AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി; ജെൻസി പ്രതിനിധിയായി റെന ഫാത്തിമ

Who Is Rena Fathima In Bigg Boss: 19 വയസുകാരിയായ റെന ഫാത്തിമ ബിഗ് ബോസിൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥിയാണ്. കണ്ടൻ്റ് ക്രിയേറ്ററായ റെനയെപ്പറ്റി കൂടുതലറിയാം.

Abdul Basith
Abdul Basith | Updated On: 17 Aug 2025 | 03:33 PM
ബിഗ് ബോസ് മലയാളം ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയാണ് റെന ഫാത്തിമ. 19 വയസുകാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജെൻസി തലമുറയുടെ പ്രതിനിധി ആയാണ് ഷോയിൽ എത്തിയത്. ബിഗ് ബോസ് ഹൗസിലും റെന ഫാത്തിമ വളരെ സജീവമാണ്. (Image Courtesy - Rena Fathima Instagram)

1 / 5
ഏവിയേഷനിൽ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിനിയായ റെന ഫാത്തിമ കോഴിക്കോട് സ്വദേശിനിയാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ കണ്ടൻ്റ് ക്രിയേഷൻ ആരംഭിച്ച റെനയ്ക്ക് ഇൻസ്റ്റഗ്രാമിൽ മൂന്നരലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ബ്യൂട്ടി, സ്കിൻകെയർ കണ്ടൻ്റുകളിലാണ് തുടക്കം.

2 / 5
പിന്നീട് മേക്കപ്പ് ട്യൂട്ടോറിയൽസ്, മോട്ടിവേഷണൽ ടോക്സ്, ട്രാവൽ വ്ലോഗ്സ്, ഫിനാൻസ് ടിപ്സ് എന്നിവയൊക്കെ ഇപ്പോൾ റേ ഫാത്തിമ തൻ്റെ കണ്ടൻ്റുകളിലൂടെ അവതരിപ്പിക്കുന്നുണ്ട്. ജെൻസി തലമുറയ്ക്ക് ചേർന്നുപോകാൻ കഴിയുന്ന ഉള്ളടക്കങ്ങളാണ് റെന ഫാത്തിമയുടെ കരുത്ത്.

3 / 5
തൻ്റെ കാമുകനായ ആലിബുമായി റെന വിഡിയോകൾ ചെയ്യാറുണ്ട്. അടുത്തിടെ ആലിബുമായി നടത്തിയ തായ്‌ലൻഡ് ട്രിപ്പിൻ്റെ വ്ലോഗുകൾ വൈറലായിരുന്നു. സ്കൂൾ പഠനകാലത്താണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്. ഇവർ രണ്ട് പേരും ഒരുമിച്ചുള്ള വിഡിയോകൾക്കും ആരാധകരുണ്ട്.

4 / 5
താരം അഭിനയത്തിലും നേരത്തെ കൈവച്ചിട്ടുണ്ട്. അനിയത്തിപ്രാവ് എന്ന സീരിയലിൽ അഭിനയിച്ച റെന ഫാത്തിമ കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന സിനിമയിലും അഭിനയിച്ചു. ബിഗ് ബോസ് ഹൗസിൽ വളരെ മികച്ച രീതിയിൽ ഗെയിം കളിക്കുന്ന റെന ഫാത്തിമ അങ്ങനെയും ആരാധകരെ ഉണ്ടാക്കുന്നുണ്ട്.

5 / 5