AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Railway Update: ആലപ്പുഴയിൽ നിന്ന് പുതിയ ട്രെയിൻ? ടാറ്റാനഗർ എക്സ്പ്രസ് നീട്ടിയേക്കില്ല

Dhanbad Alappuzha Express Schedule Updates: ധൻബാദ് – ആലപ്പുഴ എക്സ്പ്രസ് തിരുവനന്തപുരം നോർത്ത് വരെ നീട്ടിയതോടെ ‌എറണാകുളത്തു യാത്ര അവസാനിപ്പിക്കുന്ന ടാറ്റാനഗർ എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകൾ ആലപ്പുഴയിലേക്കു നീട്ടണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതിനെ തുടർന്നാണ് ആലപ്പുഴയിൽ നിന്ന് ഷൊർണൂരിലേക്കോ ഗുരുവായൂരിലേക്കോ പുതിയ ട്രെയിൻ അനുവദിക്കുന്ന സാധ്യതയാണ് പരിഗണിക്കുന്നത്.

Railway Update: ആലപ്പുഴയിൽ നിന്ന് പുതിയ ട്രെയിൻ? ടാറ്റാനഗർ എക്സ്പ്രസ് നീട്ടിയേക്കില്ല
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 27 Oct 2026 | 09:54 AM

ആലപ്പുഴ: റെയിൽവേ യാത്രാ രംഗത്ത് ആലപ്പുഴയ്ക്ക് ആശ്വാസകരമായേക്കാവുന്ന പുതിയ നീക്കവുമായി അധികൃതർ. എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന ടാറ്റാനഗർ എക്സ്പ്രസ് ആലപ്പുഴയിലേക്ക് നീട്ടുന്നതിന് പകരം, ധൻബാദ് എക്സ്പ്രസിന്റെ സമയക്രമത്തിൽ പുതിയ ട്രെയിൻ അനുവദിക്കാൻ റെയിൽവേ ആലോചിക്കുന്നതായി റിപ്പോർട്ട്. ഇത് യാഥാർത്ഥ്യമായാൽ ആലപ്പുഴ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസകരമാകും.

ആലപ്പുഴയിൽ നിന്ന് പുതിയ ട്രെയിൻ

ധൻബാദ് – ആലപ്പുഴ എക്സ്പ്രസ് തിരുവനന്തപുരം നോർത്ത് വരെ നീട്ടിയതോടെ പകരമായി എറണാകുളത്തു യാത്ര അവസാനിപ്പിക്കുന്ന ടാറ്റാനഗർ എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകൾ ആലപ്പുഴയിലേക്കു നീട്ടണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതിനെ തുടർന്നാണ് ധൻബാദ് എക്സ്പ്രസിന്റെ സമയക്രമത്തിൽ ആലപ്പുഴയിൽ നിന്ന് ഷൊർണൂരിലേക്കോ ഗുരുവായൂരിലേക്കോ പുതിയ ട്രെയിൻ അനുവദിക്കുന്ന സാധ്യതയാണ് റെയിൽവേ പരിഗണിക്കുന്നത്.

ALSO READ: 10 ദിവസം ആലുവ നഗരത്തിൽ ഗതാഗത നിയന്ത്രണം; പോകേണ്ടത് ഈ വഴി… യാത്രക്കാർ ശ്രദ്ധിക്കുക…

ടാറ്റാനഗർ ആലപ്പുഴയിലേക്ക് നീട്ടാത്തത് എന്തുകൊണ്ട്?

ടാറ്റാനഗർ എക്സ്പ്രസ് ആലപ്പുഴയിലേക്ക് നീട്ടണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും ടാറ്റാനഗർ എക്സ്പ്രസിന്റെ സമയത്ത് ആലപ്പുഴ സ്റ്റേഷനിൽ ഒഴിവുണ്ടാകാൻ സാധ്യതയില്ലെന്നും ഈ ട്രെയിനിന്റെ അറ്റകുറ്റപ്പണികൾക്ക് ഇവിടെ സൗകര്യം കുറവായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം റെയിൽവേ പരിഗണിക്കാത്തത്. കൂടാതെ, പിറ്റ്‌ലൈൻ പൊളിച്ചുനീക്കാനുള്ള റെയിൽവേയുടെ നീക്കവും ഇതിന് തടസ്സമായി.

തീരദേശ റെയിൽപാതയുടെ ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ മെയ്ന്റനൻസ് ഡിപ്പോ അടച്ചുപൂട്ടാനും പിറ്റ്ലൈൻ പൊളിച്ചു മാറ്റാനും റെയിൽവേ നീക്കം ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദീർഘദൂര ട്രെയിനുകൾ ആലപ്പുഴയിലേക്ക് നീട്ടുന്നത് അനുയോജ്യമായിരിക്കില്ല. ഇത്തരം ട്രെയിനുകളുടെ അറ്റക്കുറ്റപ്പണികൾക്കും സർവീസ് ക്രമീകരണത്തിനും പിറ്റ് ലൈൻ അനിവാര്യമാണ്.

സമയക്രമം മാറുമോ?

ധൻബാദ് എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടുന്നതുമൂലം അതിരാവിലെ യാത്ര ചെയ്യേണ്ടി വരുന്ന സ്ഥിരം യാത്രക്കാരുടെ ആശങ്ക പരിഹരിക്കാൻ പുതിയ സർവീസ് സഹായകമാകും. ധൻബാദ് തിരുവനന്തപുരത്തേക്കു നീട്ടിയതോടെ സമയക്രമത്തിൽ മാറ്റം വരുമോ എന്ന ആശങ്ക യാത്രക്കാർക്കിടയിൽ ഉയർന്നിരുന്നു. രാവിലെ 6ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 7.30ന് എറണാകുളത്തെത്തും. തിരുവനന്തപുരത്ത് നിന്ന് 3.30ന് എങ്കിലും പുറപ്പെട്ടാലേ 6ന് ആലപ്പുഴ എത്താനാകൂ. അതിരാവിലെ പുതിയ ട്രെയിൻ അനുവദിച്ചാൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുകയും ധൻബാദിനൊപ്പം രാവിലെ മറ്റൊരു ട്രെയിൻ കൂടി ലഭിക്കുകയും ചെയ്യും.

അതേസമയം, നിലവിൽ ധൻബാദ് എക്സ്പ്രസ് ആലപ്പുഴയിൽ നിന്ന് തന്നെയാണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരം നോർത്തിലേക്ക് എന്നു മുതലാണ് നീട്ടുന്നതെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. നിലവിലെ സമയക്രമത്തിൽ മാറ്റം വന്നാൽ പുതിയ സർവീസ് വേണമെന്ന ആവശ്യം ശക്തമായേക്കും.

English Summary:

The Indian Railways is considering introducing a new train service from Alappuzha to Shoranur or Guruvayur instead of extending the Tatanagar Express, which currently terminates at Ernakulam. The proposal comes after the Dhanbad–Alappuzha Express was approved for extension to Thiruvananthapuram North, raising concerns among regular passengers about possible changes to its existing schedule.

Follow Us