BTS: ബിടിഎസ് താരം വരുന്നു, ഹോട്ടൽ വാടകയിൽ 200% കുതിപ്പ്!
BTS Jin Encore Concert: ഒരു കോൺസർട്ടിലൂടെ ഹോട്ടൽ വിലയിൽ തന്നെ വൻ കുതിപ്പ് ഉണ്ടാക്കിയിരിക്കുകയാണ് ബിടിഎസ് താരമായ ജിൻ. വില വർദ്ധിപ്പിച്ചതിന് പുറമെ, പല ഹോട്ടലുകളും അതിഥികളുടെ ബുക്കിംഗുകൾ റദ്ദാക്കിയതായും പരാതിയുണ്ട്.

ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ദക്ഷിണകൊറിയൻ ബോയ് ബാൻഡാണ് ബിടിഎസ്. ആർഎം, ജിൻ, ഷുഗ, ജെ ഹോപ്പ്, വി, ജിമിൻ, ജംങ്കുക്ക് എന്നിങ്ങനെ ഏഴംഗങ്ങൾ ഉള്ള ഗ്രൂപ്പ് നിരവധി പുരസ്കാരങ്ങൾ നേടി സംഗീതലോകത്ത് ജൈത്രയാത്ര തുടരുകയാണ്. (Image Credit: Instagram)

ഇപ്പോഴിതാ, ഒരു കോൺസർട്ടിലൂടെ ഹോട്ടൽ വിലയിൽ തന്നെ വൻ കുതിപ്പ് ഉണ്ടാക്കിയിരിക്കുകയാണ് ബിടിഎസ് താരമായ ജിൻ. താരത്തിന്റെ എൻകോർ കോൺസർട്ടിന്റെ പ്രഖ്യാപനം വന്നതോടെയാണ് ഇൻചിയോൺ നഗരത്തിലെ ഹോട്ടൽ വ്യവസായത്തിൽ വലിയ അലകൾ സൃഷ്ടിച്ചത്. (Image Credit: Instagram)

കോൺസർട്ട് നടക്കുന്നതിന് മുന്നോടിയായി ഹോട്ടൽ മുറികളുടെ നിരക്ക് 200 ശതമാനം വരെ വർധിച്ചതായാണ് റിപ്പോർട്ടുകൾ. ഇൻചിയോൺ മുൻഹക് മെയിൻ സ്റ്റേഡിയത്തിൽ (Incheon Munhak Main Stadium) വെച്ച് ഒക്ടോബർ 31-നും നവംബർ 1-നുമായിട്ടാണ് പരിപാടി. (Image Credit: Instagram)

തിരക്കേറിയ മറ്റ് സീസണുകളിൽ പോലും ഏകദേശം 80,000 കൊറിയൻ വോൺ (KRW) (ഏകദേശം 5,000 രൂപ) മാത്രം ഈടാക്കിയിരുന്ന ഹോട്ടലുകളിലാണ് ഈ കുതിപ്പ് ഉണ്ടായിരിക്കുന്നത്. പരിപാടി തീയതി പ്രഖ്യാപിച്ചതിന് ശേഷം, ഇതേ മുറികൾക്ക് 1,075,000 വോൺ (ഏകദേശം 67,000 രൂപ) വരെയാണ് ഹോട്ടലുകൾ ഈടാക്കുന്നത്. (Image Credit: Instagram)

അതേസമയം, വില വർദ്ധിപ്പിച്ചതിന് പുറമെ, പല ഹോട്ടലുകളും മുമ്പ് കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്തിരുന്ന അതിഥികളുടെ ബുക്കിംഗുകൾ റദ്ദാക്കിയതായും പരാതിയുണ്ട്. ജിൻ-ന്റെ പരിപാടിയിൽ പങ്കെടുക്കാനായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആരാധകർ ഒഴുകിയെത്തുന്നതാണ് വിലക്കയറ്റത്തിന് കാരണം. (Image Credit: Instagram)