സമൂഹം പറയുന്നതനുസരിച്ച് ജീവിക്കാൻ വിസമ്മതിച്ച വനിത; ബിഗ് ബോസ് ഹൗസിൽ വ്യക്തിത്വമുണ്ടാക്കി രേണു സുധി | Bigg Boss Malayalam Season 7 Who Is Renu Sudhi Late Comedian Kollam Sudhis Widow Who Challenged Patriarchal Society Malayalam news - Malayalam Tv9

Bigg Boss Malayalam Season 7: സമൂഹം പറയുന്നതനുസരിച്ച് ജീവിക്കാൻ വിസമ്മതിച്ച വനിത; ബിഗ് ബോസ് ഹൗസിൽ വ്യക്തിത്വമുണ്ടാക്കി രേണു സുധി

Updated On: 

10 Aug 2025 14:39 PM

Who Is Renu Sudhi: ഇത്തവണ ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികളിൽ ഒരാളായ രേണു സുധി ആണ്മേൽക്കോയ്മയുടെ സമൂഹത്തിൽ എതിർത്തുനിന്നയാളാണ്.

1 / 5ബിഗ് ബോസ് മലയാളം ഏഴാം സീസണിലെ ഒരു മത്സരാർത്ഥിയാണ് രേണു സുധി. മിമിക്രി കലാകാരനും സിനിമാതാരവുമായ കൊല്ലം സുധിയുടെ വിധവയായ രേണു സുധി സമൂഹം പറയുന്നതനുസരിച്ച് ജീവിക്കാൻ വിസമ്മതിച്ച വനിതയാണ്. ആദ്യ ആഴ്ചയിൽ ബിഗ് ബോസ് ഹൗസിലും അവർ വ്യക്തിത്വമുണ്ടാക്കി. (Image Courtesy - Social Media)

ബിഗ് ബോസ് മലയാളം ഏഴാം സീസണിലെ ഒരു മത്സരാർത്ഥിയാണ് രേണു സുധി. മിമിക്രി കലാകാരനും സിനിമാതാരവുമായ കൊല്ലം സുധിയുടെ വിധവയായ രേണു സുധി സമൂഹം പറയുന്നതനുസരിച്ച് ജീവിക്കാൻ വിസമ്മതിച്ച വനിതയാണ്. ആദ്യ ആഴ്ചയിൽ ബിഗ് ബോസ് ഹൗസിലും അവർ വ്യക്തിത്വമുണ്ടാക്കി. (Image Courtesy - Social Media)

2 / 5

2023 ജൂണിൽ സുധി വാഹനാപകടത്തിൽ മരിച്ചതോടെയാണ് അതുവരെ നിശബ്ദയായിരുന്ന രേണു സുധി പൊതുഇടങ്ങളിലേക്കെത്തുന്നത്. സമൂഹമാധ്യമങ്ങളിൽ ഫോട്ടോഷൂട്ടുകളും റീലുകളും ഷോർട്ട് ഫിലിമുകളും ചെയ്ത രേണു സുധി സമൂഹത്തിൻ്റെ കണ്ണിൽ വലിയ തെറ്റുകാരിയായി.

3 / 5

ഭർത്താവ് മരിച്ച ഭാര്യ എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് സമൂഹം വരച്ചുവച്ച വരയ്ക്കപ്പുറം നിന്ന് തൻ്റെ കുടുംബത്തെയും കുട്ടികളെയും സംരക്ഷിക്കാൻ അവർ ഫാഷൻ, അഭിനയജീവിതം തിരഞ്ഞെടുത്തു. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ആൺമേൽക്കോയ്മയുടെ സമൂഹത്തിൽ ചൊറിച്ചിലുണ്ടാക്കി.

4 / 5

'ഔദാര്യമായി' കിട്ടിയ വീടിന് ചോർച്ചയുണ്ടെന്ന് പറഞ്ഞ രേണു വീണ്ടും ചിലരുടെ കണ്ണിലെ കരടായി. സമ്മാനം നൽകിയ വീടിനെപ്പറ്റി പരാതി പറയരുതെന്നായിരുന്നു പൊതുസമൂഹത്തിൻ്റെ നിലപാട്. തനിക്ക് ആർത്തിയെന്നാക്ഷേപിച്ച സമൂഹത്തിന് മുന്നിൽ രേണുവിൻ്റെ പിതാവും ആരോപണങ്ങൾ ശരിവച്ചു.

5 / 5

ബിഗ് ബോസിൻ്റെ ആദ്യ ആഴ്ചയിൽ ഗായകനായ അക്ബർ ഖാൻ രേണുവിനെ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചു. പക്ഷേ, ഒരുതരത്തിലും രേണു ആ ആക്ഷേപത്തോട് ദേഷ്യപ്പെട്ടില്ല. തനിക്ക് വേദനിച്ചു എന്ന് വളരെ ആത്മാർത്ഥമായി നൂറയോട് പറഞ്ഞ രേണു താൻ എന്തിന് ഇവിടെ എത്തിയെന്നും വിശദീകരിച്ചു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്