Bullet Train: ഭുവനേശ്വര്‍-ബെംഗളൂരു യാത്രയ്ക്ക് 5 മണിക്കൂര്‍; ഡല്‍ഹിയിലേക്കും പെട്ടെന്നെത്താം | Bhubaneswar to Bengaluru in Just 5 Hours, Delhi in 6 New Bullet Train Plan Explained Malayalam news - Malayalam Tv9

Bullet Train: ഭുവനേശ്വര്‍-ബെംഗളൂരു യാത്രയ്ക്ക് 5 മണിക്കൂര്‍; ഡല്‍ഹിയിലേക്കും പെട്ടെന്നെത്താം

Published: 

27 Jul 2026 | 08:04 AM

New Bullet Train Plan: Bhubaneswar to Bengaluru in 5 Hours, Delhi in 6: 508 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന് ഉള്ളത്. നൂതന സാങ്കേതികവിദ്യയില്‍ നിര്‍മിക്കുന്ന ആദ്യ റെയില്‍വേ ലൈന്‍ എന്ന നേട്ടം കൂടിയുണ്ട് ഈ പാതയ്ക്ക്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന 2×25 കെവി ഓവര്‍ഹെഡ് ട്രാക്ഷന്‍ സിസ്റ്റം ആണ് ഇവിടെ ഉപയോഗിക്കുന്നത്.

1 / 5
രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ ഇനി അധികനാളുകളില്ല. മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്. ഈ പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 2027 ഓഗസ്റ്റ് 15നാണ് ബുള്ളറ്റ് ട്രെയിനിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഘട്ടം ഘട്ടമായി മാത്രമേ പാത സര്‍വീസിനായി തുറന്നുകൊടുക്കുകയുള്ളൂവെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. (Image Credit Source: Getty Images)

2 / 5
508 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന് ഉള്ളത്. നൂതന സാങ്കേതികവിദ്യയില്‍ നിര്‍മിക്കുന്ന ആദ്യ റെയില്‍വേ ലൈന്‍ എന്ന നേട്ടം കൂടിയുണ്ട് ഈ പാതയ്ക്ക്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന 2×25 കെവി ഓവര്‍ഹെഡ് ട്രാക്ഷന്‍ സിസ്റ്റം ആണ് ഇവിടെ ഉപയോഗിക്കുന്നത്.

3 / 5
ഈ പാതയ്ക്ക് ആവശ്യമായ വൈദ്യുതി നാഷണല്‍ പവര്‍ ഗ്രിഡില്‍ നിന്നും, ഗ്രിഡ് സബസ്റ്റേഷനുകളിലൂടെയും മഹാരാഷ്ട്രയിലും ഗുജറാത്തിലുമുടനീളമുള്ള 14 ട്രാക്ഷന്‍ സബസ്റ്റേഷനുകളിലൂടെയും വിതരണം ചെയ്യും. ട്രെയിന്‍ ഒരു സെക്ഷനില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ യാത്രയെ ബാധിക്കാത്ത രീതിയില്‍ വൈദ്യുതി വിതരണം ചെയ്യുന്നതാണ്. തുടര്‍ച്ചയായ വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനായി ഇടനാഴിയില്‍ 31 സ്വിച്ചിങ് പോസ്റ്റുകളുണ്ടാകും.

4 / 5
ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമല്ല ഒഡീഷ, എന്നാല്‍ ഈ ഇടനാഴികള്‍ ഒഡീഷയ്ക്കും ഗുണം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭാവിയിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ ഒഡീഷയും ഉള്‍പ്പെടുത്തിയാല്‍ സംസ്ഥാനത്തിന് വലിയ നേട്ടമാകും. വേഗതയേറിയതും കൂടുതല്‍ വിശ്വസനീയവുമായ റെയില്‍യാത്ര യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുകയും, ബിസിനസ് കണക്ടിവിറ്റി ശക്തിപ്പെടുത്തുകയും ചെയ്യും. ഇത് ടൂറിസത്തിനും നേട്ടം നല്‍കുന്നതാണ്.

5 / 5
ഒഡീഷയില്‍ ബുള്ളറ്റ് ട്രെയിന്‍ പാത വരികയാണെങ്കില്‍ ഡല്‍ഹി, ബെംഗളൂരു എന്നീ നഗരങ്ങളിലേക്കുള്ള യാത്രാ സമയവും ഗണ്യമായി കുറയും. ഭുവനേശ്വറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകാന്‍ ആറ് മണിക്കൂറും ബെംഗളൂരുവിലേക്ക് പോകാന്‍ അഞ്ച് മണിക്കൂറും മാത്രമേ പിന്നീട് വേണ്ടി വരികയുള്ളൂ. നിലവില്‍ 15 മണിക്കൂറും അതിന് മുകളിലും വേണ്ടിവരുന്ന യാത്രാ സമയാണ് ഗണ്യമായി കുറയാന്‍ പോകുന്നത്.

Loading...
Unable to load recommendations.
Follow Us
നിന്നുകൊണ്ടാണോ വെള്ളം കുടിക്കാറ്?
ഗോള്‍ഡ് സ്‌കീമല്ല, ഈ തന്ത്രമാണ് ഇപ്പോള്‍ സ്വര്‍ണം വാങ്ങാന്‍ ബെസ്റ്റ്‌
യൂറോപ്പ് പോലെ ഇനി ഗൾഫും; ആറ് രാജ്യങ്ങളിലേക്ക് ഒറ്റ വിസയുമായി ജി.സി.സി
രണ്ട് നോട്ട് പ്രോ 5G സ്മാർട്ട്ഫോണുകൾ വരുന്നുണ്ട്!
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ