AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ട്രെയിനിൽ നിന്ന് 50 പവൻ കവർന്ന ഇൻസ്റ്റ ഇൻഫ്ലുവൻസർ പിടിയിൽ; കാട്ടിക്കൊടുത്തത് റീൽസ്

Gold robbery on train in Palakkad: പാലക്കാടെത്തിയപ്പോഴേക്കും സ്വർണം മോഷ്ടിച്ച് പ്രതി പാലക്കാട് തന്നെ സ്റ്റേഷനിലിറങ്ങി തമിഴ്‌നാട്ടിലേക്ക് രക്ഷപെടുകയായിരുന്നു എന്നും അ‌ന്വേഷണത്തിൽ കണ്ടെത്തി. ബസുകൾ മാറി കയറിയും പല ദിശയിലേക്ക് പോകുന്ന ട്രെയിനുകളിൽ മാറി കയറിയും അന്വേഷണം വഴിതെറ്റിക്കാൻ പ്രതി ശ്രമിച്ചതായി പൊലീസ് പറയുന്നു.

ട്രെയിനിൽ നിന്ന് 50 പവൻ കവർന്ന ഇൻസ്റ്റ ഇൻഫ്ലുവൻസർ പിടിയിൽ; കാട്ടിക്കൊടുത്തത് റീൽസ്
Gold Robbery On Train Instagram Influencer Arrested In PalakkadImage Credit source: Special Arrangement
Prasanth Kumar
Prasanth Kumar | Published: 11 Nov 2026 | 07:57 PM

പാലക്കാട്: ട്രെയിൻ യാത്രയ്ക്കിടെ വയോധികയുടെ സ്വർണം കവർന്ന കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ പിടിയിൽ. ചെങ്ങന്നൂർ സ്വദേശിനി കുമാരിയുടെ 50 പവൻ സ്വർണം കവർന്ന കേസിൽ ദിണ്ടിഗൽ സ്വദേശിയായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ബാലമുരുകൻ ആണ് അ‌റസ്റ്റിലായത്. ചെന്നൈയിലെ മകന്റെ വീട്ടിൽനിന്ന് വിവാഹാവശ്യത്തിനായി കൊണ്ടുപോകുകയായിരുന്ന സ്വർണമാണ് ബാലമുരുകൻ കവർന്നത്. ഈ മാസം രണ്ടിനാണ് സംഭവം. സേലത്തുനിന്ന് ട്രെയിനിൽ കയറിയ പ്രതി പാലക്കാടിനും തൃശൂരിനും ഇടയിൽവെച്ച് മോഷണം നടത്തുകയായിരുന്നു. തൃശൂർ എത്തിയപ്പോഴാണ് സ്വർണം കാണാനില്ലെന്ന് മനസിലായത്. തുടർന്ന് പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വിപുലമായ അന്വേഷണത്തിനൊടുവിൽ പ്രതി ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറാണെന്ന് പൊലീസ് കണ്ടെത്തി. താനെവിടെയൊക്കെ സഞ്ചരിക്കുന്നുവെന്നതും മറ്റുമുള്ള എല്ലാ വിവരങ്ങളും ബാലമുരുകൻ ഇൻസ്റ്റയിൽ സ്റ്റോറിയായും റീലായും പങ്കുവെക്കുമായിരുന്നു. ഇയാളുടെ ഇൻസ്റ്റ​ഗ്രാം റീലുകൾ വഴിയാണ് പോലീസ് ഇയാളുള്ള സ്ഥലം മനസിലാക്കുകയും ആർപിഎഫുമായി ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

ALSO READ: കൊല്ലത്ത് പരിപ്പുവടയ്ക്ക് ഉപ്പു കുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചു തകർത്തു; യുവാക്കൾക്കായി അന്വേഷണം

സ്വർണം വിൽക്കാൻ ശ്രമിക്കുന്നതിനിടെ കോയമ്പത്തൂരിൽനിന്നാണ് ബാലമുരുകൻ അ‌റസ്റ്റിലാകുന്നത്. സേലത്തുനിന്നാണ് പ്രതി ട്രെയിനിൽ കയറിയത്. പാലക്കാടെത്തിയപ്പോഴേക്കും സ്വർണം മോഷ്ടിച്ച് പ്രതി പാലക്കാട് തന്നെ സ്റ്റേഷനിലിറങ്ങി തമിഴ്‌നാട്ടിലേക്ക് രക്ഷപെടുകയായിരുന്നു എന്നും അ‌ന്വേഷണത്തിൽ കണ്ടെത്തി. ബസുകൾ മാറി കയറിയും പല ദിശയിലേക്ക് പോകുന്ന ട്രെയിനുകളിൽ മാറി കയറിയും അന്വേഷണം വഴിതെറ്റിക്കാൻ പ്രതി ശ്രമിച്ചതായി പൊലീസ് പറയുന്നു. സംഭവത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Follow Us