BSNL Offer: ഇത് പാവങ്ങള്‍ക്കാണ് സാര്‍! 33 പൈസയ്ക്ക് കോള്‍ ചെയ്യാം, ബിഎസ്എന്‍എലിന്റെ പൊളി ഓഫറിതാ
BSNL 3 Month Validity Plan: 439 രൂപയില്‍ അത്യുഗ്രന്‍ പ്ലാന്‍ ബിഎസ്എന്‍എല്‍ വരിക്കാര്‍ക്കായി നല്‍കുന്നുണ്ട്. 90 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 300 എസ്എംഎസുകളും 90 ദിവസത്തെ വാലിഡിറ്റിയില്‍ നിങ്ങള്‍ക്ക് ലഭിക്കും.

സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന ഒട്ടനവധി പ്ലാനുകള്‍ ബിഎസ്എന്‍എലിന്റെ കൈവശമുണ്ട്. ബിഎസ്എന്‍എല്‍ നല്‍കുന്നത് പോലെയുള്ള വിലകുറഞ്ഞ പ്ലാനുകള്‍ മറ്റൊരു ടെലികോം ദാതാക്കളും നല്‍കുന്നില്ല എന്നതാണ് വാസ്തവം. (Image Credits: Getty Images)

439 രൂപയില്‍ അത്യുഗ്രന്‍ പ്ലാന്‍ ബിഎസ്എന്‍എല്‍ വരിക്കാര്‍ക്കായി നല്‍കുന്നുണ്ട്. 90 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 300 എസ്എംഎസുകളും 90 ദിവസത്തെ വാലിഡിറ്റിയില്‍ നിങ്ങള്‍ക്ക് ലഭിക്കും.

എന്നാല്‍ ഡാറ്റ ആനുകൂല്യങ്ങള്‍ ലഭിക്കുകയില്ല. 90 ദിവസ വാലിഡിറ്റിയുള്ള ഈ പ്രീപെയ്ഡ് പ്ലാന്‍ ചീപ് റേറ്റില്‍ ത്രൈമാസ വാലിഡിറ്റിയില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നു. ഈ പ്ലാനിനായി നിങ്ങള്‍ ചെലവാക്കേണ്ടത് പ്രതിമാസം 146 രൂപ 33 പൈസ മാത്രമാണ്. ഏകദേശം 4 രൂപ 87 പൈസയാണ് ഒരു ദിവസത്തെ ചെലവ്.

ഡാറ്റ ആവശ്യമില്ലാത്ത ആളുകള്‍ക്കാണ് ഈ പ്ലാന്‍ പ്രയോജനപ്പെടുക. ചെറിയ തുക മുടക്കിയാല്‍ മൂന്ന് മാസത്തേക്ക് റീചാര്‍ജിനെ കുറിച്ച് നിങ്ങള്‍ക്ക് ആലോചിക്കുകയേ ചെയ്യേണ്ടതില്ല. മറ്റ് വില കൂടിയ പ്ലാനുകള്‍ താങ്ങാനാകാത്തവര്‍ക്കും ഈ പ്ലാന്‍ തിരഞ്ഞെടുക്കാം.

മറ്റ് പല ടെലികോം കമ്പനികളും 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകള്‍ക്ക് 200 രൂപയ്ക്ക് മുകളിലാണ് ചെലവ് വരുന്നത്. അതിനെയെല്ലാം അപേക്ഷിച്ച് ബിഎസ്എന്‍എലിന്റേത് ഒരു അടിപൊളി പ്ലാനാണെന്ന കാര്യം ഉറപ്പ്.