BTS’ Jungkook: പുതിയ ആൽബമില്ലെങ്കിൽ എന്താ, ബിടിഎസ് തന്നെ മുന്നിൽ; പുത്തൻ നേട്ടവുമായി ജങ്കുക്ക്
BTS's Jungkook: ജങ്കുക്കിന്റെ ആദ്യ സോളോ ആൽബമായ 'ഗോൾഡൻ' ആഗോള തലത്തിൽ വലിയ ഹിറ്റായിരുന്നു. 'സെവൻ' എന്ന ഗാനം ബിൽബോർഡ് ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തെത്തി.

ലോകമെമ്പാടും ആരാധകരുള്ള കെ പോപ്പ് സംഘമാണ് ബിടിഎസ്. മ്യൂസിക്, ഫാഷൻ, ബിസിനസ് തുടങ്ങി ഏഴംഗ സംഘം ഓരോ മേഖലകളും കീഴടക്കുകയാണ്. സൈനിക സേവനത്തിന് ശേഷം തിരിച്ചെത്തിയ ബിടിഎസ് അംഗങ്ങൾ പുതിയ ആൽബങ്ങളൊന്നും പുറത്തിറക്കിയിട്ടില്ല. (Image Credit: Instagram)

പുതിയ ആൽബങ്ങളില്ലെങ്കിലും ബിടിഎസ് താരങ്ങളെ തേടി നിരവധി നേട്ടങ്ങളാണ് എത്തുന്നത്. ഇപ്പോഴിതാ, ജങ്കുക്കും അത്തരമൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. (Image Credit: Instagram)

ജൂലൈ 2025-ൽ നടന്ന സർവേ പ്രകാരം, ലോകത്തിലെ ഏറ്റവും ജനപ്രിയനായ കെ-പോപ്പ് ഗായകനായി തിരഞ്ഞെടുക്കപ്പെട്ടത് ജങ്കൂക്ക് ആണ്. 94 രാജ്യങ്ങളിൽ നിന്നുള്ള 601 പേരാണ് സർവേയിൽ പങ്കെടുത്തത്. (Image Credit: Instagram)

സോളോ കരിയറിലൂടെയും താരം വലിയ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 12.7% വോട്ടാണ് താരം നേടിയത്. ജങ്കുക്കിന് പിന്നാലെ ബിടിഎസ് അംഗങ്ങളായ ജിമിൻ (11.1%), ആർഎം (6.9%), വി (6.5%), ജെ-ഹോപ് (6.05%) എന്നിവരുമുണ്ടായിരുന്നു. (Image Credit: Instagram)

ആദ്യ സോളോ ആൽബമായ 'ഗോൾഡൻ' ആഗോള തലത്തിൽ വലിയ ഹിറ്റായിരുന്നു. 'സെവൻ' എന്ന ഗാനം ബിൽബോർഡ് ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തെത്തുകയും 2.3 ബില്യൺ സ്ട്രീമുകൾ നേടുകയും ചെയ്തു. (Image Credit: Instagram)