Jaanmoni- Abhishek Marriage: ജാൻമോണിയും അഭിഷേകും ഒന്നിച്ചു?; ബിഗ്ഗ്‌ബോസ്സിൽ വീണ്ടും ഒരു പ്രണയ വിവാഹം കൂടി
Bigg Boss Fame Jaanmoni And Abhishek Marriage: ഇരുവരുടെ സൗഹൃദവും ഒന്നിച്ചുള്ള വീഡിയോയും ബിഗ് ബോസിന് ശേഷവും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഷോയ്ക്ക് ശേഷം ബന്ധം തുടരുന്ന ചുരുക്കം ചിലരിൽ ഉൾപ്പെടുന്നവരാണ് ഇവരും.

ബിഗ് ബോസ് മലയാളം സീസൺ 6 ലെ രണ്ട് മത്സരാർത്ഥികളായിരുന്നു ജാൻമണിയും അഭിഷേകും. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ താരമാണ് അഭിഷേക് ജയദീപ്. ഇരുവരുടെ സൗഹൃദവും ഒന്നിച്ചുള്ള വീഡിയോയും ബിഗ് ബോസിന് ശേഷവും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഷോയ്ക്ക് ശേഷം ബന്ധം തുടരുന്ന ചുരുക്കം ചിലരിൽ ഉൾപ്പെടുന്നവരാണ് ഇവരും. (Instagram: Jaanmoni Das/Abhishek Jayadeep)

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചുകൊണ്ടുള്ള വാർത്തായാണ് പുറത്തുവരുന്നത്. ജാൻമോണിയും അഭിഷേകും ഒന്നിച്ചുവെന്നുള്ള തരത്തിലുള്ള വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ. ഇരുവരും കല്ല്യാണ വേഷത്തിൽ തുളസിമാലയണിഞ്ഞ് നടന്നുവരുന്നതിൻ്റെ വീഡിയോ ആണ് വൈറലാകുന്നത്. (Instagram: Jaanmoni Das/Abhishek Jayadeep)

അലൻ ജോസ് പെരേര വിവാഹനാടകം കളിച്ച പോലെ ആണെന്ന് തോന്നുന്നു, ഇവരും കളിക്കാൻ ഉദ്ദേശിക്കുന്നത് എന്നടക്കം കമൻ്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. വീഡിയോയ്ക്ക് ഇടയിൽ വീട്ടിലേക്ക് കയറാം എന്ന് അഭിഷേക്ക് പറയുന്നതും ആരാധകർക്കിടയിൽ ഏറെ ആകാംക്ഷ ഉയർത്തിയിട്ടുണ്ട്. (Instagram: Jaanmoni Das/Abhishek Jayadeep)

എന്നാൽ ഫോട്ടോ ഷൂട്ടാണെന്ന് പറഞ്ഞും ചിലർ കമൻ്റുകളിടുന്നുണ്ട്. താലിമാലയും ആഭരണവും നെറ്റിയിൽ സിന്ദൂരവും അണിഞ്ഞുനിൽക്കുന്ന ജാൻമണിയെ വീഡിയോയിൽ കാണാം. ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്നും ലിവിംഗ് ടുഗതർ ആണെന്നുമടക്കം നിരവധി ഗോസിപ്പുകൾ ഇടയ്ക്ക് ഉയർന്നിരുന്നു. അതിനുള്ള ഉത്തരമാണിതെന്നാണ് ജാൻമണി വീഡിയോയിൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. (Instagram: Jaanmoni Das/Abhishek Jayadeep)

എന്തായാലും ആരാധകരെയും സമൂഹ മാധ്യമങ്ങളെയും ഇളക്കി മറിച്ചിരിക്കുകയാണ് ഇരുവരുടെയും വീഡിയോ. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങളൊന്നും ഇരുവരും പങ്കുവച്ചിട്ടില്ല. (Instagram: Jaanmoni Das/Abhishek Jayadeep)