Bigg Boss Malayalam Season 7: ഗീതാ ഗോവിന്ദത്തിലൂടെ പ്രശസ്ത; ബുദ്ധിപരമായ നീക്കങ്ങളിലൂടെ ഹൗസിൽ സജീവം; ഡോ. ബിന്നി സെബാസ്റ്റ്യനെപ്പറ്റി
Who Is Binny Sebastian: ബിഗ് ബോസ് മലയാളം സീസണിലെ മത്സരാർത്ഥിയാണ് ബിന്നി സെബാസ്റ്റ്യൻ. നടിയും ഡോക്ടറുമായ ബിന്നിയെപ്പറ്റി അറിയാം.

ബുദ്ധിപരമായ നീക്കങ്ങളിലൂടെ ബിഗ് ബോസ് ഹൗസിൽ സജീവമായ മത്സരാർത്ഥിയാണ് ഡോക്ടർ ബിന്നി സെബാസ്റ്റ്യൻ. പണിപ്പുരയിൽ നിന്ന് ഭക്ഷണമെടുക്കാൻ അക്ബർ ഖാനെ ഉപദേശിച്ചതടക്കം വളരെ ബുദ്ധിപരമായാണ് ബിന്നി കളിക്കുന്നത്. അതുകൊണ്ട് തന്നെ താരത്തിന് ആരാധകരുമുണ്ട്. (Image Courtesy- Social Media)

നടി എന്നതാണ് ബിന്നിയുടെ വിലാസമെങ്കിലും ഒരു ഡോക്ടർ കൂടിയാണ് ബിന്നി. ചൈനയിൽ നിന്നാണ് താരം എംബിബിഎസ് പഠിച്ചത്. കേരളത്തിൽ തന്നെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ബിന്നി എംബിബിഎസ് പഠിക്കാനായി ചൈനയിലേക്ക് പോവുകയായിരുന്നു.

കോട്ടയം ചങ്ങനാശേരി സ്വദേശിനിയാണ് ബിന്നി എന്ന ഡോക്ടർ ജോസഫിൻ. എംബിബിഎസ് പഠിച്ചെങ്കിലും നടൻ നൂബിൻ ജോണിയെ വിവാഹം കഴിച്ചതോടെയാണ് ബിന്നിയും അഭിനയ കരിയർ ആരംഭിക്കുന്നത്. കുടുംബവിളക്ക് സീരിയയിലൂടെ പ്രശസ്തനായ നടനാണ് നൂബിൻ ജോണി.

ഒരിക്കൽ നൂബിനൊപ്പം ബിന്നി ഒരു അവാർഡ് പരിപാടിയ്ക്ക് പോയി. ഇവിടെ വച്ച് ബിന്നിയെ കണ്ട ഗീതാഗോവിന്ദം അണിയറപ്രവർത്തകർ സീരിയലിലെ പ്രധാന വേഷം വാഗ്ദാനം ചെയ്തു. ആദ്യം മടിയുണ്ടായിരുന്നെങ്കിലും ഈ വേഷം അഭിനയിച്ച ബിന്നി ഇതിലൂടെ പ്രശസ്തിയിലെത്തുകയായിരുന്നു.

സീരിയയിൽ പ്രധാന വേഷം ചെയ്യുന്നതിന് മുൻപ് തന്നെ ബിന്നി സിനിമയിൽ അഭിനയിച്ചിരുന്നു. മമ്മൂട്ടി നായകനായെത്തിയ തോപ്പിൽ ജോപ്പൻ എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ ബാല്യകാല സുഹൃത്തായാണ് ബിന്നി വേഷമിട്ടത്. സിനിമയിലെ പൂവിതളായ് എന്ന ഗാനത്തിൽ താരം അഭിനയിച്ചു.