Bigg Boss Malayalam Season 7: അക്ബറിനെ ഞരമ്പുരോഗിയാക്കി, ജിസലിന്റെ ചുണ്ട് പുഴു കടിച്ചു പോലെയെന്ന് കളിയാക്കി,..! അനുമോളുടെ മോശം ചെയ്തികൾ അക്കമിട്ട് നെറ്റിസൻസ്
Bigg Boss Malayalam Season 7 Anumol: സ്വന്തം ജില്ലക്കാരനായിട്ടും വിദ്യാഭ്യാസ മന്ത്രി ആരാണെന്ന് പോലും അറിയാത്തവൾ... അവളും അവളുടെ പിആറും ചേർന്ന് സകല ആണുങ്ങളെയും മോശക്കാരാക്കി ചിത്രീകരിച്ചു. അവസരം ലഭിക്കുമ്പോൾ എല്ലാം ബോഡി ഷെയ്മിങ്ങ് നടത്തും. അനാവശ്യമായി സദാചാരം...

ബിഗ് ബോസ് മലയാളം സീസൺ സെവനിന്റെ ഗ്രാൻഡ്ഫിനാലെക്ക് ഇനി ദിവസങ്ങൾ കൂടി. കടുത്ത പോരാട്ടമാണ് ബീബി ഹൗസിനുള്ളിൽ നടക്കുന്നത്. അക്ബർ അനുമോൾ ഷാനവാസ് നെവിൻ ആദില നൂറ എന്നിവരാണ് കടുത്ത പോരാട്ടം തുടരുന്നത്. കപ്പ് ആരടിക്കും എന്ന ആകാംക്ഷയിലാണ് ആരാധകരും. (Photo: Facebook)

അതിനിടയിൽ അനുമോൾക്കെതിരെ വിമർശനങ്ങളും അതുപോലെതന്നെ വലിയ പിന്തുണയും ആണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. താരത്തിന്റെ സോഷ്യൽ മീഡിയ പേജിനു താഴെ അനുമോൾക്ക് വോട്ട് ഉറപ്പിക്കാനായി എത്തിയ ഒരു പോസ്റ്റിന് കീഴിലാണ് ഇപ്പോൾ ശ്രദ്ധേയമായ ഒരു കമന്റ് എത്തിയിരിക്കുന്നത്. (Photo: Facebook)

ബിഗ് ബോസ് ഹൗസിൽ അനുമോളുടെ ചെയ്തികൾ അക്കമിട്ട് നിരത്തി കൊണ്ടാണ് കമന്റ് എത്തിയിരിക്കുന്നത്.അനുമോൾ എന്ന ഈ സ്ത്രീ ബിഗ് ബോസ് ഹൗസിൽ കാണിച്ചു കൂട്ടിയ നന്മ പ്രവർത്തികൾ എന്നാണ് കമന്റിന്റെ തുടക്കം. പിന്നീട് അങ്ങോട്ട് ഓരോന്നായി അക്കമിട്ട് അക്കമിട്ടാണ് കുറിച്ചിരിക്കുന്നത്. (Photo: Facebook)

വന്ന ആഴ്ചയിൽ തന്നെ അക്ബറിന്റെ നോട്ടം ശരിയല്ല എന്ന് പറഞ്ഞ് അയാളെ മോശക്കാരൻ ആക്കാൻ ചിത്രീകരിച്ചു. അപ്പാനി കാരണം ജിൻസി പോയി. ജിസലിന്റെ ചുണ്ട് പുഴു കടിച്ചത് പോലെയാണെന്നും എല്ലാം കാണിച്ചുകൊണ്ട് നടക്കുന്നവളാണ് അവളുടെ പുറകെ ആണുങ്ങൾ മൊണ്ണകളായി നടക്കുന്നു എന്നിങ്ങനെ വളരെ മോശമായിട്ടുള്ള രീതിയിലാണ് അനുമോൾ പ്രതികരിച്ചത്. (Photo: Facebook)

കൂടാതെ ആര്യനെ പെൺകോന്തൻ എന്നിങ്ങനെ പല മോശം വാക്കുകളിലും വിളിച്ചു. നെവീനയും അപമാനിച്ചു. അവസരം ലഭിക്കുമ്പോൾ എല്ലാം ബോഡി നടത്തുന്ന വ്യക്തിയാണ് അനുമോൾ. ഭക്ഷണത്തിന്റെ പേരിൽ പോലും അനാവശ്യമായി തർക്കങ്ങൾ ഉണ്ടാക്കും. മറ്റുള്ളവരെ പ്രാകുക. മറ്റുള്ളവരെക്കുറിച്ച് അനാവശ്യമായ സദാചാരം പറഞ്ഞ് അവരെ മോശമാക്കി ചിത്രീകരിക്കുക.(Photo: Facebook)

സ്വന്തം ജില്ലക്കാരനായിട്ടും വിദ്യാഭ്യാസ മന്ത്രി ആരാണെന്ന് പോലും അറിയാത്തവൾ... ഏറ്റവും മോശം ചെയ്തത് അക്ബറിനോട് ആണെന്നും അദ്ദേഹത്തെ ഞരമ്പ് രോഗി എന്ന് വിളിച്ചു. മറ്റുള്ള ആളുകളെ ഗെയിമിൽ അവരുടെ പേഴ്സണൽ കാര്യങ്ങൾ പോലും വെച്ച് വൃത്തികെട്ട കളിയാണ് അനുമോൾ കളിച്ചത്. (Photo: Facebook)

അവളും അവളുടെ പിആറും ചേർന്ന് സകല ആണുങ്ങളെയും മോശക്കാരാക്കി ചിത്രീകരിച്ചു. ഇത്രയൊക്കെ ചെയ്ത ഒരു സാമദ്രോഹിയാണ് അനു എന്നാണ് ഒരാളുടെ കമന്റ്. ഈ കമന്റിന് പലരും താരത്തിന് അനുകൂലിച്ചു മറുപടിയും നൽകുന്നുണ്ട്. കൂടാതെ പലരും ഞങ്ങളുടെ വോട്ട് അനുമോൾക്കാണ് എന്നും കമന്റ് ചെയ്യുന്നു.(Photo: Facebook)