഞ്ചി നന്നായി മൂത്ത് വരുമ്പോൾ ഇതിലേക്ക് അരിഞ്ഞു വെച്ച വെളുത്തുള്ളി കൂടെ ചേർത്തുകൊടുക്കാം. ഇവ രണ്ടും ഇളം ബ്രൗൺ നിറമാകുന്നത് വരെ നന്നായി ഇളക്കി യോജിപ്പിക്കുക.

4 / 5
ഇനി ഇതിലേക്ക് ചെറിയ കഷണങ്ങളാക്കിയ ഗ്രിൽഡ് ചിക്കൻ ചേർത്ത് എണ്ണയുമായി യോജിപ്പിക്കുക. ശേഷം കോളിഫ്ലവർ കൂടെ ചേർത്ത് നന്നായി ഇളക്കണം. ഏഴു മുതൽ എട്ടു മിനിറ്റ് വരെ ഉയർന്ന തീയിൽ വേവിക്കണം. കോളിഫ്ലവർ മൃദുവാകുന്നത് വരെ അടിയിൽ പിടിക്കാതെ ഇളക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വെന്തു പാകമാകുമ്പോൾ തീ ഓഫാക്കി മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇതിലേക്ക് അരിഞ്ഞ ഉള്ളിത്തണ്ട്, ആപ്പിൾ സെഡർ വിനിഗർ, ഉപ്പ് എന്നിവ ചേർത്ത് കഴിക്കാം.

5 / 5
Follow Us