'കൊടുത്താൽ കൊല്ലത്തും കിട്ടി'; ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തായ മസ്താനിയുടെ ആദ്യ പ്രതികരണം! | Bigg Boss Malayalam Season 7 Updates: Karma is a Boomerang Says Mastani After her Eviction Malayalam news - Malayalam Tv9

Bigg Boss Malayalam 7: ‘കൊടുത്താൽ കൊല്ലത്തും കിട്ടി’; ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തായ മസ്താനിയുടെ ആദ്യ പ്രതികരണം!

Published: 

15 Sep 2025 08:46 AM

Mastani’s First Reaction After Eviction: കൊടുത്താൽ കൊല്ലത്തും കിട്ടി എന്ന മസ്താനിയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഒനിലീനെതിരെ താൻ ഉയർത്തിയ ആരോപണമായിരിക്കും പുറത്താകാൻ കാരണമെന്നാണ് മസ്താനി പറയുന്നത്.

1 / 5കഴിഞ്ഞ ദിവസം ബി​ഗ് ബോസ് ഹൗസിൽ രണ്ട് എവിക്ഷനാണ് നടന്നത്. പ്രവീണാണ് ആദ്യം ഹൗസിൽ നിന്ന് പുറത്തായത്. രണ്ടാമത് മസ്‍താനിയും. ഇതിനു പിന്നാലെ മസ്താനിയുടെ ആദ്യ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൊടുത്താൽ കൊല്ലത്തും കിട്ടി എന്ന മസ്താനിയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. (Image Credits:Instagram)

കഴിഞ്ഞ ദിവസം ബി​ഗ് ബോസ് ഹൗസിൽ രണ്ട് എവിക്ഷനാണ് നടന്നത്. പ്രവീണാണ് ആദ്യം ഹൗസിൽ നിന്ന് പുറത്തായത്. രണ്ടാമത് മസ്‍താനിയും. ഇതിനു പിന്നാലെ മസ്താനിയുടെ ആദ്യ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൊടുത്താൽ കൊല്ലത്തും കിട്ടി എന്ന മസ്താനിയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. (Image Credits:Instagram)

2 / 5

ലൈൻ കട്ട് വിത്ത് അഞ്ജന നമ്പ്യാർ എന്ന അഭിമുഖത്തിലായിരുന്നു മസ്താനിയുടെ പ്രതികരണം. ഒനിലീനെതിരെ താൻ ഉയർത്തിയ ആരോപണമായിരിക്കും പുറത്താകാൻ കാരണമെന്നാണ് മസ്താനി പറയുന്നത്. ​വീട്ടിൽ എല്ലാവരും ​ഗോസിപ്പ് പറയുന്നവരാണെന്നും തന്റെ ​ഗോസിപ്പിന്റെ നിലവാരം താഴ്ന്ന് പോയതായി താൻ കരുതുന്നില്ലെന്നും മസ്താനി പറയുന്നു.

3 / 5

വീട്ടിനകത്തെ ​ഗ്രൂപ്പിസം തകർക്കണമെന്ന് തനിക്കുണ്ടായിരുന്നുവെന്നും മസ്താനി പറയുന്നു. ക്യാമറയിൽ പോലും കാണാത്തവരെ പുറത്ത് കൊണ്ടുവരണമെന്നും ബിന്നി, റെന്ന തുടങ്ങിയവരെ ട്രിഗർ ചെയ്യാൻ ആ​ഗ്രഹമുണ്ടായിരുന്നുവെന്നും മസ്താനി പറയുന്നു

4 / 5

ആര്യൻ ജിസേൽ വിഷയത്തെ കുറിച്ച് സംസാരിച്ച മസ്താനി ജിഷിൻ കണ്ട കാര്യം തന്നെയാണ് താനും കണ്ടതെന്നാണ് മസ്താനി പറയുന്നത്. ഡബിൾ മീനിങ് അത്യവശ്യം തനിക്ക് മനസിലാകുമെന്നും ഇതിന്റെ പേരിൽ തനിക്ക് ട്രോൾ ഏറ്റുവാങ്ങിയിട്ടുണ്ടെന്നും മസ്താനി പറയുന്നു.

5 / 5

അതേസമയം ബിഗ് ബോസില്‍ നില്‍ക്കുക എന്നത് വളരെ പ്രയാസമാണെന്നാണ് മസ്താനി മോഹൻലാലിനോട് പറഞ്ഞത്. ഭയങ്കര മെന്റല്‍ സ്‍ട്രെംഗ്‍ത് വേണമെന്നും താൻ വളരെ ഹോംലി ആയിട്ടുള്ളൊരാളാണ്. പുറത്തുനിന്ന് കാണുന്നതല്ല അതിന്റെ അകത്ത്. ഭയങ്കര വലിയൊരു പ്ലാറ്റ്‍ഫോം ആണെന്നും മസ്താനി പറയുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും