BSNL Offers: എടാ മോനേ ഇഷ്ടപ്പെട്ടോ? കിടിലോത്കിടിലം പ്ലാനുമായി ബിഎസ്എന്‍എല്‍
BSNL Recharge Plans: ജിയോ, എയര്‍ടെല്‍, വിഐ എന്നിവയെല്ലാം ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കാനുള്ള മത്സരത്തിലാണ്. ഇവരോടൊപ്പം കട്ടയ്ക്ക് തന്നെ നമ്മുടെ ബിഎസ്എന്‍എല്ലും ഉണ്ട്. ആരാണ് കൂടുതല്‍ ഓഫറുകള്‍ നല്‍കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ഉപഭോക്താക്കളും. ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുള്ള പുതിയ പ്ലാനാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

പുതിയ റീചാര്‍ജ് പ്ലാനുമായി എത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. 485 രൂപയുടെ റീചാര്‍ജ് പ്ലാനാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. Firdous Nazir/NurPhoto via Getty Images)

വലിയ രീതിയിലുള്ള ഡാറ്റ ഉപയോഗം ഇല്ലാത്ത ആളുകള്‍ക്ക് ഈ പ്ലാന്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുന്നതാണ്. 82 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. (Avishek Das/SOPA Images/LightRocket via Getty Images)

പ്രതിദിനം 1.5 ജിബി ഡാറ്റയും 100 എസ്എംസും അതോടൊപ്പം അണ്‍ലിമിറ്റഡ് കോളിങ് സൗകര്യവും ഈ പ്ലാന്‍ നല്‍കുന്നുണ്ട്. (Avishek Das/SOPA Images/LightRocket via Getty Images)

ഇതിനോടകം നിരവധി റീചാര്‍ജ് പ്ലാനുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുള്ളത്. എല്ലാത്തിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതും. (Avishek Das/SOPA Images/LightRocket via Getty Images)

കേരളത്തിലുടനീളം 4 ജി നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കുകയാണ് ബിഎസ്എന്‍എല്‍. ഒരു ലക്ഷം ടവറുകളാണ് 2025ഓടെ കേരളത്തില്‍ സ്ഥാപിക്കാന്‍ ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. (Avishek Das/SOPA Images/LightRocket via Getty Images)